എനിക്ക് മാതാവൊത്ത ഒരു സഹോദരിയും പിതാവൊത്ത ഒരു സഹോദരനുമുണ്ട്. ഇവർ തമ്മിൽ വിവാഹമാകാമോ?
തീർച്ചയായും ആവാം. ധാരാളമായി ഇങ്ങനെ നടക്കുന്നുമുണ്ട്. കാരണം അയാൾ വിവാഹം ചെയ്യുന്നത് സ്വന്തം സഹോദരിയെയല്ല. സഹോദരന്റെ സഹോദരിയെയാണ്. രക്തബന്ധമുള്ള സഹോദരിയും മുലകുടി ബന്ധമുള്ള സഹോദരിയും ഈ വിഷയത്തിൽ ഒരേ പദവിയിലുള്ളവരാണ്. ഈ വിവാഹത്തിൽ ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരൻ തന്നെ പിതൃസഹോദരനുമായിരിക്കും. ഈ വിവാഹം ശർഇന്റെ ദൃഷ്ടിയിൽ ശരിയും സ്വീകാര്യവുമാണ്. അവരുടെ വിവാഹം നിഷിദ്ധമാകുവാൻ, രക്തബന്ധത്തിന്റെയോ വിവാഹബന്ധത്തിന്റെയോ മുലകുടിബന്ധത്തിന്റെയോ അടിസ്ഥാനത്തിലുള്ള കാരണങ്ങളൊന്നുമില്ല. വിവാഹം നിഷിദ്ധമായ സ്ത്രീകളെ എണ്ണിപ്പറഞ്ഞശേഷംഖുർആൻ പറയുന്നു: “ഇതൊഴിച്ചുള്ളവരെല്ലാം നിങ്ങൾക്ക് അനുവദിക്കപ്പെ
ട്ടിരിക്കുന്നു.