Home സ്ത്രീ, കുടുംബം, വീട് അനന്തരാവകാശം രണ്ടാമത്തെ ഭാര്യക്ക് സ്വത്തവകാശത്തിൽ വ്യത്യാസമുണ്ടാ?

രണ്ടാമത്തെ ഭാര്യക്ക് സ്വത്തവകാശത്തിൽ വ്യത്യാസമുണ്ടാ?

ചോദ്യം- ആദ്യ ഭാര്യയുടെ മരണശേഷം വിവാഹം ചെയ്ത രണ്ടാമത്തെ ഭാര്യക്ക് –
ഭർത്താവ് മരിച്ചാൽ സ്വത്തവകാശത്തിൽ വ്യത്യാസമുണ്ടാ?

ഉത്തരം – ഒരു പുരുഷന്‍ ഒന്നാമത് വിവാഹം കഴിച്ചതും നാലാമത് വിവാഹം കഴിച്ചതും അവന്‍റെ ഭാര്യ തന്നെയാണ്; അവര്‍ക്കിടയില്‍ പദവിയില്‍ യാതൊരു വ്യത്യാസവുമില്ല. എല്ലാവര്ക്കും ഒരേ പരിഗണനയാണ് ലഭിക്കുക. സ്വത്ത് ഓഹരിയുടെ കാര്യത്തിലും ഒരു വ്യത്യാസവുമില്ല.

ഒരാള്‍ മരണപ്പെടുന്ന സമയത്ത് ജീവിച്ചിരിക്കുന്ന ഭാര്യക്ക് / ഭാര്യമാര്‍ക്ക് അയാളുടെ സ്വത്തില്‍ ഓഹരി ലഭിക്കും. പരേതന് സന്താനം ഉണ്ടെങ്കില്‍ അയാളുടെ സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുന്ന ഓഹരി. പരേതന് സന്താനങ്ങള്‍ ഇല്ലെങ്കില്‍ ഭാര്യയുടെ ഓഹരി നാലിലൊന്നായി വര്‍ദ്ധിക്കും ഒരു ഭാര്യ മാത്രമേ ജീവിച്ചിരിക്കുന്നുവുള്ളൂവെങ്കില്‍ . ഇപ്പറഞ്ഞ ഓഹരി അവള്‍ക്ക് പൂര്‍ണ്ണമായി ലഭിക്കും. ഒന്നിലധികം ഭാര്യമാര്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആ ഓഹരി അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ഭാര്യമാര്‍ക്കിടയില്‍

അവകാശങ്ങളുടെ കാര്യത്തില്‍ ഭര്‍ത്താവിന്റെ ജീവിതകാലത്തും മരണശേഷവും ഒരു ഏറ്റക്കുറവും പാടില്ല.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

error: Content is protected !!