ചോദ്യം: സ്ത്രീകൾ പിതാവിന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്കും, ഭർത്താവിന്റ വീട്ടിൽ നിന്ന് ഖബറിലേക്കും മാത്രമാണ് പുറത്തുപോകുന്നതിന് അനുവാദമുള്ളത് എന്ന ഹദീസ് ശരിയാണോ?
മറുപടി: പിതാവിന്റെ വീട്ടിൽ നിന്ന് ഭർത്താവിന്റെ വീട്ടിലേക്കും, ഭർത്താവിന്റെ വീട്ടിൽ നിന്ന് ഖബറിലേക്കും മാത്രമാണ് സ്ത്രീകൾ പുറത്തുപോകുന്നതിന് അനുവാദമുള്ളത് എന്ന ഹദീസ് ശരിയല്ല. അത് ഇടുങ്ങിയ ചിന്താഗതിയാണ്. ഇസ് ലാമിക ശരീഅത്ത് അപ്രകാരം കൽപിക്കുന്നില്ല. എന്നാൽ, പിതാവിന്റെ വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിൽ നിന്നും ആവശ്യത്തിന് അവരുടെ അനുവാദത്തോടെ സ്ത്രീകൾക്ക് പുറത്തുപോകാവുന്നതാണ്. ഇക്കാര്യത്തിൽ ഇസ്‌ലാമിക ശരീഅത്ത് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത് സ്ത്രീയെ സംരക്ഷിക്കുന്നതിനാണ്; തിന്മയിൽ നിന്നും തെറ്റിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നതിനുമാണ്. ശരീരഭാഗങ്ങൾ വെളിപ്പെടുത്തികൊണ്ട് സ്ത്രീകൾ പുറത്തുപോകുന്നത് അനുവദനീയമല്ല. അവർ ഹിജാബ് ധരിക്കാൻ കൽപിക്കപ്പെട്ടിരിക്കുന്നു. മഹ്റമില്ലാതെ യാത്രചെയ്യുന്നതും തനിച്ചാവുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. സ്ത്രീകൾ സുഗന്ധം ഉപയോഗിച്ച് പുറത്തുപോകുന്നത് വിലക്കിയിരിക്കുന്നു. അത് പുരുഷന്മാരെ സ്വാധീനിക്കുകയും, തിന്മ വരുത്തിവെക്കുന്നതുമാണ്.
Also read: സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?
ആകർഷിക്കുന്നതിന് വേണ്ടി കുലുങ്ങി നടക്കുകയും, മൃദുലമായി സംസാരിക്കുകയും ചെയ്യുന്നതും നിഷിദ്ധമാണ്. ഇതെല്ലാം പ്രശ്നങ്ങളുണ്ടാവാതിരിക്കുന്നതിന് വേണ്ടിയാണ്. ഈ പറഞ്ഞ നിഷിദ്ധമായ കാര്യങ്ങളിൽ നിന്ന് മുക്തമാവുകയാണെങ്കിൽ സ്ത്രീക്ക് ആവശ്യത്തിന് വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് പ്രശ്നമില്ല. പ്രവാചക കാലത്ത് സ്ത‍്രീകൾ ആവശ്യത്തിന് വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു. നമസ്കാരത്തിന് പങ്കുകൊള്ളുക, രോഗികളെ സന്ദർശിക്കുക എന്നിവ ഉദാഹരണം. പ്രവാചകൻ പള്ളിയിൽ ഇഅ്തികാഫിരിക്കെ സഫിയ്യ(റ) പ്രവാചകനെ സന്ദർശിച്ചിരുന്നു. പ്രവാചകൻ ബഖീഇലേക്ക് പോയപ്പോൾ പ്രവാചകനെ അനുഗമിച്ച് രാത്രിയിൽ ആയിശ(റ) വീട്ടിൽ നിന്ന് പുറത്തിറങ്ങി. മുജാഹിദുകൾക്കൊപ്പം സ്ത്രീകളും പുറപ്പെട്ടിരുന്ന സംഭവങ്ങളും കാണാവുന്നതാണ്. അവർ രോഗികളെയും മുറിവുപറ്റിയവരെയും ചികിത്സിച്ചിരുന്നു. ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ പ്രവാചക സുന്നത്തിൽ ധാരാളം കാണാവുന്നതാണ്. എന്നാൽ, മുമ്പ് വ്യക്തമാക്കിയ അടിസ്ഥാനങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്ത്രീകൾ പുറത്തുപോകേണ്ടത്.
https://norgerx.com/cialis-jelly-norge.html
അവലംബം: islamweb.net