ചോദ്യം: മുസ്‌ലിമായ സ്ത്രീക്ക് മുസ്‌ലിമല്ലാത്ത ഒരു വ്യക്തിയെ വിവാഹം ചെയ്യുന്നതിന് ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ടോ?
ഉത്തരം: ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമെന്നത് വിശുദ്ധ ഖുര്‍ആനും തിരുസുത്തും കൊണ്ടുവന്നത് സ്ഥിരപ്പെടുത്തുകയും സത്യപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ‘അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീയാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു’ (അല്‍അഹ്‌സാബ്: 36). ‘ഇല്ല, നിന്റെ രക്ഷിതാവിനെതന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പ്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല’ (അന്നിസാഅ്: 65). അല്ലാഹു അവന്റെ അടിമക്ക് ഏതെങ്കിലും ഒരു കാര്യം നിഷിദ്ധമാക്കിയിട്ടുണ്ടെങ്കില്‍ അത് അവന് ഉപദ്രവകരമായിരിക്കുമെന്നാണ് വിശ്വാസി തിരിച്ചറിയേണ്ടത്. അഥവാ നിഷിദ്ധമാക്കിയവയെല്ലാം ഉപദ്രവകാരികളാണ്.
തീര്‍ച്ചയായും ഒരു കാര്യം നിഷിദ്ധമാക്കുകയെന്നത് കാരണവുമായി (العلل) ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്, മറിച്ച് യുക്തിയുമായി (الحكم)ബന്ധപ്പെട്ടതല്ല. അഥവാ, ഒരു കാര്യം നിഷിദ്ധമാക്കിയതിന്റെ യുക്തി എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തുമ്പോള്‍ അത് ചിലയാളുകള്‍ സ്വീകരിക്കുകയും മറ്റു ചിലര്‍ അത് സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു. യുക്തിയെ ഒരാള്‍ക്ക് സ്വീകരിക്കുകയും സ്വീകരിക്കാതിരിക്കുകയും ചെയ്യാവുന്നതാണ്. കാരണം, ‘ഹിക്മത്തെന്ന്’ പറയുന്നത് പ്രമാണങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കുന്നതാണ്. പക്ഷേ, ‘ഇല്ലത്ത്’ അത് കൃത്യമായ വിശേഷണമാണ്. ഇവിടെ, അമുസ്‌ലിമിനെ വിവാഹം കഴിക്കുന്നത് അനുവദനീയമല്ലെന്ന് വിധിയുടെ യുക്തി നോക്കുകയാണെങ്കില്‍ അത് നിരവധി പറയാനുണ്ടായിരിക്കും. എന്നാല്‍, അതിന്റെ കാരണം ഒന്ന് മാത്രമായിരിക്കും. അത് അല്ലാഹുവിന് മാത്രമായിരിക്കും അറിയുക.
വിശുദ്ധ ഖുര്‍ആനും, തിരുസുത്തും, പണ്ഡിതന്മാരുടെ ഏകീകൃതമായ അഭിപ്രായവും (إجماع الأمة) മുസ്‌ലിമായ സ്ത്രീക്ക് അമുസ്‌ലിമിനെ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്നതാണ്. ഈ വിഷയത്തിന്റെ അടിസ്ഥാനം മുസ്‌ലിമായ സ്ത്രീക്ക് അമുസ്‌ലിമിനെ വിവാഹം കഴിക്കുന്നത് അനുവദനീയമല്ല എന്നതാണ്. ‘ബഹുദൈവവിശ്വാസികളെ- അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക് അവര്‍ വിശ്വസിക്കുന്നത് വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്. സത്യവിശ്വാസിയായ ഒരു അടിമയാണ് ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കപ്പെടുത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി തന്റെ തെളിവുകള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു’ (അല്‍ബഖറ: 221).
അവിശ്വാസികളെ വിവാഹം കഴുക്കുന്നത് അനുവദനീയമല്ലെന്നത് പൊതുവായ വിധിയാണ്. പിന്നീട് വേദം നല്‍കപ്പെട്ടവരില്‍ നിന്ന് വിവാഹം കഴിക്കാവുന്നതാണ് എന്ന വിധി വന്നു. പൊതവായ വിധി ഇതിലൂടെ പരിമിതമാക്കപ്പെടുകയാണ്. ‘എല്ലാ നല്ല വസ്തുക്കളും ഇന്ന് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‍കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക് അനുവദനീയമാണ്. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള പതിവ്രതകളായ സ്ത്രീകളും- നിങ്ങളവര്‍ക്ക് വിവാഹം മൂല്യം നല്‍കിയിട്ടുണ്ടെങ്കില്‍- (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു). നിങ്ങള്‍ വൈവാഹിക ജീവിതത്തില്‍ ഒതുങ്ങി നില്‍ക്കുന്നവരായിക്കണം. വ്യഭിചാരത്തില്‍ ഏര്‍പ്പെടുന്നവരാകരുത്. രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരുമാകരുത്. സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്റെ കര്‍മം നിഷ്ഫലമായി കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും’ (അല്‍മാഇദ: 4). ഈ സൂക്തങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നത് മൂന്ന് കാര്യങ്ങളാണ്; ഒന്ന്, ശിര്‍ക്ക് ചെയ്യുന്ന നിഷേധയായ (المشركة الكافرة) വ്യക്തിയെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. രണ്ട്, മുസ്‌ലിമല്ലാത്തവരെ മുസ്‌ലിമായ സ്ത്രീക്ക് വിവാഹം കഴിക്കാന്‍ അനുവാദമില്ല. മൂന്ന്, വേദം നല്‍കപ്പെട്ടവരില്‍ നിന്ന് വിവാഹം കഴിക്കുന്നത് അനുവദനീയമാണ് (ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍).
കടപ്പാട്: islamonline.net