ചോദ്യം – എന്‍റെ ഉപ്പ മരണപ്പെട്ടു. ഞങ്ങള്‍ ഉമ്മയും 2 പെൺകുട്ടികളും ആണ്. ഞങ്ങളുടെ വല്യുപ്പയും വല്യുമ്മയും ജീവിച്ചിരിപ്പുണ്ട്. ഉപ്പാക്ക് 6 സഹോദരങ്ങളും 1 സഹോദരിയും ആണ് ഉള്ളത്. ഈ സ്വത്ത് ഓഹരി വെക്കുമ്പോൾ ആരൊക്കെ അനന്തരാവകാശികൾ ആയിട്ട് വരും?
ഉത്തരം – പരേതന് അവകാശികള്‍ മാതാപിതാക്കളും ഭാര്യയും 2 പെണ്‍മക്കളുമാണ്. പിതാവ് ജീവിച്ചിരിക്കുന്നതിനാല്‍ സഹോദരങ്ങള്‍ അവകാശികള്‍ ആവുകയില്ല.
പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ ആറിലൊന്ന് വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും ലഭിക്കും. മൊത്തം സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. മക്കള്‍ 2 പെണ്‍കുട്ടികള്‍ മാത്രമേയുള്ളൂ എന്നതിനാല്‍ മൊത്തം സ്വത്തിന്‍റെ മൂന്നില്‍ രണ്ട് ഓഹരി അവര്‍ക്കിടയില്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുക.
മൊത്തം സ്വത്ത് 27 ഭാഗമാക്കുക. മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും 4 ഓഹരികള്‍ വീതം നല്കുക. ഭാര്യക്ക് 3 ഓഹരികള്‍ നല്കുക. പെണ്‍മക്കള്‍ ഓരോരുത്തര്‍ക്കും 8 ഓഹരികള്‍ വീതവും നല്കുക.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL