Home സ്ത്രീ, കുടുംബം, വീട് സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

സ്ത്രീകൾ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്?

ചോദ്യം: സ്ത്രീകൾ നടന്നോ വാഹനത്തിലോ അവരുടെ കുടുംബത്തിലേക്കോ അങ്ങാടിയിലേക്കോ വീട്ടിൽ നിന്ന് പുറത്ത് പോവുകയും, തിരിച്ചുവരികയും ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

മറുപടി: വീട്ടിൽനിന്ന് പുറത്തുപോകുമ്പോൾ അനിവാര്യമായും ഇസ്‌ലാമിക വിധികൾ പാലിക്കേണ്ടതുണ്ട്. അതിൽപെട്ടതാണ് ഹിജാബ് ധരിക്കുകയെന്നത്. ഹിജാബ് ധരിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:-
– വസ്ത്രം അലങ്കൃതമായിരിക്കരുത്.
– സുതാര്യമല്ലാത്ത കട്ടിയുള്ള വസ്ത്രമായിരിക്കണം.
– ഇടുങ്ങിയതല്ലാത്ത അയഞ്ഞ വസ്ത്രമായിരിക്കണം.
– സുഗന്ധമുപയോഗിക്കാതിരിക്കുക.
– പുരുഷന്റെതോ കാഫിറിന്റെതോ ആയ വസ്ത്രത്തോട് സാമ്യമുള്ളതായിരിക്കരുത്.

പുറത്തുപോകുമ്പോൾ പുരുഷന്മാരുമായി കൂടികലരാനുള്ള സാഹചര്യമുണ്ടാവരുത്. ഭർത്താവിന്റെ സമ്മതത്തോടെയായിരിക്കണം പുറത്തുപോകേണ്ടത്. എന്നാൽ, മാതാപിതാക്കളെ സന്ദർശിക്കുന്നതിന് പോവുകയാണെങ്കിൽ അത് ബാധകമല്ല. കുട്ടികളുടെയും വീടിന്റെയും ബാധ്യതകൾ ഒഴിവാക്കി പുറത്തുപോകാവതല്ല.

Also read: പൊതുജീവിതത്തിലെ സ്ത്രീ പങ്കാളിത്തം

പ്രവാചക കാലത്ത് സ്ത്രീകൾ ഒട്ടകത്തിന്റെയും കുതിരയുടെയും കഴുതയുടെയും പുറത്ത് കയറി യാത്ര ചെയ്തിരുന്നുവെന്നത് പ്രസിദ്ധമാണ്. അത് പ്രവാചക കാലത്തെ യുദ്ധ സന്ദർഭങ്ങളിൽ കാണാവുന്നതുമാണ്. പ്രവാചക അനുചരന്മാരുടെ കൂടെ പത്നിമാർ പുറത്തുപോയിരുന്നു. പ്രവാചകൻ(സ) പത്നിമാർക്കിടിയിൽ നറുക്കെടുത്ത് അവരിൽ ഒരാളെ കൂടെ കൊണ്ടുപോവുകയും ചെയ്തിരുന്നു. അതാണ് ഇഫ്ക്ക് (വ്യഭിചാരാരോപണം) സംഭവം സൂചിപ്പിക്കുന്നത്. അതോടൊപ്പം, മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ ഒട്ടകത്തിന്റെയും കുതരിയുടെയും പുറത്തായിരുന്നു സ്ത്രീകൾ യാത്ര ചെയ്തിരുന്നത്. അക്കാലത്ത് ഇവയല്ലാതെ യാത്ര മാർഗങ്ങളുണ്ടായിരുന്നില്ല. ഇത് സ്വഹീഹുൽ ബുഖാരിയിലും മറ്റു പ്രവാചക ചരിത്ര ഗ്രന്ഥങ്ങളിലും കാണാവുന്നതാണ്.

അവലംബം: islamweb.net

error: Content is protected !!