ചോദ്യം: ഒരു ചെറുപ്പക്കാരനെ കുറിച്ച് ഞാന്‍ അറിയുകയും, അയാള്‍ നല്ല വ്യക്തിയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. അയാളെ വിവാഹം കഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അയാള്‍ വിവാഹിതനാണ്. ഖദീജ(റ) പ്രവാകന്‍(സ)യെ വിവാഹാലോചന നടത്തിയതുപോലെ, എനിക്ക് അയാളെ വിവാഹാലോചന നടത്താന്‍ സാധിക്കുമോ?
Also read: ഇൻറർനെറ്റ് കാലത്ത് വഞ്ചിതരാകുന്ന ഇണകള്‍
ഉത്തരം: പ്രവാചകന്‍(സ)യെ ഖദീജ(റ) വിവാഹാലോചന നടത്തിയപ്പോള്‍ അവര്‍ അത് പരസ്യപ്പെടുത്തിയിരുന്നില്ല. ഖദീജ(റ) വിവാഹാലോചന നടത്തിയ സന്ദര്‍ഭത്തില്‍ പ്രവാചകന്‍(സ) വിവാഹിതനായിരുന്നില്ല; യുവാവായിരുന്നു. എന്നാല്‍, നമ്മുടെ സമൂഹത്തില്‍ വിവാഹം കഴിഞ്ഞ വ്യക്തിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതി, സ്വസ്ഥതയോടെയും സമാധാനത്തോടെയും ജീവിക്കുന്ന ആ വ്യക്തിയുടെ ദാമ്പത്യ ജീവിതത്തെ തകര്‍ക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭാര്യയെയും, മക്കളെയും സ്‌നേഹിച്ച് ശാന്തതയോടെയുള്ള ജീവിതത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന നിലക്കാണ് ഇത് മനസ്സിലാക്കപ്പെടുന്നത്. ഒരുപക്ഷേ, നിങ്ങള്‍ അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍, അത് അയാളുടെ കുടുംബത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നതാണ്. അങ്ങനെ അയാളുടെ കുടുംബം കലുഷിതമായി തീരുന്നു. അയാളുടെ ജീവതത്തിലേക്ക് വന്ന അപരിചതയായ സ്ത്രീയാണെന്നത് കൊണ്ട് നിങ്ങള്‍ അയാളെ സന്തോഷിപ്പിക്കുന്നതിന് തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിക്കുന്നു. അതിനാല്‍, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക, വിവാഹിതനല്ലാത്ത യുവാവിനെ കണ്ടെത്തി വിവാഹം ചെയ്യുക. നിങ്ങള്‍ വിശ്വാസിയാണെങ്കില്‍ പ്രവാചകന്‍(സ) ചെയ്തതുപോലെ, നിങ്ങള്‍ ആരെയും ഉപദ്രവിക്കുകയില്ല. പ്രവാചകന്‍(സ) പറഞ്ഞു: ‘ സ്വന്തത്തിനും മറ്റുള്ളവര്‍ക്കും ഉപദ്രവമേല്‍പ്പിക്കരുത്.’
അവലംബം: islamonline.net