ചോദ്യം- ഒരാൾ മരണപെട്ടു. പരേതന് ജീവിച്ചിരിക്കുന്ന രണ്ടു ഭാര്യമാരും, മൂന്നു ആൺ മക്കളും, ഒരു മകളും ഉണ്ട്. ഇവർക്കിടയിൽ സ്വത്ത് എങ്ങനെ വീതിക്കും ? പരേതന് മുപ്പത് സെന്റ് സ്ഥലവും രണ്ടു വീടും ഉണ്ട്.
ഉത്തരം – പരേതന് മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ് ചോദ്യത്തില്‍ നിന്ന് മനസ്സിലാവുന്നത്.
പരേതന് മക്കള്‍ ഉള്ളതിനാല്‍ ഭാര്യക്ക് ലഭിക്കുന്ന ഓഹരി എട്ടിലൊന്നാണ്. ഭാര്യമാര്‍ 2 പേര്‍ ഉള്ളതിനാല്‍ മേല്‍പ്പറഞ്ഞ എട്ടിലൊന്ന് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. മൊത്തം സ്വത്തിന്‍റെ പതിനാറിലൊന്ന് വീതമാണ് ഓരോ ഭാര്യക്കും കിട്ടുക. ബാക്കിയുള്ള എട്ടില്‍ ഏഴ് ഭാഗം മക്കള്‍ക്ക് ലഭിക്കും. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍ 2 പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ അവര്‍ക്കിടയില്‍ വീതിക്കും.
മൊത്തം സ്വത്തിനെ 16 ഓഹരിയാക്കുക. അതില്‍ നിന്ന് 1 ഓഹരി വീതം ഓരോ ഭാര്യക്കും നല്കുക, 2 ഓഹരി മകള്‍ക്കും, 4 ഓഹരികള്‍ വീതം ഓരോ മകനും നല്കുക.
30 സെന്‍റ് സ്ഥലവും 2 വീടുകളുമാണ് അനന്തരസ്വത്ത്. അത് സ്ഥലമായി വീതിക്കാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യുക. ഇല്ലെങ്കില്‍ മൊത്തം സ്ഥലത്തിന്റെ വില കെട്ടിയ ശേഷം ഒന്നോ രണ്ടോ പേര്‍ വീടും സ്ഥലവും എടുക്കുകയും ബാക്കിയുള്ളവര്‍ക്ക് അവരുടെ ഓഹരി പണമായി നല്കുകയും ചെയ്യുക.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL