Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം പൌത്രന് നേര്‍ക്കുനേരെ ഓഹരി

പൌത്രന് നേര്‍ക്കുനേരെ ഓഹരി

ചോദ്യം – ഉമ്മയിരിക്കെ മകൻ മരിച്ചു. ഉപ്പ നേരത്തെ മരണപ്പെട്ടുപോയതാണ്. പിന്നീട് ഉമ്മയും മരിച്ചു. ഉമ്മാക്ക് വേറെ മക്കൾ ഇല്ല. മരണപ്പെട്ട മകന് ഒരു മകളും രണ്ട് ആണ്‍മക്കളും ഉണ്ട്. ഉമ്മാന്റെ അവകാശികൾ ആരെല്ലാമാണ്?

ഉത്തരം – മരണപ്പെട്ട സ്ത്രീക്ക് നിലവില്‍ അവകാശികള്‍ നേരത്തെ മരണപ്പെട്ടുപോയ മകന്റെ മക്കള്‍ (പരേതയുടെ പൌത്രര്‍) മാത്രമാണ്. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ സ്വത്ത് അവര്‍ക്കിടയില്‍ വീതിക്കും.

മൊത്തം സ്വത്തിനെ അഞ്ച് ഭാഗമാക്കുക. അതില്‍ നിന്ന് ഒരു ഓഹരി പൌത്രിക്കും, രണ്ട് ഓഹരികള്‍ വീതം ഓരോ പൌത്രനും നല്കുക.

പൌത്രന് നേര്‍ക്കുനേരെ ഓഹരി ലഭിക്കുന്ന, അവര്‍ മാത്രം അവകാശികളായി വരുന്ന കേസ് കൂടിയാണിത്.

🪀 കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Previous articleപിതാവിന്റെയും ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് പണിയുമ്പോൾ
Next articleഈ കേസില്‍ “ഔല്‍” ആണ് നടപ്പാക്കുക
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.
error: Content is protected !!