Thursday, July 18, 2024
Homeസ്ത്രീ, കുടുംബം, വീട്വിവാഹംക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?

ക്രിസ്ത്യന്‍ സ്ത്രീയെ നിരുപാധികം വിവാഹം ചെയ്യാമോ?

ചോദ്യം: മുസ്‌ലിം ക്രിസ്ത്യന്‍ സ്ത്രീയെ അവളുടെ വിശ്വാസത്തില്‍ തന്നെ നിലനിര്‍ത്തി വിവാഹം ചെയ്യുന്നതിന്റെ വിധി എന്താണ്?
മറുപടി: അന്യമതസ്ഥരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മുസ്‌ലിം മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യുക എന്നതാണ് പൊതുനിയമം. അതിന് അപവാദമായിട്ടുള്ള ഒന്ന് വേദക്കാരുടെ കാര്യത്തില്‍ മാത്രമാണ്. എന്തൊക്കെ നന്മകളുണ്ടെങ്കിലും ഒരു മുസ്‌ലിമിന് ഏറ്റവും അനുയോജ്യം മുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്യുന്നത് തന്നെയാണ്.
ഈ ചോദ്യത്തിന് പ്രശസ്ത പണ്ഡിതനായ ഡോ. യൂസുഫുല്‍ ഖറദാവി നല്‍കിയ മറുപടിയാണ് ചുവടെ കൊടുക്കുന്നത്.
ക്രിസ്ത്യാനികളോ ജൂതന്‍മാരോ ആയ സ്ത്രീകളെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിച്ചിട്ടുള്ളതാണ്. കാരണം അവര്‍ വേദക്കാരാണ് അഥവാ ഒരു ദൈവിക വെളിപാടിന്റെ പിന്തുടര്‍ച്ചക്കാരാണ് അവര്‍. അവര്‍ അതില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വരുത്തിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി അവര്‍ വേദക്കാര്‍ തന്നെയാണ്. അക്കാരണത്താല്‍ തന്നെ ഇസ്‌ലാം അവരോട് ചില നിലപാടുകളില്‍ വിട്ടുവീഴ്ചാ സമീപനം സ്വീകരിച്ചിരിക്കുന്നത് കാണാം. ഖുര്‍ആന്‍ പറയുന്നു: ‘ വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടെ ആഹാരം അവര്‍ക്കും അനുവദനീയമാണ്. സത്യവിശ്വാസിനികളില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്കുമുമ്പേ വേദം നല്‍കപ്പെട്ടവരില്‍ നിന്നുള്ള ചാരിത്രവതികളും നിങ്ങള്‍ക്ക് അനുവദനീയരാണ്. നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കി കല്യാണം കഴിക്കണമെന്നുമാത്രം. അതോടൊപ്പം അവര്‍ പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവരോ രഹസ്യവേഴ്ചക്കാരെ സ്വീകരിക്കുന്നവരോ ആവരുത്.’ (അല്‍ മാഇദ: 5)
മറ്റു മതങ്ങളിലും ദര്‍ശനങ്ങളിലും നമുക്ക് കാണാന്‍ കഴിയാത്ത ഇതരരോടുള്ള ഇസ്‌ലാമിന്റെ സഹിഷ്ണുതാ മനോഭാവമാണിത് കുറിക്കുന്നത്. വേദക്കാര്‍ അവിശ്വാസികളാണെന്നും സന്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരാണെന്നും അംഗീകരിക്കുന്നതോടൊപ്പം തന്നെ ക്രിസ്ത്യാനികളോ ജൂതവിശ്വാസികളോ ആയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ അനുവദിക്കുന്നു. വിവാഹത്തിലൂടെ തന്റെ ഇണയെയും ജീവിത പങ്കാളിയെയും തന്റെ കുട്ടികളുടെ മാതാവിനെയുമാണ് തെരെഞ്ഞെടുക്കുന്നത്. ഖുര്‍ആന്‍ അതിനെ കുറിച്ച് പറയുന്നത് വളരെ ശ്രദ്ധേയമാണ്. ‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്.’ (അര്‍റൂം: 21)
അനുവാദം ഉണ്ടെങ്കില്‍ തന്നെയും ഒരു മുന്നറിയിപ്പ് കൂടിയുണ്ട്. വിവാഹത്തിന് മതനിഷ്ഠയുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കേണ്ടത്. നിങ്ങള്‍ വിവാഹം ചെയ്യുമ്പോള്‍ മതനിഷ്ഠയുള്ളവരെ വിവാഹം ചെയ്യണമെന്നതാണ് പ്രവാചകന്‍ (സ)യുടെ കല്‍പന.
ക്രിസ്ത്യാനിയോ ജൂതരോ ആയ സ്ത്രീകള്‍ക്ക് എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ഒരു മുസ്‌ലിമിന് തന്റെ പങ്കാളിയായി ഒരു മുസ്‌ലിം സ്ത്രീയെ തന്നെയാണ്. അമുസ്‌ലിം സ്ത്രീയെ വിവാഹം ചെയ്താല്‍ അത് തന്റെ വിശ്വാസത്തെയും കുട്ടികളുടെ സ്വാഭാവത്തെയും ബാധിക്കുമെന്ന് നേരിയ സംശയം തോന്നിയാല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അവന്റെ ബാധ്യതയാണ്.
മുസ്‌ലിം ജനസംഖ്യ കുറവുള്ള ഒരു നാട്ടില്‍ – ഉദാഹരണത്തിന് അമുസ്‌ലിം നാട്ടിലേക്ക് കുടിയേറി വന്നവര്‍ – അവിടത്തെ മുസ്‌ലിംകള്‍ അമുസ്‌ലിംകളെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ല. കാരണം മുസ്‌ലിം സ്ത്രീകള്‍ക്ക് അമുസ്‌ലിം പുരുഷന്‍മാരെ വിവാഹം ചെയ്യുന്നത് അനുവദനീയമല്ലാത്തതിനാല്‍ അവിടെയുള്ള അവിവാഹിതരായി അവശേഷിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. അത് വളരെ അപകടകരമായ ഒരു അവസ്ഥ മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിക്കുന്നിന് കാരണമാകും. അത്തരം അപകടത്തെ ചെറുക്കുന്നതിന് പ്രസ്തുത അനുവാദത്തെ താല്‍ക്കാലികമായി റദ്ദാക്കേണ്ടി വരും.
ഇസ്‌ലാമിക് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടൊറന്റോയിലെ മുതിര്‍ന്ന പണ്ഡിതനും റെക്റ്ററുമായ ശൈഖ് അഹമദ് കുട്ടി ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത് ചുവടെ ചേര്‍ക്കുന്നു:
മുസ്‌ലിംകള്‍ക്ക് വേദക്കാരികളെ വിവാഹം ചെയ്യുന്നതിനുള്ള അനുവാദം നല്‍കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ ഈ അനുവാദത്തെ സാമാന്യവല്‍ക്കരിക്കേണ്ടതില്ല.
https://norgerx.com/levitra-with-dapoxetine-norge.html

രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബിന്റെ കാലത്ത് പ്രമുഖരായ ചില സ്വഹാബികള്‍ വേദക്കാരികളെ വിവാഹം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു: ‘എല്ലാവരും ഈ രീതി തുടര്‍ന്നാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ ആര്‍ വിവാഹം ചെയ്യും?’
മുസ്‌ലിം സ്ത്രീകള്‍ അവിവാഹിതരായി അവശേഷിക്കുക എന്നത് മാത്രമേ ഒരു ചോദ്യമായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇക്കാലത്ത് ഇത്തരം വിവാഹങ്ങളില്‍ വളരെയധികം സങ്കീര്‍ണതകള്‍ നിലനില്‍ക്കുന്നുണ്ട്.
അമേരിക്കയില്‍ നടന്ന ഇത്തരത്തില്‍ വിവാഹിതരായ ദമ്പതികള്‍ക്കിടില്‍ ധാരാളം പ്രശ്‌നങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. അവര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. മതപരമായ ആഘോഷങ്ങള്‍, ഏതുതരം ഭക്ഷണമാണ് കഴിക്കുന്നത്, മക്കളെ ഏത് രൂപത്തില്‍ വളര്‍ത്തണം ഇത്തരത്തിലുള്ള ധാരാളം വെല്ലുവിളികള്‍ അവിടെ ഉയര്‍ന്ന് വരുന്നു. മക്കളുടെ മുന്നില്‍ ഭാര്യ അവരുടെ ആരാധനാ കാര്യങ്ങള്‍ ചെയ്യരുതെന്ന് ശഠിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ അവിടെ ഒരു അസാധാരണ സംഭവമല്ല. ഇത്തരം വിവാഹങ്ങളിലധികവും അവസാനിക്കുന്നത് കോടതിയിലാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒന്നും തന്നെയില്ല.
കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുന്നു എന്നതും ഇത്തരം വിവാഹങ്ങളുടെ പ്രധാനപ്രശ്‌നമാണ്. ശുദ്ധമായ ഒരു ആത്മീയ കാഴ്ചപാടിന്റെ അഭാവം വ്യക്തമായ ഒരു മതവീക്ഷണമില്ലാത്ത തലമുറയുടെ സൃഷ്ടിപ്പിന് കാരണമാകുന്നു.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Recent Posts

Related Posts

error: Content is protected !!