ചോദ്യം – ഒരു സ്ത്രീ മരണപ്പെട്ടു. മാതാപിതാക്കളും ഭര്‍ത്താവും നേരത്തെ മരണപ്പെട്ടതാണ്. മക്കള്‍ ഇല്ല. രണ്ട് സഹോദരിമാര്‍ ജീവിച്ചിരിപ്പുണ്ട്. നേരത്തെ മരണപ്പെട്ടുപോയ സഹോദരന്മാരുടെ ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളും ഉണ്ട്. നാല് സെന്‍റ് സ്ഥലവും വീടും ആണുള്ളത്. എങ്ങിനെ വീതിക്കും? ഒരു സഹോദരിയും നേരത്തെ മരണപ്പെട്ടിണ്ട്. അവരുടെ മക്കൾക്കു അവകാശം വരുമോ ?
ഉത്തരം – പരേതയ്ക്ക് മാതാപിതാക്കളും മക്കളും ഇല്ല. അതിനാല്‍ അടുത്ത അവകാശികള്‍ രണ്ട് സഹോദരിമാരാണ്. അവര്‍ക്ക് മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി തുല്യമായി വീതിക്കും. ബാക്കിയുള്ള മൂന്നിലൊന്ന് ഓഹരി നേരത്തെ മരണപ്പെട്ടുപോയ സഹോദരന്മാരുടെ ആണ്‍മക്കള്‍ക്ക് മാത്രം നല്‍കും. മരണപ്പെട്ടുപോയ സഹോദരന്മാരുടെ പെണ്‍മക്കള്‍ക്കും, സഹോദരിയുടെ മക്കള്‍ക്കും ഈ സ്വത്തില്‍ അവകാശമില്ല.
മൊത്തം സ്വത്തിനെ ഇരുപത്തൊന്ന് ഓഹരിയാക്കി, ഏഴ് ഓഹരികള്‍ വീതം ഓരോ സഹോദരിക്കും, ഒരു ഓഹരി വീതം ഓരോ സഹോദരപുത്രന്മാര്‍ക്കും നല്‍കാം.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1