ചോദ്യം – ഉമ്മയിരിക്കെ മകൻ മരിച്ചു. ഉപ്പ നേരത്തെ മരണപ്പെട്ടുപോയതാണ്. പിന്നീട് ഉമ്മയും മരിച്ചു. ഉമ്മാക്ക് വേറെ മക്കൾ ഇല്ല. മരണപ്പെട്ട മകന് ഒരു മകളും രണ്ട് ആണ്‍മക്കളും ഉണ്ട്. ഉമ്മാന്റെ അവകാശികൾ ആരെല്ലാമാണ്?
ഉത്തരം – മരണപ്പെട്ട സ്ത്രീക്ക് നിലവില്‍ അവകാശികള്‍ നേരത്തെ മരണപ്പെട്ടുപോയ മകന്റെ മക്കള്‍ (പരേതയുടെ പൌത്രര്‍) മാത്രമാണ്. അവര്‍ ആണും പെണ്ണും ഉള്ളതിനാല്‍ രണ്ട് പെണ്ണിന്‍റെ ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ സ്വത്ത് അവര്‍ക്കിടയില്‍ വീതിക്കും.
മൊത്തം സ്വത്തിനെ അഞ്ച് ഭാഗമാക്കുക. അതില്‍ നിന്ന് ഒരു ഓഹരി പൌത്രിക്കും, രണ്ട് ഓഹരികള്‍ വീതം ഓരോ പൌത്രനും നല്കുക.
പൌത്രന് നേര്‍ക്കുനേരെ ഓഹരി ലഭിക്കുന്ന, അവര്‍ മാത്രം അവകാശികളായി വരുന്ന കേസ് കൂടിയാണിത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE