Friday, March 22, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംആദ്യ ഭാര്യയറിയാതെ രണ്ടാം വിവാഹം കഴിക്കുന്നത്?

ആദ്യ ഭാര്യയറിയാതെ രണ്ടാം വിവാഹം കഴിക്കുന്നത്?

ചോദ്യം: ഭർത്താവ് രണ്ടാം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുമ്പോൾ ആദ്യ ഭാര്യയെ വിവാഹത്തെ സംബന്ധിച്ച് അറിയിക്കൽ നിർബന്ധമാണോ?

മറുപടി: പ്രത്യേകിച്ച് ഭാര്യക്ക് തന്റെ ഭർത്താവിന്റെ ആവശ്യങ്ങളെ പൂർത്തീകരിക്കാൻ കഴിയാതിരിക്കുകയോ, ആർത്തവം നീണ്ടുപോവുകയോ, രോഗിയാവകുയോ, ബന്ധപ്പെടുന്നതിന് താൽപര്യമില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുന്നു. അല്ലാഹുവാണ് ഓരോ കാര്യത്തെ സംബന്ധിച്ചും സൂക്ഷ്മമായി അറിയുന്നവൻ. ‘സൃഷ്ടിച്ചുണ്ടാക്കിയവൻ എല്ലാം അറിയുകയില്ലേ? അവൻ നിഗൂഢരഹസ്യങ്ങൾ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.’ (അൽമുൽക്ക്: 14) പുരുഷന് തന്റെ ഇണയെ കൂടാതെ മറ്റു സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് അല്ലാഹു അനുവാദം നൽകിയിരിക്കുന്നു. എന്നാൽ അവർക്ക് ചെലവിനുകൊടുക്കുയും, അവർക്കിടയിൽ നീതിപുലർത്തുകയും ചെയ്യേണ്ടതുണ്ട്. രണ്ടാമത് വിവാഹം കഴിക്കുന്നതിന് പുരുഷന് ആദ്യ ഇണയുടെ സമ്മതം വാങ്ങണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും, ആദ്യ ഭാര്യയോട് സംസാരിച്ച് തങ്ങളുടെ പ്രയാസങ്ങൾ അവരെ അറിയിക്കുകയും തുടർന്ന് യോജിപ്പിലെത്തുകയും ചെയ്യുകയെന്നതാണ് നല്ലത്.

Also read: മോഡേൺ ഹോസ്പിറ്റലുകളുടെ ഇസ്ലാമിക വേരുകള്‍

പ്രവാചക ചരിത്രത്തിൽ ഇത്തരമൊരു സംഭവം കാണാവുന്നതാണ്: അലി(റ) ഫാത്വിമ ബിൻത്ത് മുഹമ്മദിനെ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചു. അതോടൊപ്പം, അലി(റ)വിന് അബൂജഹലിന്റെ മകളെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ പ്രവാചകൻ ഇതറഞ്ഞിപ്പോൾ തൃപ്തനായില്ല. അലി(റ) അപ്രകാരം വിവാഹം കഴിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻ കാരണം വ്യക്തമാക്കികൊടുത്തു. അല്ലാഹുവിന്റെ റസൂലിന്റെ മകളും അല്ലാഹുവിന്റെ ശത്രുവായ അബൂജഹലിന്റെ മകളും ഒരു പുരുഷന്റെ ഇണയാകുവാൻ പാടില്ല. ഫാത്വിമ(റ) മരിച്ചപ്പോൾ അലി(റ) മറ്റുസ്ത്രീകളെ വിവാഹം കഴിച്ചു. കാരണം പ്രവാചകൻ പറഞ്ഞ കാരണം നിലനിൽക്കുന്നില്ലല്ലോ. ഈയൊരു സംഭവത്തിൽ നിന്ന് മനസ്സിലാകുന്നത് അലി(റ) അനുവാദം ചോദിച്ചുകൊണ്ടാണ് മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിരുന്നത് എന്നതാണ്. നിർബന്ധമല്ലെങ്കിലും ഇത് നല്ല സ്വഭാവമാണ്. അലി(റ)വിന്റെ മാതൃകയെ സ്വീകരിച്ചുകൊണ്ട്, ആദ്യ ഭാര്യ തന്റെ ഭർത്താവിനൊപ്പം തുടർന്നും നല്ല ജീവിതം കാഴ്ചവെച്ച് മുന്നോട്ട് പോകേണ്ടതിന് ആദ്യ ഭാര്യയോട് കാര്യങ്ങൾ വിശദീകരിച്ച് യോജിപ്പിലെത്തുകയെന്ന രീതി സ്വീകരിക്കുകയാണ് ഉചിതം.

അവലംബം: islamonline.net

Recent Posts

Related Posts

error: Content is protected !!