Saturday, April 27, 2024
Homeസാമ്പത്തികംഅറിയാതെ കൈവന്ന സമ്പത്ത് ദാനം ചെയ്യാമോ?

അറിയാതെ കൈവന്ന സമ്പത്ത് ദാനം ചെയ്യാമോ?

ചോദ്യം: അബൂദാബിയില്‍ നിന്ന് കുവൈത്തിലേക്കുളള യാത്രയില്‍ ഞാന്‍ സൗദി വഴിയാണ് കടന്നുപോയത്. വഴിയില്‍ പണത്തിനാവശ്യം വന്നപ്പോള്‍ ഒരു വ്യക്തിയില്‍നിന്ന് കുറച്ച് പണം സ്വീകരിച്ചു. എനിക്ക് അര്‍ഹതപ്പെട്ടതിലധികം പണം ലഭിച്ചാതായി പിന്നീടാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ പണം ഞാന്‍ എന്തുചെയ്യണം. അദ്ദേഹത്തെ കണ്ടുകഴിഞ്ഞാല്‍ തിരിച്ചു നല്‍കേണ്ടതുണ്ടോ അതല്ല, ദരിദ്രരായവര്‍ക്ക് വീതിച്ചുനല്‍കുകയാണോ വേണ്ടത്?

ഉത്തരം: അധികമായി സ്വീകരിച്ച പണം വ്യക്തിയെ തിരിച്ചറിഞ്ഞാല്‍ തിരിച്ചുനല്‍കല്‍ നിര്‍ബന്ധമാണ്. അയാള്‍ക്ക് ആ പണം എത്തിക്കാന്‍ കഴിയുന്നല്ലെങ്കില്‍ മാത്രമാണ് ദാനം ചെയ്യല്‍ അനുവദനീയമാവുക. അഥവാ, ആ വ്യക്തിയെ തിരിച്ചറിയാതിരിക്കുകയോ, അനന്തരാവകാശിയെ കണ്ടെത്താന്‍ കഴിയാതിരിക്കുകയോ, അയാള്‍ മരിക്കുകയോ ചെയ്യുന്ന അവസരത്തിലാണ് ദാനം ചെയ്യല്‍ അനുവദനീയമാകുന്നത്. അല്ലാത്തപക്ഷം പണം തിരിച്ചുനല്‍കേണ്ടതാണ്. അയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയുകയും ആ പണം അയാളിലേക്കെത്തിക്കാനുളള മാര്‍ഗങ്ങള്‍ മുന്നിലുണ്ടാവുകയും ചെയ്യുന്ന പക്ഷം തിരിച്ചു നല്‍കല്‍ നിര്‍ബന്ധമാണ്. ഇതിനൊന്നും സാധിക്കാതെ വന്നാല്‍ മാത്രമാണ് ആ പണം ദാനം ചെയ്യല്‍ അനുവദനീയമാവുക. ഉടമസ്ഥതയാണ് ദാനം നല്‍കുന്നതിന്റെ അടിസ്ഥാനം. ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍ സമ്പത്തിന്റെ ഉടമസ്ഥരായിരിക്കണം എന്നതാണല്ലോ നിബന്ധന.

വിവ.അര്‍ശദ് കാരക്കാട്‌

അവലംബം: al-qaradawi.net

ഡോ. യൂസുഫുല്‍ ഖറദാവി
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Recent Posts

Related Posts

error: Content is protected !!