Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം സഹോദരികള്‍ ഉള്ളതിനാല്‍ നേരത്തെ മരണപ്പെട്ട സഹോദരന്‍റെ മക്കള്‍ അവകാശികളല്ല

സഹോദരികള്‍ ഉള്ളതിനാല്‍ നേരത്തെ മരണപ്പെട്ട സഹോദരന്‍റെ മക്കള്‍ അവകാശികളല്ല

ചോദ്യം – ഒരാൾ മരണപ്പെട്ടു. ഭാര്യ, 3 പെൺകുട്ടികൾ, ഉമ്മ, 2 സഹോദരിമാർ, മുൻപേ മരണപ്പെട്ട സഹോദരന്‍റെ ഭാര്യയും മകനും. ഇവിടെ മുൻപേ മരണപ്പെട്ട സഹോദരന്‍റെ ഭാര്യയും മകനും അവകാശികളാകുന്നില്ലല്ലോ?

ഉത്തരം – പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് മാതാവിനും, എട്ടിലൊന്ന് ഭാര്യക്കും ലഭിക്കും. മക്കളായി 3 പെണ്‍കുട്ടികള്‍ മാത്രമായതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ളത് സഹോദരിമാര്‍ക്കിടയില്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുക. സഹോദരികള്‍ ഉള്ളതിനാല്‍ നേരത്തെ മരണപ്പെട്ടുപോയ സഹോദരന്‍റെ മക്കള്‍ അവകാശികള്‍ ആവുകയില്ല. പരേതനുമായി സഹോദരപുത്രന്മാരെക്കാള്‍ കൂടുതല്‍ അടുത്തത് സഹോദരികള്‍ ആണല്ലോ. നേരത്തെ മരണപ്പെട്ടുപോയ സഹോദരന്‍റെ ഭാര്യ ഒരു നിലക്കും അവകാശിയുമല്ല.

മൊത്തം സ്വത്തിനെ 144 ഭാഗമാക്കുക. അതില്‍ നിന്ന് ആറിലൊന്നായ 24 ഓഹരികള്‍ മാതാവിനും, എട്ടിലൊന്നായ 18 ഓഹരികള്‍ ഭാര്യക്കും, മൂന്നില്‍ രണ്ടായ 96 ഓഹരികള്‍ മൂന്നാക്കിയ 32 ഓഹരികള്‍ വീതം ഓരോ മകള്‍ക്കും, ബാക്കിയായ 6 ഓഹരികള്‍ 3 വീതം ഓരോ സഹോദരിക്കും നല്കുക.

കൂടുതൽ വായനക്ക്‌ 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Previous articleമുഹര്‍റം ഒമ്പതും പത്തും
Next articleഅനന്തര സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ പരിഗണിക്കേണ്ടതാണ് കടം
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.
error: Content is protected !!