ചോദ്യം: പീഡിപ്പിക്കപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്യുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: ആത്മഹത്യ നിഷിദ്ധമാണ്. സ്വയം ഇല്ലാതാകുന്നതിനെ സംബന്ധിച്ച് വിശുദ്ധ ഖുർആൻ പറയുന്നു: ‘നിങ്ങൾ നിങ്ങളെ കൊലപ്പെടുത്തരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.’ (അന്നിസാഅ്: 29) ശിർക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ പാപങ്ങളിൽ പെട്ടതാണ് ആത്മഹത്യ. സ്വന്തത്തെ ഇല്ലാതാക്കുന്നവന് മറ്റുള്ളവരെ അന്യായമായ കൊല്ലുന്നതിലൂടെ ലഭിക്കന്ന കൊടിയ ശിക്ഷയാണ് ലഭിക്കുന്നത്. അപ്രകാരം, ചില കർമശാസ്ത്ര പണ്ഡിതർ പറയുന്നു: ആത്മഹത്യ ചെയ്തവരെ കുളിപ്പുക്കുകയോ അവർക്ക് വേണ്ടി നമസ്കരിക്കുകയോ ചെയ്യേണ്ടതില്ല. അവരോടുള്ള കർക്കശ നിലപാടെന്ന നിലയിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയില്ലെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. ആത്മഹത്യ ചെയ്യുന്നവർ നരകത്തിൽ ശാശ്വതരായിരിക്കുമെന്ന് പല ഹദീസികളും വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘പർവതത്തിന് മുകളിൽ നിന്ന് ചാടി മരിച്ചവൻ നരകമെന്ന സങ്കേതത്തിലായിരിക്കും. അവൻ അവിടെ ശാശ്വതമായി ചാടിമരിക്കുന്നവനായിരിക്കും. വിഷം കഴിച്ച് മരിച്ചവൻ, കൈയിൽ വിഷം വെക്കുകയും അത് കഴിക്കുകയും ചെയ്ത് ശാശ്വതമായി നരകത്തിലായിരിക്കും. കത്തികൊണ്ട് കുത്തി മരിച്ചവൻ, അവന്റെ കൈയിൽ കത്തിയുണ്ടായിരിക്കുകയും, ആ കത്തി വയറ്റിൽ കുത്തികൊണ്ട് ശാശ്വതമായി നരകത്തിലായിരിക്കും.’ (ബുഖാരി, മുസ്‌ലിം)
Also read: പുരുഷന്റെയും സ്ത്രീയുടെയും തലമുടികൾ
ബലാത്ക്കാരത്തിനിരയായ മുസ്‌ലിം സ്ത്രീ ആത്മഹത്യ ചെയ്യുകയാണെങ്കിൽ അവർ ചെയ്യുന്നത് നിഷിദ്ധമായ പ്രവൃത്തിയാണ്. ആത്മഹത്യ ചെയ്താലുണ്ടാകുന്ന ദോശകരമായ അനന്തരഫലം മരണമാണെന്ന് കൃത്യമാണ്. എന്നാൽ, പീഢിപ്പിക്കപ്പെട്ടതിനെ തുടർന്നുണ്ടാകുന്ന ദോശകരമായ അനന്തരഫലം കൃത്യമല്ല. അഥവാ ഗർഭിണിയാകുമോ എന്നിങ്ങനെയുള്ള കാര്യം കൃത്യമല്ല. അതിനാൽ രണ്ട് ദോശങ്ങളെയും തുലനം ചെയ്യുമ്പോൾ രണ്ടാമത്തെ ദോശമാണ് മരണത്തേക്കാൾ ലളിതവും പ്രയാസരഹിതവുമായിട്ടുള്ളത്. അഭിമാനത്തെയും, അത്യാവശ്യ കാര്യങ്ങളെയും (الحاجيات) സംരക്ഷിക്കുന്നതോടൊപ്പം ജീവനെയും സംരക്ഷിക്കേണ്ടതുണ്ട്. അത് അനിവാര്യമായി സംരക്ഷിക്കേണ്ട അഞ്ച് കാര്യങ്ങളിൽ (الضروريات الخمس) ഉൾപ്പെടുന്നതാണ്. അതിനാൽ തന്നെ പീഡിപ്പിക്കപ്പെട്ട സ്ത്രീക്ക് സ്വന്തത്തെ ഇല്ലായ്മ ചെയ്യുന്നതിന് അനുവാദമില്ല.
എന്നാൽ, സ്ത്രീ പീഡനത്തിന് വിധേയമാവുകയാണെങ്കിൽ, ചെറുത്തുനിൽക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതുണ്ട്. എത്രത്തോളമെന്നാൽ, സ്വന്തത്തെ പ്രതിരോധിക്കുമ്പോൾ സ്വയം മരിക്കുകയോ അല്ലെങ്കിൽ ആ അതിക്രമി ഇല്ലാതാവുകയോ ചെയ്താലും. അഭിമാനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പോരാടി മരണം വരിക്കുകയാണെങ്കിൽ അവർ രക്തസാക്ഷികളുടെ ഗണത്തിലാണെന്ന് പ്രവാചകനിൽ നിന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. അവർ ചെറുക്കുകയും തന്നാലാവുന്ന വിധം പോരാടുകയും ചെയ്തിട്ടും പീഡിപ്പിക്കുന്ന വ്യക്തി അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെങ്കിൽ അവർക്ക് അതിൽ കുറ്റമില്ല. കാരണം അവർ നിർബന്ധിക്കപ്പെടുകയാണ്. എന്തൊന്നലാണ് ഈ സമുദായം നർബന്ധിക്കപ്പെടുന്നത് അതിൽ നിന്ന് അല്ലാഹു അവരെ മുക്തരാക്കിയിരിക്കുന്നു. എന്നാൽ അവർ സ്വയം കരങ്ങളാൽ സ്വജീവനെ ഇല്ലാതാക്കുകയെന്നത് അനുവദനീയമല്ല. ആത്മഹത്യയെന്നത് വൻപാപങ്ങളിൽ പെട്ടതാണ്. അതിലൂടെ ജീവനെ ഇല്ലാതാക്കുകയാണ്. പീഡനത്തിന് മുമ്പും, പീ ഡിപ്പക്കുന്ന സാഹചര്യത്തിലും സ്വജീവനെ കൊന്നുകളയുകയെന്നത് അനുവദനീയമല്ലെങ്കിൽ അതിനെ തുടർന്നും അനുവദനീയമല്ല.
Also read: മുൻഭർത്താവിനെ കാണാമോ?
അസ്ഹറിലെ പണ്ഡിതനായ ഉസ്താദ് അബ്ദുൽ ഫത്താഹ് ഇദ്‌രീസ് പറയുന്നു: സ്ത്രീക്ക് ആത്മഹത്യ ചെയ്യുന്നതിന് അനുവദമില്ല. അത് വൻപാപങ്ങളിൽ പെട്ടതാണ്. എന്നാൽ കഴിയാവുന്നത്രയും സ്വന്തത്തെ അതിൽ നിന്ന് പ്രതിരോധിക്കുകയാണ് വേണ്ടത്. അവരെ (പീഡിപ്പിക്കുന്ന വ്യക്തിയെ) മാന്തുകയോ, കണ്ണിൽ വിരലിടുക എന്നിങ്ങനെയുള്ളവ സ്വന്തത്തെ പ്രതിരോധിക്കുന്ന രീതയാണ്. സ്വജീവനും അഭിമാനത്തിനും അല്ലെങ്കിൽ മറ്റുള്ളവരുടെ ജീവനും അഭിമാനത്തിനും വേണ്ടി നിങ്ങൾ പോരാടുകയും, മരണം വരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾ രക്തസാക്ഷിയാണ്. അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘തന്റെ സമ്പത്ത് സംരക്ഷിക്കുന്നതിന് വേണ്ടി ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ അവൻ രക്തസാക്ഷിയാണ്. സ്വന്തം രക്തത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ അവൻ രക്തസാക്ഷിയാണ്. തന്റെ അഭിമാനത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കിൽ അവൻ രക്തസാക്ഷിയാണ്.’
അവലംബം: islamonline.net