ചോദ്യം – ഒരു വ്യക്തി മരണപ്പെട്ടു. അദ്ദേഹത്തിൻറെ ഭാര്യയും 7 പെൺമക്കളും മൂന്ന് സഹോദരങ്ങളും ഒരു സഹോദരിയും ജീവിച്ചിരിപ്പുണ്ട് എങ്ങനെയാണ് അവർക്കിടയിൽ ഓഹരി ക്രമപ്പെടുത്തുക
ഉത്തരം – പരേതന് മക്കള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. മക്കളായി പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. പരേതന് പിതാവും ആണ്മക്കളും ഇല്ലാത്തതിനാല്‍, ബാക്കിയുള്ളത് സഹോദരങ്ങള്‍ക്ക് ലഭിക്കും.
മൊത്തം സ്വത്ത് 168 ഭാഗമാക്കി, അതില്‍ നിന്ന് എട്ടിലൊന്നായ 21 ഓഹരികള്‍ ഭാര്യക്കും, മൂന്നില്‍ രണ്ടായ 112 ഓഹരികള്‍ ഏഴാക്കി 16 വീതം ഓരോ മകള്‍ക്കും, 5 ഓഹരികള്‍ സഹോദരിക്കും, 10 ഓഹരികള്‍ വീതം ഓരോ സഹോദരനും നല്കുക.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE