Thursday, April 25, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംവിവാഹ അഭ്യര്‍ഥന നടത്തുന്നയാള്‍ പ്രതിശ്രുതവധുവിനെ സമീപിക്കേണ്ടത്?

വിവാഹ അഭ്യര്‍ഥന നടത്തുന്നയാള്‍ പ്രതിശ്രുതവധുവിനെ സമീപിക്കേണ്ടത്?

ചോദ്യം: വിവാഹ അഭ്യര്‍ഥനയുമായി സ്ത്രീയെ സമീപിക്കുമ്പോള്‍ അവരിലേക്ക് നോക്കുവാനോ, അവരോടൊപ്പം ഇരിക്കുവാനോ, സ്ത്രീക്ക് മുഖവസ്ത്രം(النقاب) തുറന്നിടുന്നതിനോ ഉള്ള അനുവാദം ഇസ്‌ലാം അനുവദിക്കുന്നുണ്ടോ?

ഉത്തരം: ഇമാം നവവി പറയുന്നു: ‘വിവാഹ അഭ്യര്‍ഥന നടത്തുന്ന വ്യക്തി സ്ത്രീയുടെ മുഖവും, കൈയും കാണുന്നതില്‍ പ്രശ്‌നമില്ല. അങ്ങനെ പുരുഷന് സ്ത്രീയുടെ സൗന്ദര്യവും വ്യതിരിക്തതയും മനസ്സിലാക്കേണ്ടതുണ്ട്. അതിലൂടെ അവര്‍ക്ക് പരസ്പരം യോജിക്കുന്നവരാണെന്ന് മനസ്സിലാക്കുവാനും, പരസ്പരം തിരിച്ചറിയാനും കഴിയുന്നു. പ്രതിശ്രുതവരന് പ്രതിശ്രുതവധുവിനെ വീണ്ടും വീണ്ടും നോക്കാവുന്നതാണ്. അങ്ങനെ അവര്‍ പരസ്പരം തിരിച്ചറിയുകയും ചെയ്യേണ്ടതുണ്ട്’. വിവാഹ അഭ്യര്‍ഥന നടത്തുന്ന സമയത്ത് സത്രീയെ പുരുഷന്‍ നോക്കുന്നത് അനുവദനീയമായിട്ടാണ് കര്‍മശാസ്ത്ര പണ്ഡിതര്‍ കാണുന്നത്. എന്നാല്‍, പ്രതിശ്രുതവധുവിനെ നോക്കുക എന്നതില്‍ മാത്രം പരിമിതമാണത്. അപ്രകാരം വിവാഹ അഭ്യര്‍ഥന നടത്തുന്നതിന് മുമ്പ് സ്ത്രീയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. അങ്ങനെ, വിവാഹ അഭ്യര്‍ഥന നടത്തുന്ന പുരുഷന് സ്ത്രീയുടെ സൗന്ദര്യവും സ്വഭാവവും ഇഷ്ടപ്പെടുകയാണെങ്കില്‍ വിവാഹവുമായി മുന്നോട്ടുപോകാവുന്നതാണ്. വിവാഹ അഭ്യര്‍ഥന വിവാഹം കഴിക്കാമെന്ന വാഗ്ദാനം മാത്രമാണ്. നിഷിദ്ധമായത് അനവദനീയവും അനുവദനീയമായത് നിഷിദ്ധമാവുകയുമില്ല. വിവാഹ ഉടമ്പടി(النكاح ) പൂര്‍ണമാകുന്നത് വരെ പുരുഷനും സ്ത്രീയും ഒന്നാകുന്നില്ല; അന്യര്‍ മാത്രമാണ്.

ഇനിയും, താങ്കളുടെ ചോദ്യത്തിനുള്ള മറുപടി പൂര്‍ണമാകുന്നില്ല. പ്രതിശ്രുതവധുവിന്റെ കൂടെ ഇരിക്കാമോ, അവരോട് സംസാരിക്കാമോ, കൂടെയിരിക്കുന്ന സമയത്ത് അവര്‍ക്ക് മുഖവസ്ത്രം തുറന്നിടാമോ തുടങ്ങിയ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്. വിവാഹ അഭ്യര്‍ഥന നടത്തുന്ന പുരുഷന് സ്ത്രീയുമായി സംസാരിക്കാവുന്നതാണ്. അതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ സംസാരിക്കുന്ന സമയത്ത് പ്രതിശ്രുതവധുവുമായി തനിച്ചൊരിടത്ത് ആകരുത് എന്ന നിബന്ധനയുണ്ട്. മര്യാദയോടുകൂടെയും, ഇസ് ലാമിക ചിട്ടകള്‍ പാലിച്ചുകൊണ്ടുമായിക്കണം സംസാരക്കേണ്ടത്. മേല്‍ പ്രസ്താവിച്ച വിധി മറ്റുള്ള സ്ത്രീകളില്‍ ബാധകമല്ല. എന്നാല്‍, സംസാരിക്കുന്ന സമയത്ത് മുഖം തുറന്നിടുക എന്നത് സ്ത്രീയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. നിഖാബുമായി അല്ലെങ്കില്‍ മുഖവസ്ത്രവുമായി ബന്ധപ്പെട്ടത് തര്‍ക്ക വിഷയമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. മുഖം ഔറത്തായി കാണുന്നവര്‍ നിഖാബ് ധരിക്കല്‍ നിര്‍ബന്ധമാണെന്നും, മുഖം ഔറത്തല്ലെന്ന് മനസ്സിലാക്കുന്നവര്‍ നിഖാബ് ധരിക്കല്‍ നിര്‍ബന്ധമല്ലെന്നുമുളള അഭിപ്രായത്തിലാണ് എത്തുന്നത്. അതിനാല്‍, പ്രതിശ്രുതവധു നിഖാബ് ധരിക്കല്‍ നിര്‍ബന്ധമാണെന്ന അഭിപ്രായമാണ് സ്വീകരിക്കുന്നതെങ്കില്‍, താങ്കള്‍ക്ക് മുമ്പില്‍ അവര്‍ക്ക് മുഖവസ്ത്രം തുറന്നിടുന്നത് അനുവദനീയമില്ല. മറിച്ചാണ് കാണുന്നതെങ്കില്‍ സംസാരത്തിനിടെ മുഖം കാണിക്കുന്നത് അനുവദനീയവുമാണ്.

കടപ്പാട്: islamonline.net

Recent Posts

Related Posts

error: Content is protected !!