ചോദ്യം : ഇസ്‌റാഉം മിഅ്‌റാജും സംഭവിച്ചത് റജബ് 27-ാം രാവിലാണെന്നതിന് വല്ല തെളിവും ഉണ്ടോ?
ഉത്തരം: ഇസ്‌റാഉം മിഅ്‌റാജും റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ ചരിത്ര പരമായി തെളിവില്ലാത്തതും ഹദീസുകള്‍ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങള്‍ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്.
ഇസ്‌റാഉം മിഅ്‌റാജും നടന്നത് എന്നാണെന്നു തീര്‍ച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ ഒരു തെളിവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്‌നു ഹജര്‍ ഫത്ഹുല്‍ ബാരിയില്‍ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. വര്‍ഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നു കസീറും ഇമാം ഖുര്‍ത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അല്‍ ബിദായവന്നിഹായ: 3/107, തഫ്‌സീര്‍ ഖുര്‍ത്വുബി 10/210).
ഇമാം ഇബ്നു അബ്ദിൽ ബർറ് പറയുന്നു: അബൂ ഇസ്ഹാഖുൽ ഹർബി പറഞ്ഞു: ഹിജ്റക്ക് ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ മാസം 27ാം രാവായപ്പോൾ നബി (സ) രാപ്രയാണം സംഭവിക്കുകയുണ്ടായി. തുടർന്ന് നമസ്ക്കാരം നിർബന്ധമാക്കപ്പെട്ടതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്. – അത്തംഹീദ്: 8/57).
وَقَالَ أَبُو إِسْحَاقَ الْحَرْبِيُّ فَلَمَّا كَانَتْ لَيْلَةُ سَبْعٍ وَعِشْرِينَ مِنْ رَبِيعٍ الْأَوَّلِ قَبْلَ الْهِجْرَةِ بِسَنَةٍ أُسْرِىَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَفُرِضَ عَلَيْهِ خَمْسُونَ صَلَاةً. – التَّمْهِيد: 8/49.
ഇമാം ഇബ്നു സഅദിന്റെ ഒരു നിവേദന പ്രകാരം ഹിജ്റക്കു 18 മാസം മുമ്പ് റമദാൻ 17 ന് ശനിയാഴ്ച രാവിൽ എന്ന് കാണാം. മറ്റൊരു നിവേദനത്തിൽ ഹിജ്റക്കു ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ 17ാം രാവിൽ എന്നാണുള്ളത്. -(അത്ത്വബഖാതുൽ കുബ്റാ: 499, 500).
عَنْ أَبِي بَكْرِ بْنِ عَبْدِ اللَّهِ بْنِ أَبِي سَبْرَةَ، وَغَيْرِهِ مِنْ رِجَالِهِ، قَالُوا: كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَسْأَلُ رَبَّهُ أَنْ يُرِيَهُ الْجَنَّةَ وَالنَّارَ ، فَلَمَّا كَانَ لَيْلَةُ السَّبْتِ لِسَبْعَ عَشَرَةَ خَلَتْ مِنْ رَمَضَانَ قَبْلَ الْهِجْرَةِ بِثَمَانِيَةَ عَشْرَ شَهْرًا، وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَائِمٌ فِي بَيْتِهِ ظُهْرًا، أَتَاهُ جِبْرِيلُ وَمِيكَائِيلُ فَقَالاَ: انْطَلِقْ إِلَى مَا سَأَلْتَ اللَّهَ، فَانْطَلَقَا بِهِ إِلَى مَا بَيْنَ الْمَقَامِ وَزَمْزَمَ، فَأُتِيَ بِالْمِعْرَاجِ ، فَإِذَا هُوَ أَحْسَنُ شَيْءٍ مَنْظَرًا ، فَعَرَجَا بِهِ إِلَى السَّمَاوَاتِ سَمَاءً سَمَاءً، فَلَقِيَ فِيهَا الأَنْبِيَاءَ وَانْتَهَى إِلَى سِدْرَةِ الْمُنْتَهَى، وَأُرِيَ الْجَنَّةَ وَالنَّارَ، قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَمَّا انْتَهَيْتُ إِلَى السَّمَاءِ السَّابِعَةِ لَمْ أَسْمَعْ إِلاَّ صَرِيفَ الأَقْلاَمِ وَفُرِضَتْ عَلَيْهِ الصَّلَوَاتُ الْخَمْسُ وَنَزَلَ جِبْرِيلُ عَلَيْهِ السَّلاَمُ فَصَلَّى بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الصَّلَوَاتِ فِي مَوَاقِيتِهَا.- رَوَاهُ اِبْنُ سَعَدٍ فِي الطَّبَقَاتِ الكُبْرَى: 499.
عَنْ أُمِّ سَلَمَةَ، قَالَ مُوسَى: وَحَدَّثَنِي أَبُو الأَسْوَدِ، عَنْ عُرْوَةَ، عَنْ عَائِشَةَ قَالَ مُحَمَّدُ بْنُ عُمَرَ: وَحَدَّثَنِي إِسْحَاقُ بْنُ حَازِمٍ، عَنْ وَهْبِ بْنِ كَيْسَانَ، عَنْ أَبِي مُرَّةَ مَوْلَى عَقِيلٍ، عَنْ أُمِّ هَانِئِ ابْنَةِ أَبِي طَالِبٍ، وَحَدَّثَنِي عَبْدُ اللَّهِ بْنُ جَعْفَرٍ، عَنْ زَكَرِيَّا بْنِ عَمْرٍو، عَنِ ابْنِ أَبِي مُلَيْكَةَ، عَنِ ابْنِ عَبَّاسٍ وَغَيْرِهِمْ أَيْضًا قَدْ حَدَّثَنِي، دَخَلَ حَدِيثُ بَعْضِهِمْ فِي حَدِيثِ بَعْضٍ، قَالُوا: أُسْرِيَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْلَةَ سَبْعَ عَشْرَةَ مِنْ شَهْرِ رَبِيعٍ الأَوَّلِ قَبْلَ الْهِجْرَةِ بِسَنَةٍ مِنْ شِعْبِ أَبِي طَالِبٍ إِلَى بَيْتِ الْمَقْدِسِ….- رَوَاهُ اِبْنُ سَعَدٍ فِي الطَّبَقَاتِ الكُبْرَى: 500.
ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം ഇബ്‌നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇസ്‌റാഅ്-മിഅ്‌റാജ് ദീനം നിർണയിക്കുന്നതിൽ പത്തിലധികം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് റമദാനിൽ ആണെന്നും അല്ലെങ്കിൽ ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉൽ അവ്വലിലാണെന്നും, റബീഉൽ ആഖറിലാണെന്നും അഭിപ്രായമുണ്ട് “.-(നോക്കുക: ഫത്‌ഹുൽബാരി: മിഅ്‌റാജിന്റെ അധ്യായം).
وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَقَدْ اُخْتُلِفَ فِي وَقْت الْمِعْرَاج فَقِيلَ كَانَ قَبْل الْمَبْعَث، وَهُوَ شَاذّ ….وَذَهَبَ الْأَكْثَر إِلَى أَنَّهُ كَانَ بَعْد الْمَبْعَث. ثُمَّ اِخْتَلَفُوا فَقِيلَ قَبْل الْهِجْرَة بِسَنَةٍ قَالَهُ اِبْن سَعْد وَغَيْره وَبِهِ جَزَمَ النَّوَوِيّ، وَبَالَغَ اِبْن حَزْم فَنَقَلَ الْإِجْمَاع فِيهِ، وَهُوَ مَرْدُود فَإِنَّ فِي ذَلِكَ اِخْتِلَافًا كَثِيرًا يَزِيد عَلَى عَشَرَة أَقْوَال، … وَحَكَى اِبْن حَزْم مُقْتَضَى الَّذِي قَبْله لِأَنَّهُ قَالَ: كَانَ فِي رَجَب سَنَة اِثْنَتَيْ عَشْرَة مِنْ النُّبُوَّة ، وَقِيلَ بِأَحَدَ عَشَرَ شَهْرًا جَزَمَ بِهِ إِبْرَاهِيم الْحَرْبِيّ حَيْثُ قَالَ: كَانَ فِي رَبِيع الْآخِر قَبْل الْهِجْرَة بِسَنَةٍ، … وَقِيلَ بِسَنَةٍ وَخَمْسَة أَشْهُر قَالَهُ السُّدِّيّ وَأَخْرَجَهُ مِنْ طَرِيقه الطَّبَرِيُّ وَالْبَيْهَقِيُّ ، فَعَلَى هَذَا كَانَ فِي شَوَّال، أَوْ فِي رَمَضَان عَلَى إِلْغَاء الْكَسْرَيْنِ مِنْهُ وَمِنْ رَبِيع الْأَوَّل وَبِهِ جَزَمَ الْوَاقِدِيّ، … عَنْ اِبْن أَبِي سَبْرَة أَنَّهُ كَانَ فِي رَمَضَان قَبْل الْهِجْرَة بِثَمَانِيَةَ عَشَرَ شَهْرًا، وَقِيلَ كَانَ فِي رَجَب حَكَاهُ اِبْن عَبْد الْبَرّ وَجَزَمَ بِهِ النَّوَوِيّ فِي الرَّوْضَة، …….. قُلْت: فِي جَمِيع مَا نَفَاهُ مِنْ الْخِلَاف نَظَر …..- فَتْحُ الْبَارِي: بَابُ الْمِعْرَاج.
സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ‘ഉംദത്തുൽഖാരി’ യിൽ’ ഇമാം ഐനി’ (റ)വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
ഇസ്റാഇന്റെയും മിഅ്റാജിന്റെയും കാര്യത്തിൽ വ്യത്യസ്ഥ വീക്ഷണങ്ങളാണുളളത്. സുദ്ദിയുടെ വീക്ഷണത്തിൽ ദിൽ ഖഅദയിലാണ്, സുഹ്‌രിയുടെ വീക്ഷണത്തിൽ റബീ ഉൽ അവ്വലിലാണ്, റജബ് 27ാം രാവിലാണെന്നും അഭിപ്രായമുണ്ട്…… ഹിജ്റക്കു ഒരു വർഷം മുമ്പ് നുബുവ്വത്തിന്റെ 13ാം വർഷം റമദാൻ 17 നാണെന്നും, റജബിലാണെന്നുമൊക്കെ അഭിപ്രായമുണ്ട്.-(ഉംദത്തുൽ ഖാരി: 6/115).
وَاخْتَلَفُوا فِي المِعْرَاجِ وَالإِسْرَاءِ: …. أُسْرِيَ بِهِ قَبْلَ خُرُوجِهِ إِلَى المَدِينَةِ بِسَنَةٍ، وَعَنِ السُّدِّي قَبْلَ مُهَاجَرَتِهِ بِسِتَّةَ عَشْرَ شَهْرًا، فَعَلَى قَوْلِهِ يَكُونُ الإِسْرَاءُ فِي شَهْرٍ ذِي القَعْدَةِ وَعَلَى قَوْلِ الزُّهْرِيِّ يَكُونُ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ الإِسْرَاءُ لَيْلَةً السَّابِعِ وَالعِشْرِينَ مِنْ رَجَبٍ، وَقَدْ اِخْتَارَهُ الحَافِظُ عَبْدُ الغَنِيِّ بْنُ سَرْوِ المَقْدِسِيِّ فِي سِيرَتِهِ، وَمِنْهِمْ مَنْ يَزْعُمُ أَنَّهُ كَانَ فِي أَوَّلِ لَيْلَةِ جُمْعَةٍ مِنْ شَهْرٍ رَجَبٍ، وَهِيَ لَيْلَةَ الرَّغَائِبِ الَّتِي أُحْدِثَتْ فِيهَا الصَّلَاةُ المَشْهُورَةُ، وَلَا أَصْلَ لَهَا، ثُمَّ قِيلَ كَانَ قَبْلَ مَوْتِ أَبِي طَالِبٍ، وَذَكَرَ اِبْنُ الْجَوْزِيِّ أَنَّهُ كَانَ بَعْدَ مَوْتِهِ فِي سَنَةِ اِثْنَتَيْ عَشْرَةَ لِلنُّبُوَّةِ، ثُمَّ قِيلَ كَانَ فِي لَيْلَةَ السَّبْتِ لَسَبْعَ عَشْرَةَ لَيْلَةً خَلَتْ مِنْ رَمَضَانَ فِي السَّنَةِ الثَّالِثَةِ عَشْرَةَ لِلنُّبُوَّةِ، وَقِيلَ كَانَ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ فِي رَجَبٍ وَاللّهُ أَعْلَمُ.-عُمْدَةٌ القَارِّيُّ شَرْحٌ صَحِيحٌ البُخَارِيُّ. لِلعَلَامَةِ بِدُرِّ الدِّينِ العَيْنِيِّ: 6/115، بَابٌ كَيْفَ فَرَضْتَ الصَّلَوَاتِ فِي الإِسْرَاءِ.
ചുരുക്കത്തില്‍ ഇസ്‌റാഉം-മിഅ്‌റാജും എന്നാണ് സംഭവിച്ചത് എന്നു പോലും കൃത്യമായ രേഖകൾ ഇല്ലാത്ത സ്ഥിതിക്ക് റജബ് മാസം 27ന് പ്രത്യേകമായ പോരിശയും പുണ്യവുമൊക്കെയുണ്ട് എന്ന് അടിസ്ഥാനത്തിൽ അന്നേദിവസം പ്രത്യേകമായ നോമ്പനുഷ്ഠിക്കുന്നതിനോ ആ രാവിൽ പ്രത്യേകമായി പ്രാർഥിക്കുന്നതിനോ യാതൊരടിസ്ഥാനവുമില്ല എന്നു മനസ്സിലാക്കാം.
عَنْ أُمِّ سَلَمَةَ، قَالَ مُوسَى: وَحَدَّثَنِي أَبُو الأَسْوَدِ، عَنْ عُرْوَةَ، عَنْ عَائِشَةَ قَالَ مُحَمَّدُ بْنُ عُمَرَ: وَحَدَّثَنِي إِسْحَاقُ بْنُ حَازِمٍ، عَنْ وَهْبِ بْنِ كَيْسَانَ، عَنْ أَبِي مُرَّةَ مَوْلَى عَقِيلٍ، عَنْ أُمِّ هَانِئِ ابْنَةِ أَبِي طَالِبٍ، وَحَدَّثَنِي عَبْدُ اللَّهِ بْنُ جَعْفَرٍ، عَنْ زَكَرِيَّا بْنِ عَمْرٍو ، عَنِ ابْنِ أَبِي مُلَيْكَةَ، عَنِ ابْنِ عَبَّاسٍ وَغَيْرِهِمْ أَيْضًا قَدْ حَدَّثَنِي، دَخَلَ حَدِيثُ بَعْضِهِمْ فِي حَدِيثِ بَعْضٍ، قَالُوا: أُسْرِيَ بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَيْلَةَ سَبْعَ عَشْرَةَ مِنْ شَهْرِ رَبِيعٍ الأَوَّلِ قَبْلَ الْهِجْرَةِ بِسَنَةٍ مِنْ شِعْبِ أَبِي طَالِبٍ إِلَى بَيْتِ الْمَقْدِسِ….- رَوَاهُ اِبْنُ سَعَدٍ فِي الطَّبَقَاتِ الكُبْرَى: 500.
ഇതേ അഭിപ്രായം മഖ്രീ സി ” ഇംതാഉൽ അസ്മാഇ ” ലും, ഇമാം സുയൂത്വി ” അൽ ഖസ്വാഇസ്വുൽ കുബ്റാ ” യിലും, ഇബ്നു സയ്യിദിന്നാസ് ” ഉയൂനുൽ അസറി ” ലും, അല്ലാമാ ഇബ്നുൽ അസീർ ” ഉസ്ദുൽ ഗാബ ” യിലും, ഇമാം ദഹബി ” താരീഖുൽ ഇസ്ലാമി ” ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു സയ്യിദിന്നാസ് പറയുന്നത് ഇതാണ് പ്രസിദ്ധമെന്നാണ്.
അല്ലാമാ അബൂശാമ പറഞ്ഞു: ” കെട്ടുകഥകള്‍ ചമയ്ക്കുന്ന ചിലര്‍ റജബിലാണ് ഇസ്‌റാഅ് ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. അത് കളവാണ് ”.-(അല്‍ ബാഇസ്ഫില്‍ ബിദഇവല്‍ ഹവാദിസ്, പേജ് 116).
قَالَ اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ: “وَذَكَرَ بَعْضُ القَصَّاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ”
ഇമാം ഇബ്‌നുല്‍ ഖയ്യിം ഇമാം ഇബ്‌നുല്‍ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുല്‍ മആദ്’ എന്നഗ്രന്ഥത്തില്‍ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് പറയുന്നത് കാണുക:
ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമാണ് ഇസ്റാഇന്റെ രാവ് എന്ന് മുസ്‌ലിംകളിലാരും തന്നെ പറഞ്ഞിട്ടില്ല. ദീനുൽ ഇസ്ലാമിൽ പെട്ടതല്ല എന്നത് സർവസമ്മതവും അബദ്ധമാണെന്നത് എല്ലാവർക്കുമറിയാവുന്നതുമാണ്. ഇസ്റാഇന്റെ രാവ് എന്നാണെന്ന് കൃത്യമായി അറിയുമെങ്കിലാണിത്. എന്നാൽ അത് ഏത് മാസത്തിലാണെന്നോ, ഏതു പത്തിലാണെന്നോ, ഏതു രാവിലാണെന്നോ അറിയിക്കുന്ന ഒരു തെളിവും നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ പറയണോ?! കൂടാതെ, തദ്വിഷയകമായി ഉദ്ധരിക്കപ്പെടുന്നത് കണ്ണി മുറിഞ്ഞതും, പരസ്പര വൈരുദ്ധ്യമുള്ളതുമാണ്. ഖണ്ഡിതമായി പറയാവുന്നതൊന്നും അവയിലില്ല. ലൈലത്തുൽ ഖദ്റിൽ നിന്നു വ്യത്യസ്ഥമായി ലൈലത്തുൽ ഇസ്റാഅ് ആണെന്നു അനുമാനിക്കപ്പെടുന്ന രാവിൽ പ്രത്യേകമായി ഒരു നമസ്ക്കാരമോ മറ്റെന്തെങ്കിലുമോ മുസ്‌ലിംകൾക്ക് ശറആക്കപ്പെട്ടിട്ടില്ല…….. ഇത്തരം കാര്യങ്ങളിൽ സംസാരിക്കണമെങ്കിൽ കാര്യങ്ങളുടെ യാഥാർഥ്യങ്ങളെക്കുറിച്ചും, അനുഗ്രഹങ്ങളുടെ തോതിനെക്കുറിച്ചുമെല്ലാമുള്ള അറിവ് ആവശ്യമാണ്. അതാകട്ടെ വഹ്‌യിലൂടെയല്ലാതെ അറിയുകയുമില്ല. അതിനാൽ അറിവില്ലാതെ അതെക്കുറിച്ച് സംസാരിക്കാൻ ആർക്കും പാടുള്ളതല്ല. മുസ്‌ലിംകളിൽ പെട്ട ആരെങ്കിലും ഇസ്റാഇന്റെ രാവിന് മറ്റുളള രാവുകളേക്കാൾ എന്തെങ്കിലും ശ്രേഷഠത കൽപ്പിച്ചതായി ആർക്കും അറിഞ്ഞുകൂടാ. വിശിഷ്യാ സ്വഹാബത്തോ, അവരെ ഏറ്റവും നല്ല നിലയിൽ പിൻപറ്റിയ താബിഉകളോ, എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊണ്ട് ഇസ്റാഇന്റെ രാവിനെ സവിശേഷമാക്കാൻ തുനിഞ്ഞതായും അറിയപ്പെട്ടിട്ടില്ല. അവരതിനെ ഓർക്കാറു മുണ്ടായിരുന്നില്ല.
ഇസ്റാഅ് എന്നത് നബി (സ) യുടെ ഏറ്റവും മഹത്തായ ശ്രേഷ്ഠത ളിൽ പെട്ടതായിട്ടു കൂടി, ആ സന്ദർഭത്തിൽ എന്തെങ്കിലും പ്രത്യേക ആരാധാനാകർമങ്ങൾ നിശ്ചയിക്കപ്പെടുകയുണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ഏത് രാവിലാണ് അത് എന്ന കാര്യം അറിയാതെ പോയത്. അതിലെല്ലാമുപരി വഹ്‌യ് ഇറങ്ങാൻ ആരംഭം കുറിച്ച ഹിറാ ഗുഹ, നുബുവ്വത്തിനു മുമ്പേ പോകാറുണ്ടായിരുന്നതു കൂടിയായ അത് നുബുവ്വത്തിനു ശേഷം നബിയോ അവിടുത്തെ അനുചരന്മാരോ മക്കയിൽ കഴിച്ചു കൂട്ടിയ കാലമത്രയും ലക്ഷ്യം വക്കുകയുണ്ടായിട്ടില്ല.-(സാദുൽ മആദ്).
أَمّا الْقَائِلُ: بِأَنّ لَيْلَةَ الْإِسْرَاءِ أَفْضَلُ مِنْ لَيْلَةِ الْقَدْرِ، فَإِنْ أَرَادَ بِهِ أَنْ تَكُونَ اللّيْلَةُ الّتِي أُسْرِيَ فِيهَا بِالنّبِيّ صَلّى اللّهُ عَلَيْهِ وَسَلّمَ وَنَظَائِرُهَا مِنْ كُلّ عَامٍ أَفْضَلَ لِأُمّةِ مُحَمّدٍ صَلّى اللّهُ عَلَيْهِ وَسَلّمَ مِنْ لَيْلَةِ الْقَدْرِ، بِحَيْثُ يَكُونُ قِيَامُهَا وَالدّعَاءُ فِيهَا أَفْضَلَ مِنْهُ فِي ليلةِ الْقَدْر، فَهَذَا بَاطِلٌ، لَمْ يَقُلْهُ أَحَدٌ مِنَ الْمُسْلِمِينَ، وَهُوَ مَعْلُومُ الْفَسَادِ بِالِاطّرَادِ مِنْ دِينِ الْإِسْلَامِ. هَذَا إذَا كَانَتْ لَيْلَةُ الْإِسْرَاءِ تُعْرَفُ عَيْنُهَا، فَكَيْفَ وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا، بَلْ النّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ وَلَا شُرِعَ لِلْمُسْلِمِينَ تَخْصِيصُ اللّيْلَةِ الّتِي يُظَنّ أَنّهَا لَيْلَةُ الْإِسْرَاءِ بِقِيَامِ وَلَا غَيْرِهِ بِخِلَافِ لَيْلَةِ الْقَدْرِ………… وَالْكَلَامُ فِي مِثْلِ هَذَا يَحْتَاجُ إلَى عِلْمٍ بِحَقَائِقِ الْأُمُورِ وَمَقَادِيرِ النّعَمِ الّتِي لَا تُعْرَفُ إلّا بِوَحْيِ، وَلَا يَجُوزُ لِأَحَدِ أَنْ يَتَكَلّمَ فِيهَا بِلَا عِلْمٍ، وَلَا يُعْرَفُ عَنْ أَحَدٍ مِنْ الْمُسْلِمِينَ أَنّهُ جَعَلَ لِلَيْلَةِ الْإِسْرَاءِ فَضِيلَةً عَلَى غَيْرِهَا، لَا سِيّمَا كَانَ الصّحَابَةُ وَالتّابِعُونَ لَهُمْ بِإِحْسَانِ يَقْصِدُونَ تَخْصِيصَ لَيْلَةَ الْإِسْرَاءِ بِأَمْرِ مِنْ الْأُمُورِ وَلَا يَذْكُرُونَهَا. وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ، وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ، وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.-زَادُ المُعَادِ لِابْنِ القِيِّمِ: ٥٧/١.