ചോദ്യം: എന്റെ മകളെ ഒരു യുവാവ് വിവാഹാലോചന നടത്തി. ഞങ്ങൾ പരസ്പരം യോജിക്കുകയും, ഞങ്ങളുടെകുടുംബത്തിന്റെയും യുവാവിന്റെ കുടുംബത്തിന്റെയും സാന്നിധ്യത്തിൽ മഹർ നിശ്ചയിക്കുകയും ചെയ്തു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആ ആലോചന മുടങ്ങിപോയി. ശേഷം, മറ്റൊരു യുവാവ് മകളെ വിവാഹലോചന നടത്തി. മുമ്പ് ആരുമായെങ്കിലും വിവാഹാലോചന നടന്നതായി അവർ ചോദിച്ചു. ഞാനും മകളും മുമ്പ് വിവാഹാലോചനയെ സംബന്ധിച്ച് അറിയിക്കേണ്ടതുണ്ടോ? അറിയിക്കാതിരിക്കുന്നതിൽ വല്ല തെറ്റുണ്ടോ?
മറുപടി: യുവതിക്കും അവളുടെ കുടുംബത്തിനും ആദ്യം തന്നെ മുമ്പ് നടന്ന വിവാഹാലോചനയെ സംബന്ധിച്ച് അറിയിക്കണമെന്നത് നിർബന്ധമായ കാര്യമൊന്നുമല്ല. എന്നാൽ, വിവാഹാലോചന നടത്തുന്നയാൾ അതിനെ കുറിച്ച് ചോദിക്കുകയാണെങ്കിൽ, യഥാർഥ്യത്തിൽ അത് അറിയിക്കുകയെന്നത് നിർബന്ധമാണ്. കാരണം, ഓരോ മുസ്‌ലിമും മനസ്സിലാക്കുന്നതുപോലെ, കളവ് പറയുകയെന്നത് നിഷിദ്ധമാണ്. തെറ്റായ സത്യമല്ലാത്ത കാര്യങ്ങൾ പറയുന്നതിൽ നിന്ന് ഓരോ വിശ്വാസിയും വിട്ടുനിൽക്കണമെന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു.
അല്ലാഹു പറയുന്നു: ‘വ്യാജവാക്കിൽ നിന്ന് നിങ്ങൾ അകന്നുനിൽക്കുക.’ (അൽഹജ്ജ്: 30) ശൈഖ് മുഹമ്മദ് അമീൻ അശ്ശൻഖീത്വി പറയുന്നു: ‘വ്യാജവാക്കിൽ നിന്ന് വിട്ടുനിൽക്കാനാണ് ഈ സൂക്തത്തിലൂടെ കൽപ്പിക്കുന്നത്. വ്യാജവാക്കെന്നത് കളവും തെറ്റുമാണ്. സത്യത്തിൽ നിന്ന് മാറിനിൽക്കുന്ന ഓരോ വാക്കും വ്യാജമാണ്. ഇസ്‌വിറാർ എന്നതിൽ നിന്നാണ് സൂർ (വ്യാജം). അതിന്റെ അർഥം ചായുക, വളയുക എന്നതാണ്.’ (അള്‌വാഉൽ ബയാൻ: 750/5)
വിവാഹാലോചന നടത്തുന്നയാൾക്ക് തെറ്റായ വിവരങ്ങൾ നൽകുന്നതിന്റെ മോശമായ ഫലം ഇണക്ക് തന്നെയായിരിക്കും. ഒരുപക്ഷേ, വിവാഹം നടക്കുകയും പിന്നീട് ഭർത്താവ് സത്യമറിയുകയും ചെയ്യുന്നു. സാധാരണ ഇക്കാര്യങ്ങൾ പുറത്തുവരുന്നതാണ്; കുറച്ചുകഴിഞ്ഞാണെങ്കിലും അറിയുന്നതുമാണ്. തുടർന്ന് ഭർത്താവിന് ഓരോ കാര്യങ്ങളിലും സംശയമുണ്ടാകുന്നു അങ്ങനെ, കാരുണ്യ-സ്‌നേഹത്തിൽ നിന്ന് ദാമ്പത്യ ജീവിതം സംശയത്തിന്റെയും അസ്വസ്ഥതയുടെയും പരിസരത്തേക്ക് നീങ്ങുന്നു. അവൾ കളവ് പറഞ്ഞെന്ന് കുറ്റപ്പെടുത്തുകയും, അവരുടെ വിവാഹബന്ധം തകരുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത്, വിവാഹാലോചന നടത്തുന്നയാൾ (കുടുംബമാണ് ചോദിക്കുന്നതെങ്കിലും) മുമ്പ് നടന്ന കാര്യങ്ങളെയും, വിവാഹാലോചനയെയും സംബന്ധിച്ച് ചോദിക്കുകയാണെങ്കിൽ യാഥാർഥ്യം അറിയിക്കൽ നിർബന്ധമാണെന്നതാണ്.
വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info