Saturday, April 20, 2024
Homeസ്ത്രീ, കുടുംബം, വീട്അനന്തരാവകാശംഗർഭിണിയായിരിക്കെ ഭർത്താവ് മരിച്ചാൽ കുട്ടിയുടെ അനന്തരാവകാശം?

ഗർഭിണിയായിരിക്കെ ഭർത്താവ് മരിച്ചാൽ കുട്ടിയുടെ അനന്തരാവകാശം?

ചോദ്യം: ഭ്രൂണമായി കുഞ്ഞ് വയറ്റിൽ വളരുകയും, ഭർത്താവ് മരിക്കുകയും ചെയ്താൽ പ്രസവിച്ച ശേഷം കുട്ടിക്ക് അനന്തരാവകാശം ലഭിക്കുമോ? മരിച്ചയാൾക്ക് ഇതല്ലാതെ മറ്റ് കുട്ടികളുമില്ല. എത്രയാണ് ഭാര്യക്ക് ലഭിക്കുന്ന വിഹിതം?

മറുപടി: മരിച്ചയാളുടെ അനന്തരാവകാശം വീതിക്കുന്നത് ഇണയുടെ ഗർഭപാത്രത്തിൽ ആൺകുട്ടിയാണെന്ന അടിസ്ഥാനത്തിലാണ്. അങ്ങനെ, ഇണ എട്ടിലൊന്ന് വിഹിതമായി സ്വീകരിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: ‘നിങ്ങൾക്ക് സന്താനമില്ലെങ്കിൽ നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽ നിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്. ഇനി നിങ്ങൾക്ക് സന്താനമുണ്ടായിരുന്നാൽ നിങ്ങൾ വിട്ടേച്ചുപോയതിൽ എട്ടിലൊന്നാണ് അവർക്കുള്ളത്.’ (അന്നിസാഅ്: 12) മരിച്ചയാൾക്ക് മാതാവും പിതാവുമില്ലെങ്കിൽ ബാക്കിവരുന്ന അനന്തരാവകാശ സ്വത്തുക്കൾ, ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അവർക്കാണ് ലഭിക്കുക. എന്നാൽ, പെൺകുട്ടിയാണെങ്കിൽ ഭാര്യക്ക് എട്ടിലൊന്ന് തന്നെ ലഭിക്കുന്നു. ജനിച്ച പെൺകുട്ടിക്ക് പകുതിയാണ് ലഭിക്കുക. ബാക്കിവരുന്ന സ്വത്തുക്കൾ മരിച്ചയാളുടെ ഏറ്റവും അടുത്ത പുരുഷന്മാർക്ക് (ذكر) ലഭിക്കുന്നു.

Also read: പരോപകാരം പ്രധാനം; പക്ഷെ നന്ദി പ്രതീക്ഷിക്കരുത്

സംഗ്രഹം: ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അനന്തരാവകാശം വൈകിപ്പിക്കാവതല്ല. ആൺകുട്ടിയാണെന്ന അടിസ്ഥാനത്തിൽ അത് വീതിക്കേണ്ടതാണ്. ജനിക്കുന്നത് ആൺകുട്ടിയാണെങ്കിൽ അതിൽ തിരിച്ചുകൊടുക്കേണ്ടതായി വരുന്നില്ല. ഇനി, ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ പകുതിയാണ് നൽകേണ്ടത്. ബാക്കിവരുന്നത് മരിച്ചയാളുടെ ഏറ്റവും അടുത്ത ആണുങ്ങൾക്ക് വീതംവെക്കുകയുമാണ് ചെയ്യേണ്ടത്.

അവലംബം: islamonline.net

Recent Posts

Related Posts

error: Content is protected !!