ചോദ്യം- പരേതന് 50ലക്ഷം രൂപയാണ് ബാക്കിയുള്ളത്. അവകാശികളായി: ഉമ്മ, ഉപ്പ, ഭാര്യ, രണ്ട് പെൺമക്കൾ എന്നിവരാണുള്ളത്.
ഉത്തരം – പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും ലഭിക്കും. പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. മക്കളായി രണ്ട് പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അതായത് ഓരോ മകള്‍ക്കും മൊത്തം സ്വത്തിന്‍റെ മൂന്നിലൊന്ന് വീതം ലഭിക്കും.
മൊത്തം സ്വത്തിനെ 24 ഭാഗമാക്കി, അതിന്‍റെ ആറിലൊന്നായ 4 ഓഹരികള്‍ വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും കൊടുക്കുക. എട്ടിലൊന്നായ 3 ഓഹരികള്‍ ഭാര്യക്ക് കൊടുക്കുക. മൂന്നില്‍ രണ്ടായ 16 ഓഹരികള്‍ രണ്ടാക്കി 8 വീതം ഓരോ മകള്‍ക്കും കൊടുക്കുക.
ഇവിടെ മേല്‍പ്പറഞ്ഞ കണക്കില്‍ ഓഹരി വെക്കുമ്പോള്‍ മൊത്തം സ്വത്ത് 24 ഓഹരിയാണ് ആക്കേണ്ടത്. അതില്‍ നിന്ന് എട്ടിലൊന്നായ 3 ഓഹരികള്‍ ഭാര്യക്കും, ആറിലൊന്നായ 4 ഓഹരികള്‍ വീതം മാതാവിനും പിതാവിനും, മൂന്നില്‍ രണ്ടായ 16 ഓഹരികള്‍ 8 വീതം ഓരോ മകള്‍ക്കും കൊടുക്കണം. അപ്പോള്‍ ഓഹരികള്‍ 27 വരുകയും ചെയ്യും.
അതിനാല്‍ ഈ കേസില്‍ “ഔല്‍” നടത്തും. അതായത് മൊത്തം സ്വത്ത് 24 നു പകരം 27 ഓഹരിയാക്കി, ഇരുപത്തിയേഴില്‍ നാല് ഓഹരികള്‍ വീതം (740,740.74 രൂപ) മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും, ഇരുപത്തിയേഴില്‍ മൂന്ന്‍ ഓഹരികള്‍ (555,555.55 രൂപ) ഭാര്യക്കും, ഇരുപത്തിയേഴില്‍ 8 ഓഹരികള്‍ വീതം (1,481,481.48 രൂപ) ഓരോ മകള്‍ക്കും നല്‍കും.
ഓരോരുത്തരും അവരുടെ ഓഹരിയുടെ അനുപാതമനുസരിച്ച് നഷ്ടം സഹിക്കലാണ് ഔല്‍.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU