ചോദ്യം – പിതാവ് മരണപെട്ടു. താഴെ പറയുന്ന അവകാശികളാണുള്ളത്. ഇവിടുത്തെ ഓഹരി വിശദീകരിക്കാമോ.?
1. മാതാവ്.
2. മകൾ വിവാഹിത വിധവ – മക്കൾ ഉണ്ട്.
3. മകൾ – പുനർ വിവാഹിത. ആദ്യ ഭർത്താവ് മരണപെട്ടു, അതിൽ മക്കൾ ഇല്ല. രണ്ടാം വിവാഹത്തിലെ ഭർത്താവും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരണപ്പെട്ട ശേഷം ആണ് ഇവരെ കല്യാണം കഴിച്ചത്. രണ്ടാം ഭർത്താവിന് ആദ്യ ഭാര്യയിൽ 6 മക്കൾ ഉണ്ട്. ഇപ്പോൾ ഇവർ മരണപെട്ടു. മരണപ്പെട്ട ഈ മകൾക്ക് രണ്ടു വിവാഹത്തിലും മക്കൾ ഇല്ല.
4. മകൻ അവിവാഹിതന്‍
5. മകൾ – വിധവ, മക്കൾ ഇല്ല.
ഇതിൽ മരണപ്പെട്ട മകളുടെ (slno.3) ഉൾപ്പെടെയുള്ള വിഹിതമാണ് അറിയേണ്ടത്.
ഉത്തരം- ഇവിടെ രണ്ട് ഓഹരി വെക്കല്‍ നടക്കണം.
1. ആദ്യം മരണപ്പെട്ട പിതാവിന്‍റെ സ്വത്ത് ഓഹരി വെക്കല്‍.
2. പിതാവിന്‍റെ മരണശേഷം സ്വത്ത് ഓഹരി വെക്കുന്നതിന് മുമ്പേ മരണപ്പെട്ട മകളുടെ സ്വത്ത് വീതം വെക്കല്‍.
1: ആദ്യം മരണപ്പെട്ട പിതാവിന്‍റെ സ്വത്ത് ഓഹരി വെക്കലിന്റെ രൂപമിതാണ്.
പിതാവിന്‍റെ മരണസമയത്ത് അവകാശികള്‍ ഭാര്യയും മൂന്ന് പെണ്‍കുട്ടികളും ഒരു മകനുമാണ്. പരേതന് കുട്ടികള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ ആറിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. ബാക്കിയുള്ളത് മക്കള്‍ക്ക് ലഭിക്കും. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍, രണ്ട് പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ വേണം അത് അവര്‍ക്കിടയില്‍ വീതിക്കാന്‍.
മൊത്തം സ്വത്തിനെ 40 ഓഹരിയാക്കി, അതില്‍ നിന്ന് എട്ടിലൊന്നായ അഞ്ച് ഓഹരികള്‍ ഭാര്യക്കും, ഏഴ് ഓഹരികള്‍ വീതം ഓരോ മകള്‍ക്കും, പതിനാല് ഓഹരികള്‍ മകനും നല്‍കുക.
2: പിതാവിന്‍റെ മരണശേഷം സ്വത്ത് ഓഹരി വെക്കുന്നതിന് മുമ്പേ മരണപ്പെട്ട മകളുടെ സ്വത്ത് വീതം വെക്കലിന്റെ രൂപമിതാണ്.
പരേതയ്ക്ക് അവകാശികള്‍ മാതാവും, ഭര്‍ത്താവും, രണ്ട് സഹോദരികളും ഒരു സഹോദരനുമാണ്. ഭര്‍ത്താവിന്‍റെ ആദ്യവിവാഹത്തിലെ കുട്ടികള്‍ അവകാശികളല്ല. പരേതയ്ക്ക് മക്കള്‍ ഇല്ലാത്തതിനാല്‍ മൊത്തം സ്വത്തിന്‍റെ പകുതി ഭര്‍ത്താവിന് ലഭിക്കും. പരേതയ്ക്ക് മക്കള്‍ ഇല്ലെങ്കിലും ഒന്നിലധികം സഹോദരങ്ങള്‍ ഉള്ളതിനാല്‍ മൊത്തം സ്വത്തിന്‍റെ ആറിലൊന്നാണ് മാതാവിന് ലഭിക്കുക. ബാക്കിയുള്ളത് സഹോദരങ്ങള്‍ക്ക് ലഭിക്കും. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍, രണ്ട് പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ വേണം അത് അവര്‍ക്കിടയില്‍ വീതിക്കാന്‍.
മൊത്തം സ്വത്തിനെ പന്ത്രണ്ട് ഭാഗമാക്കി, അതിന്റെ പകുതിയായ ആറ് ഓഹരികള്‍ ഭര്‍ത്താവിനും, ആറിലൊന്നായ രണ്ട് ഓഹരികള്‍ മാതാവിനും, ഒരു ഓഹരി വീതം ഓരോ സഹോദരിക്കും, രണ്ട് ഓഹരികള്‍ സഹോദരനും നല്‍കുക.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1