ചോദ്യം – ഒരു സംശയം തീർക്കണം എന്ന നിലയിലാണ് ഈ ചോദ്യം. മരണപ്പെട്ട വ്യക്തിക്ക് ഒരു മകൾ, ഭാര്യ ജീവിച്ചിരിപ്പുണ്ട്. പിതാവും മാതാവും ഒന്നായ ഒരു സഹോദരൻ, ഒരു സഹോദരി, പിതാവ് ഒന്നും മാതാവ് രണ്ടും ആയ ഒരു സഹോദരി ഉണ്ട്. ഈ സഹോദരിക്ക് സ്വത്തിൽ അവകാശം ഉണ്ടായിരിക്കുമോ?
ഉത്തരം – പരേതന്‍റെ അവകാശികള്‍ ഭാര്യയും, മകളും, പൂര്‍ണ്ണസഹോദരങ്ങളുമാണ്. പൂരണസഹോദരങ്ങള്‍ ഉള്ളതിനാല്‍ പിതാവിലൊത്ത സഹോദരങ്ങള്‍ അവകാശികള്‍ ആവില്ല.
പരേതന് മകള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. മക്കളായി ഒരു മകള്‍ മാത്രമായതിനാല്‍, മൊത്തം സ്വത്തിന്‍റെ പകുതിയാണ് അവള്‍ക്ക് ലഭിക്കുക. ബാക്കിയുള്ളത് പൂര്‍ണ്ണസഹോദരങ്ങള്‍ക്കാണ് ലഭിക്കുക. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍, 2 പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ അത് അവര്‍ക്കിടയില്‍ വീതിക്കണം.
മൊത്തം സ്വത്തിനെ, 8 ഭാഗമാക്കുക. അതില്‍ നിന്ന് എട്ടിലൊന്നായ 1 ഓഹരി ഭാര്യക്കും, പകുതിയായ 4 ഓഹരികള്‍ മകള്‍ക്കും, 1 ഓഹരി പൂര്‍ണ്ണസഹോദരിക്കും, 2 ഓഹരികള്‍ പൂര്‍ണ്ണസഹോദരനും നല്കുക.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE