Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടരുത് ?

വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടരുത് ?

ചോദ്യം: വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടുരുതെന്ന് നിബന്ധനവെക്കുന്നതെന്തുകൊണ്ട്?

മറുപടി: മൂന്നിലൊന്നില്‍ കൂടുതലായി വസ്വിയ്യത്ത് ചെയ്യുന്നതില്‍ നിന്നും സഅദ് ബിന്‍ അബീവഖാസ്(റ)വിനെ അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്(സ) തടഞ്ഞു. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ജനങ്ങളോട് കൈനീട്ടി ചോദിച്ചുനടക്കുന്ന ദരിദ്രാവസ്ഥയില്‍ നിങ്ങളുടെ (സമ്പത്തിന്റെ) അനന്തരാവകാശികളെ വിട്ടേച്ചുപോകുന്നതിനെക്കാള്‍ ഉത്തമം സമ്പന്നാവസ്ഥയില്‍ അവരെ വിട്ടേച്ചുപോവുകയെന്നതാണ്. (ബുഖാരി, മുസ്‌ലിം) ഈ ഹദീസിലൂടെ അല്ലാഹുവിന്റെ റസൂല്‍ വസ്വിയ്യത്ത് മൂന്നിലൊന്നില്‍ അധികരിക്കുന്നത് നിഷിദ്ധമാക്കിയതിന്റെ യുക്തി വിശദീകരിക്കുകയാണ്. അത്, ജനങ്ങളോട് ചോദിച്ചുനടക്കുന്ന അവസ്ഥയുണ്ടാകാതിരിക്കുന്നതിന് സമ്പത്ത് അനന്തരാവകാശികള്‍ക്ക് വിട്ടേച്ചുപോവുകയെന്നതാണ്. ഇതാണ് വസ്വിയ്യത്ത് ചെയ്യുന്നവര്‍ക്ക് ഉത്തമമായിട്ടുള്ളത്.

അല്ലാഹുവിന്റെ റസൂല്‍ വസ്വിയ്യത്തിനും അനന്തരാവകാശത്തിനുമിടയില്‍ നീതി പ്രായോഗികവത്കരിക്കുകയാണിതിലൂടെ ചെയ്യുന്നത്. വസ്വിയ്യത്ത് ചെയ്യുന്നവര്‍ വസ്വിയ്യത്ത് ചെയ്യുന്നതിലൂടെ പ്രതിഫലം ഉദ്ദേശിക്കുകയാണെങ്കില്‍, അവര്‍ വിട്ടേച്ചുപോകുന്ന സമ്പത്ത് ആവശ്യക്കാരായ ദരിദ്രരായ അനന്തരാവകാശികള്‍ക്ക് നല്‍കുകയെന്നതാണ് കൂടുതല്‍ പ്രതിഫലം. അകന്നവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ അടുത്തുള്ള ദരിദ്രന് നല്‍കുകയെന്നതാണ് ശ്രേഷ്ഠകരമായിട്ടുള്ളത്. അതിനാല്‍ ദരിദ്രരായ അനന്തരാവികാശികള്‍ക്ക് നല്‍കുകയെന്നത് പുണ്യകരമായിത്തീരുന്നു. അനന്തരാവകാശികള്‍ക്ക് നല്‍കാന്‍ മാത്രം മതിയായ സമ്പത്തില്ലെങ്കില്‍ വിസ്വിയ്യത്ത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അപ്രകാരം സമ്പത്ത് അനന്തരാവകാശികള്‍ക്ക് വിട്ടേച്ചുപോവുകയാണ് വേണ്ടത്.

വസ്വിയ്യത്ത് ചെയ്യാന്‍ ഉദ്ദേശിച്ച മനുഷ്യനോട് അലിയുബിന്‍ അബീത്വാലിബ് പറഞ്ഞു: താങ്കള്‍ ഒരൂപാടൊന്നും (സമ്പത്ത്) വിട്ടേച്ചുപോകുന്നില്ലെങ്കില്‍, വളരെ കുറച്ച് മാത്രമാണ് വിട്ടേച്ചുപോകുന്നതെങ്കില്‍ അത് താങ്കളുടെ അനന്തരാവകാശികള്‍ക്ക് വിട്ടേക്കുക. ഇബ്‌നു ഖുദാമ മുഗ്നിയില്‍ പറയുന്നു: അനന്തരാവകാശികള്‍ക്ക് വിട്ടേച്ചുപോകുന്നതില്‍ എപ്പോള്‍ കൂടുതലായൊന്നും ലഭിക്കാതിരിക്കുന്നുവോ അപ്പോള്‍ വസ്വിയ്യത്ത് ചെയ്യുകയെന്നത് നല്ലതല്ല. പ്രവാചകന്‍(സ) മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യുന്നതിനെ തടയുന്നത്, ദരിദ്രാവസ്ഥയില്‍ വിട്ടേച്ചുപോകുന്നതിനെക്കാള്‍ ഉത്തമം സമ്പന്നാവസ്ഥയില്‍ വിട്ടേച്ചുപോവുകയെന്ന കാരത്താലാണ്. അടുത്തുള്ള ആവശ്യക്കാരന് നല്‍കുന്നതാണ് അകന്ന ഒരാള്‍ക്ക് നല്‍കുന്നതിനെക്കാള്‍ ഉത്തമം. എപ്പോഴാണ് അനന്തരാവകാശം അവരെ സമ്പന്നമക്കാതിരിക്കുന്നത് അപ്പോള്‍ ആ അനന്തരാവകാശം സമ്മാനം പോലെ അവര്‍ക്കുള്ളതാണ്. അപ്പോള്‍, മറ്റുള്ളവര്‍ക്ക് നല്‍കുകയെന്നതിനെക്കാള്‍ അത് മഹത്തരമായിത്തീരുന്നതാണ്.

ശൈഖ് മുഹമ്മദ് ബിന്‍ ഉസൈമീന്‍ പറയുന്നു: വസ്വിയ്യത്ത് മൂന്നിലൊന്നില്‍ കൂടരുതെന്ന് പ്രവാചകന്‍ വ്യക്തമാക്കുന്നു. കാരണം അനന്തരമെടുക്കുന്നവരുടെ അവകാശം സമ്പത്തുമായി ബന്ധപ്പെതാണ്. അനന്തരാവകാശം മൂന്നിലൊന്നില്‍ കൂടുകയാണെങ്കില്‍ അത് അവരുടെ അവകാശത്തെ ഹനിക്കുന്നതായിരിക്കും. സഅദ് ബിന്‍ വഖാസ്(റ) തന്റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് വസ്വിയ്യത്ത് ചെയ്യട്ടെയെന്ന് ചോദിച്ചപ്പോള്‍ പ്രവാചകന്‍(സ) പറഞ്ഞു: പാടില്ല. അദ്ദേഹം ചോദിച്ചു: പകുതി? പ്രവാചകന്‍ പറഞ്ഞു: പാടില്ല. അദ്ദേഹം ചോദിച്ചു: മൂന്നിലൊന്ന്? പ്രവാചകന്‍ പറഞ്ഞു: മൂന്നിലൊന്ന്, അത് തന്നെ അധികമാണ്. തീര്‍ച്ചയായും, നിങ്ങളുടെ അനന്തരാവകാശികളെ ജനങ്ങളോട് ചോദിക്കുന്ന അവസ്ഥയില്‍ വിട്ടേച്ചുപോകുന്നതിനെക്കാള്‍ ശ്രേഷ്ഠകരമായിട്ടുള്ളത് സമ്പന്നാവസ്ഥയില്‍ വിട്ടേച്ചുപോവുകയെന്നതാണ്. വസ്വിയ്യത്ത് മൂന്നിലൊന്നില്‍ അധികരിക്കുന്നത് തടയുന്നതിലെ യുക്തിയാണ് ഈ ഹദീസിലൂടെ പ്രവാചകന്‍(സ) സൂചിപ്പിക്കുന്നത്. അതിനാല്‍, മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യപ്പെടുകയും, അത് അനന്തരാവകാശികള്‍ സമ്മതിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ പ്രശ്‌നമില്ല.

അവലംബം: islamqa.info

error: Content is protected !!