Friday, April 26, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംനിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?

നിക്കാഹ് മാത്രം കഴിഞ്ഞവർക്കിടയിലെ അനന്തരാവകാശം?

ചോദ്യം: ഒരാൾ ഒരു സ്ത്രീയെ നിക്കാഹ് കഴിക്കുന്നു. ബന്ധപ്പെടുന്നതിന് മുമ്പ് അവരിലൊരാൾ മരണപ്പെടുന്നു. മരിക്കുന്നത് ഭാര്യയാണെങ്കിൽ ഭർത്താവിനോ, ഭർത്താവണെങ്കിൽ ഭാര്യക്കോേ അനന്തരാവകാശം ലഭിക്കുമോ? ഭർത്താവ് മരിക്കുകയാണെങ്കിൽ ഭാര്യ ഇദ്ദയിരിക്കേണ്ടതുണ്ടോ?

മറുപടി: നികാഹിന്റെ റുക്നുകളും ശർത്തുകളും പൂർത്തീകരിച്ച് വിവാഹം കഴിക്കുകയും ശേഷം ബന്ധപ്പെടുന്നതിന് മുമ്പ് അവരിലൊരാൾ മരണപ്പെടുകയുമാണെങ്കിൽ അവർക്കിടയിലെ ഉടമ്പടി നിലനിൽക്കുന്നതാണ്. മരിക്കുന്നത് ഭാര്യയാണെങ്കിൽ ഭർത്താവിനോ അല്ലെങ്കിൽ ഭർത്താവണെങ്കിൽ ഭാര്യക്കോ അനന്തരാവകാശം ലഭിക്കുന്നതാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിങ്ങളുടെ ഭാര്യമാർക്ക് സന്താനങ്ങളില്ലാത്ത പക്ഷം അവർ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു. ഇനി അവർക്ക് സന്താനമുണ്ടായിരുന്നാൽ അവർ വിട്ടേച്ചുപോയതിന്റെ നാലിലൊന്ന് നിങ്ങൾക്കായിരിക്കും. അവർ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്. നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്. ഇനി നിങ്ങൾക്ക് സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചു പോയതിൽ നിന്ന് എട്ടിലൊന്നാണ് അവർക്കുള്ളത്. നിങ്ങൾ ചെയ്യുന്ന വസ്വിയ്യത്തും കടമുണ്ടെങ്കിൽ അതും കഴിച്ചാണിത്.’ (അന്നിസാഅ്: 12) ബന്ധപ്പെടുന്നതിന് മുമ്പോ ശേഷമോ എന്ന വ്യത്യാസമില്ലാതെ മരണപ്പെടുന്നവരെ പൊതിവായിട്ടാണ് ഈ സൂക്തം അഭിസംബോധന ചെയ്യുന്നത്. നിക്കാഹ് കഴിയുകയും ബന്ധപ്പെടുന്നതിന് മുമ്പ് ഇണകളിൽ ഒരാൾ മരിക്കുകയും ചെയ്താൽ അവർക്കിടയിലെ വിവാഹ ഉടമ്പടി നിലനിൽക്കുന്നു; അവർക്ക് അനന്തരാവകശാവും ലഭിക്കുന്നു.

Also read: കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭധാരണം?

ഇദ്ദയുടെ കാര്യം പരിഗണിച്ചാൽ, ബന്ധപ്പെടുന്നതിന് മുമ്പ് ഭർത്താവ് മരിക്കുകയാണെങ്കിലും ഭാര്യ ഇദ്ദയിരിക്കൽ നിർബന്ധമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിങ്ങളിൽ ആരെങ്കിലും ഭാര്യമാരെ വിട്ടേച്ചു കൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കിക്കേണ്ടതാണ്.’ (അൽബഖറ: 234) ബന്ധപ്പെടുന്നതിന് മുമ്പോ ശേഷമോ എന്ന വ്യത്യാസമില്ലാതെ മരണപ്പെടുന്നവരെ പൊതുവായിട്ടാണ് ഈ സൂക്തത്തിലും അഭിസംബോധന ചെയ്യുന്നത്.

അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!