ചോദ്യം: ജാരസന്താനത്തെ വിലയ്ക്ക് വാങ്ങുന്നതിന്റെ ശർഈ നിലപാട് എന്താണ്?
ഉത്തരം: സ്വതന്ത്രരായ മനുഷ്യ ശിശുക്കളെ- അവർ വിവാഹബന്ധത്തിൽ ജനിച്ച വരാകട്ടെ, അവിഹിത ബന്ധത്തിൽ ജനിച്ചവരാകട്ടെ- വിൽക്കുന്നതും വാങ്ങുന്നതും ഇസ്ലാമിക ദൃഷ്ട്യാ സാധുവല്ല. അതൊരു കച്ചവടച്ചരക്കല്ലാത്തതു തന്നെ കാരണം. ഒരാൾ പണം കൊടുത്തു വാങ്ങുകയോ ദത്തെടുക്കുകയോ ചെയ്യുന്ന ശിശു നിയമപരമായി അയാളുടെ അടിമയോ പുത്രനോ ആയിത്തീരുകയുമില്ല. വംശം, ബന്ധം, പിന്തുടർച്ചാവകാശം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം ആ കുട്ടി അന്യനും സ്വതന്ത്രനുമായിരിക്കും. എന്നാൽ, അന്യരുടെ സന്താനങ്ങളെ എടുത്തു വളർത്തുന്നതിനു തെറ്റൊന്നുമില്ല. അനാഥരും നിരാലംബരുമായ ശിശുക്കളാണ് അങ്ങനെ വളർത്തപ്പെടുന്നതെങ്കിൽ അതൊരു മഹത്തായ പുണ്യകർമ്മവും കൂടിയാണ്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp