Homeവിശേഷദിനം- ആഘോഷംമിഅ്‌റാജ് റജബിലോ ?

മിഅ്‌റാജ് റജബിലോ ?

ചോദ്യം: ഇസ്‌റാഉം മിഅ്‌റാജും  സംഭവിച്ചത് റജബ് 27-ാം രാവിലാണെന്നതിന് വല്ല തെളിവും ഉണ്ടോ?

മറുപടി: ഇസ്‌റാഉം മിഅ്‌റാജും (Isra and Mi’raj) റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ചരിത്ര പരമായി തെളിവില്ലാത്തതും ഹദീസുകൾ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങൾ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്.
ഇസ്‌റാഉം മിഅ്‌റാജും (Isra and Mi’raj) നടന്നത് എന്നാണെന്നു തീർച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ ഒരു തെളിവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. വർഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നു കസീറും ഇമാം ഖുർത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അൽ ബിദായവന്നിഹായ: 3/107, തഫ്‌സീർ ഖുർത്വുബി 10/210). ഇമാം ഇബ്നു അബ്ദിൽ ബർറ് പറയുന്നു: അബൂ ഇസ്ഹാഖുൽ ഹർബി പറഞ്ഞു: ഹിജ്റക്ക് ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ മാസം 27ാം രാവായപ്പോൾ നബി (സ) രാപ്രയാണം സംഭവിക്കുകയുണ്ടായി. തുടർന്ന് നമസ്ക്കാരം നിർബന്ധമാക്കപ്പെട്ടതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്.- അത്തംഹീദ്: 8/57). ഇമാം ഇബ്നു സഅദിന്റെ ഒരു നിവേദന പ്രകാരം ഹിജ്റക്കു 18 മാസം മുമ്പ് റമദാൻ 17 ന് ശനിയാഴ്ച രാവിൽ എന്ന് കാണാം. മറ്റൊരു നിവേദനത്തിൽ ഹിജ്റക്കു ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ 17ാം രാവിൽ എന്നാണുള്ളത്. -(അത്ത്വബഖാതുൽ കുബ്റാ: 499, 500).

ഇതേ അഭിപ്രായം മഖ്രീസി ” ഇംതാഉൽ അസ്മാഇ ” ലും, ഇമാം സുയൂത്വി ” അൽ ഖസ്വാഇസ്വുൽ കുബ്റാ ” യിലും, ഇബ്നു സയ്യിദിന്നാസ് ” ഉയൂനുൽ അസറി ” ലും, അല്ലാമാ ഇബ്നുൽ അസീർ ” ഉസ്ദുൽ ഗാബ ” യിലും, ഇമാം ദഹബി ” താരീഖുൽ ഇസ്ലാമി ” ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു സയ്യിദിന്നാസ് പറയുന്നത് ഇതാണ് പ്രസിദ്ധമെന്നാണ്.

അല്ലാമാ അബൂശാമ പറഞ്ഞു:” കെട്ടുകഥകൾ ചമയ്ക്കുന്ന ചിലർ റജബിലാണ് ഇസ്‌റാഅ് (Isra) ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. അത് കളവാണ് ”.-(അൽ ബാഇസ്ഫിൽ ബിദഇവൽ ഹവാദിസ്, പേജ് 116).
قَالَ اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ: “وَذَكَرَ بَعْضُ القَصَّاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ”
ഇമാം ഇബ്‌നുൽ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുൽ മആദ്’ എന്നഗ്രന്ഥത്തിൽ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് പറയുന്നത് കാണുക:

ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമാണ് ഇസ്റാഇന്റെ രാവ് എന്ന് മുസ്‌ലിംകളിലാരും തന്നെ പറഞ്ഞിട്ടില്ല. ദീനുൽ ഇസ്ലാമിൽ പെട്ടതല്ല എന്നത് സർവസമ്മതവും അബദ്ധമാണെന്നത് എല്ലാവർക്കുമറിയാവുന്നതുമാണ്. ഇസ്റാഇന്റെ രാവ് എന്നാണെന്ന് കൃത്യമായി അറിയുമെങ്കിലാണിത്. എന്നാൽ അത് ഏത് മാസത്തിലാണെന്നോ, ഏതു പത്തിലാണെന്നോ, ഏതു രാവിലാണെന്നോ അറിയിക്കുന്ന ഒരു തെളിവും നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ പറയണോ?! കൂടാതെ, തദ്വിഷയകമായി ഉദ്ധരിക്കപ്പെടുന്നത് കണ്ണി മുറിഞ്ഞതും, പരസ്പര വൈരുദ്ധ്യമുള്ളതുമാണ്. ഖണ്ഡിതമായി പറയാവുന്നതൊന്നും അവയിലില്ല. ലൈലത്തുൽ ഖദ്റിൽ നിന്നു വ്യത്യസ്ഥമായി ലൈലത്തുൽ ഇസ്റാഅ് ആണെന്നു അനുമാനിക്കപ്പെടുന്ന രാവിൽ പ്രത്യേകമായി ഒരു നമസ്ക്കാരമോ മറ്റെന്തെങ്കിലുമോ മുസ്‌ലിംകൾക്ക് ശറആക്കപ്പെട്ടിട്ടില്ല…….. ഇത്തരം കാര്യങ്ങളിൽ സംസാരിക്കണമെങ്കിൽ കാര്യങ്ങളുടെ യാഥാർഥ്യങ്ങളെക്കുറിച്ചും, അനുഗ്രഹങ്ങളുടെ തോതിനെക്കുറിച്ചുമെല്ലാമുള്ള അറിവ് ആവശ്യമാണ്. അതാകട്ടെ വഹ്‌യിലൂടെയല്ലാതെ അറിയുകയുമില്ല. അതിനാൽ അറിവില്ലാതെ അതെക്കുറിച്ച് സംസാരിക്കാൻ ആർക്കും പാടുള്ളതല്ല. മുസ്‌ലിംകളിൽ പെട്ട ആരെങ്കിലും ഇസ്റാഇന്റെ രാവിന് മറ്റുളള രാവുകളേക്കാൾ എന്തെങ്കിലും ശ്രേഷഠത കൽപ്പിച്ചതായി ആർക്കും അറിഞ്ഞുകൂടാ. വിശിഷ്യാ സ്വഹാബത്തോ, അവരെ ഏറ്റവും നല്ല നിലയിൽ പിൻപറ്റിയ താബിഉകളോ, എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊണ്ട് ഇസ്റാഇന്റെ രാവിനെ സവിശേഷമാക്കാൻ തുനിഞ്ഞതായും അറിയപ്പെട്ടിട്ടില്ല. അവരതിനെ ഓർക്കാറു മുണ്ടായിരുന്നില്ല.
ഇസ്റാഅ് എന്നത് നബി (സ) യുടെ ഏറ്റവും മഹത്തായ ശ്രേഷ്ഠതകളിൽ പെട്ടതായിട്ടു കൂടി, ആ സന്ദർഭത്തിൽ എന്തെങ്കിലും പ്രത്യേക ആരാധാനാകർമങ്ങൾ നിശ്ചയിക്കപ്പെടുകയുണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ഏത് രാവിലാണ് അത് എന്ന കാര്യം അറിയാതെ പോയത്. അതിലെല്ലാമുപരി വഹ്‌യ് ഇറങ്ങാൻ ആരംഭം കുറിച്ച ഹിറാ ഗുഹ, നുബുവ്വത്തിനു മുമ്പേ പോകാറുണ്ടായിരുന്നതു കൂടിയായ അത് നുബുവ്വത്തിനു ശേഷം നബിയോ അവിടുത്തെ അനുചരന്മാരോ മക്കയിൽ കഴിച്ചു കൂട്ടിയ കാലമത്രയും ലക്ഷ്യം വക്കുകയുണ്ടായിട്ടില്ല.-(സാദുൽ മആദ്).

Also Read  ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?
Also Read  ശഅ്ബാനിലെ പ്രാര്‍ഥനകള്‍

أَمّا الْقَائِلُ: بِأَنّ لَيْلَةَ الْإِسْرَاءِ أَفْضَلُ مِنْ لَيْلَةِ الْقَدْرِ، فَإِنْ أَرَادَ بِهِ أَنْ تَكُونَ اللّيْلَةُ الّتِي أُسْرِيَ فِيهَا بِالنّبِيّ صَلّى اللّهُ عَلَيْهِ وَسَلّمَ وَنَظَائِرُهَا مِنْ كُلّ عَامٍ أَفْضَلَ لِأُمّةِ مُحَمّدٍ صَلّى اللّهُ عَلَيْهِ وَسَلّمَ مِنْ لَيْلَةِ الْقَدْرِ، بِحَيْثُ يَكُونُ قِيَامُهَا وَالدّعَاءُ فِيهَا أَفْضَلَ مِنْهُ فِي ليلةِ الْقَدْر، فَهَذَا بَاطِلٌ، لَمْ يَقُلْهُ أَحَدٌ مِنَ الْمُسْلِمِينَ، وَهُوَ مَعْلُومُ الْفَسَادِ بِالِاطّرَادِ مِنْ دِينِ الْإِسْلَامِ. هَذَا إذَا كَانَتْ لَيْلَةُ الْإِسْرَاءِ تُعْرَفُ عَيْنُهَا، فَكَيْفَ وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا، بَلْ النّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ وَلَا شُرِعَ لِلْمُسْلِمِينَ تَخْصِيصُ اللّيْلَةِ الّتِي يُظَنّ أَنّهَا لَيْلَةُ الْإِسْرَاءِ بِقِيَامِ وَلَا غَيْرِهِ بِخِلَافِ لَيْلَةِ الْقَدْرِ………… وَالْكَلَامُ فِي مِثْلِ هَذَا يَحْتَاجُ إلَى عِلْمٍ بِحَقَائِقِ الْأُمُورِ وَمَقَادِيرِ النّعَمِ الّتِي لَا تُعْرَفُ إلّا بِوَحْيِ، وَلَا يَجُوزُ لِأَحَدِ أَنْ يَتَكَلّمَ فِيهَا بِلَا عِلْمٍ، وَلَا يُعْرَفُ عَنْ أَحَدٍ مِنْ الْمُسْلِمِينَ أَنّهُ جَعَلَ لِلَيْلَةِ الْإِسْرَاءِ فَضِيلَةً عَلَى غَيْرِهَا، لَا سِيّمَا كَانَ الصّحَابَةُ وَالتّابِعُونَ لَهُمْ بِإِحْسَانِ يَقْصِدُونَ تَخْصِيصَ لَيْلَةَ الْإِسْرَاءِ بِأَمْرِ مِنْ الْأُمُورِ وَلَا يَذْكُرُونَهَا. وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ، وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ، وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.-زَادُ المُعَادِ لِابْنِ القِيِّمِ:
٥٧/١
ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം ഇബ്‌നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇസ്‌റാ‌അ്-മിഅ്‌റാജ് ദീനം നിർണയിക്കുന്നതിൽ പത്തിലധികം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് റമദാനിൽ ആണെന്നും അല്ലെങ്കിൽ ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉൽ അവ്വലിലാണെന്നും, റബീഉൽ ആഖറിലാണെന്നും അഭിപ്രായമുണ്ട് “.-(നോക്കുക: ഫത്‌ഹുൽബാരി: മിഅ്‌റാജിന്റെ അധ്യായം).

وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَقَدْ اُخْتُلِفَ فِي وَقْت الْمِعْرَاج فَقِيلَ كَانَ قَبْل الْمَبْعَث، وَهُوَ شَاذّ ….وَذَهَبَ الْأَكْثَر إِلَى أَنَّهُ كَانَ بَعْد الْمَبْعَث. ثُمَّ اِخْتَلَفُوا فَقِيلَ قَبْل الْهِجْرَة بِسَنَةٍ قَالَهُ اِبْن سَعْد وَغَيْره وَبِهِ جَزَمَ النَّوَوِيّ، وَبَالَغَ اِبْن حَزْم فَنَقَلَ الْإِجْمَاع فِيهِ، وَهُوَ مَرْدُود فَإِنَّ فِي ذَلِكَ اِخْتِلَافًا كَثِيرًا يَزِيد عَلَى عَشَرَة أَقْوَال، … وَحَكَى اِبْن حَزْم مُقْتَضَى الَّذِي قَبْله لِأَنَّهُ قَالَ: كَانَ فِي رَجَب سَنَة اِثْنَتَيْ عَشْرَة مِنْ النُّبُوَّة ، وَقِيلَ بِأَحَدَ عَشَرَ شَهْرًا جَزَمَ بِهِ إِبْرَاهِيم الْحَرْبِيّ حَيْثُ قَالَ: كَانَ فِي رَبِيع الْآخِر قَبْل الْهِجْرَة بِسَنَةٍ، … وَقِيلَ بِسَنَةٍ وَخَمْسَة أَشْهُر قَالَهُ السُّدِّيّ وَأَخْرَجَهُ مِنْ طَرِيقه الطَّبَرِيُّ وَالْبَيْهَقِيُّ ، فَعَلَى هَذَا كَانَ فِي شَوَّال، أَوْ فِي رَمَضَان عَلَى إِلْغَاء الْكَسْرَيْنِ مِنْهُ وَمِنْ رَبِيع الْأَوَّل وَبِهِ جَزَمَ الْوَاقِدِيّ، … عَنْ اِبْن أَبِي سَبْرَة أَنَّهُ كَانَ فِي رَمَضَان قَبْل الْهِجْرَة بِثَمَانِيَةَ عَشَرَ شَهْرًا، وَقِيلَ كَانَ فِي رَجَب حَكَاهُ اِبْن عَبْد الْبَرّ وَجَزَمَ بِهِ النَّوَوِيّ فِي الرَّوْضَة، …….. قُلْت: فِي جَمِيع مَا نَفَاهُ مِنْ الْخِلَاف نَظَر …..- فَتْحُ الْبَارِي: بَابُ الْمِعْرَاج.

Also Read  ചില ജീവജാലങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുമെന്നതിന് അടിസ്ഥാനമുണ്ടോ?

സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ‘ഉംദത്തുൽഖാരി’ യിൽ’ ഇമാം ബദ്റുദ്ദീനുൽ ഐനി’ (റ) യുടെ പ്രസ്താവന ശ്രദ്ധിക്കുക:
ഇസ്റാഇന്റെയും മിഅ്റാജിന്റെയും കാര്യത്തിൽ വ്യത്യസ്ഥ വീക്ഷണങ്ങളാണുളളത്. സുദ്ദിയുടെ വീക്ഷണത്തിൽ ദിൽ ഖഅദയിലാണ്, സുഹ്‌രിയുടെ വീക്ഷണത്തിൽ റബീഉൽ അവ്വലിലാണ്, റജബ് 27ാം രാവിലാണെന്നും അഭിപ്രായമുണ്ട്…… ഹിജ്റക്കു ഒരു വർഷം മുമ്പ് നുബുവ്വത്തിന്റെ 13ാം വർഷം റമദാൻ 17 നാണെന്നും, റജബിലാണെന്നുമൊക്കെ അഭിപ്രായമുണ്ട്.-(ഉംദത്തുൽ ഖാരി: 6/115).

وَاخْتَلَفُوا فِي المِعْرَاجِ وَالإِسْرَاءِ: …. أُسْرِيَ بِهِ قَبْلَ خُرُوجِهِ إِلَى المَدِينَةِ بِسَنَةٍ، وَعَنِ السُّدِّي قَبْلَ مُهَاجَرَتِهِ بِسِتَّةَ عَشْرَ شَهْرًا، فَعَلَى قَوْلِهِ يَكُونُ الإِسْرَاءُ فِي شَهْرٍ ذِي القَعْدَةِ وَعَلَى قَوْلِ الزُّهْرِيِّ يَكُونُ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ الإِسْرَاءُ لَيْلَةً السَّابِعِ وَالعِشْرِينَ مِنْ رَجَبٍ، وَقَدْ اِخْتَارَهُ الحَافِظُ عَبْدُ الغَنِيِّ بْنُ سَرْوِ المَقْدِسِيِّ فِي سِيرَتِهِ، وَمِنْهِمْ مَنْ يَزْعُمُ أَنَّهُ كَانَ فِي أَوَّلِ لَيْلَةِ جُمْعَةٍ مِنْ شَهْرٍ رَجَبٍ، وَهِيَ لَيْلَةَ الرَّغَائِبِ الَّتِي أُحْدِثَتْ فِيهَا الصَّلَاةُ المَشْهُورَةُ، وَلَا أَصْلَ لَهَا، ثُمَّ قِيلَ كَانَ قَبْلَ مَوْتِ أَبِي طَالِبٍ، وَذَكَرَ اِبْنُ الْجَوْزِيِّ أَنَّهُ كَانَ بَعْدَ مَوْتِهِ فِي سَنَةِ اِثْنَتَيْ عَشْرَةَ لِلنُّبُوَّةِ، ثُمَّ قِيلَ كَانَ فِي لَيْلَةَ السَّبْتِ لَسَبْعَ عَشْرَةَ لَيْلَةً خَلَتْ مِنْ رَمَضَانَ فِي السَّنَةِ الثَّالِثَةِ عَشْرَةَ لِلنُّبُوَّةِ، وَقِيلَ كَانَ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ فِي رَجَبٍ وَاللّهُ أَعْلَمُ.-عُمْدَةٌ القَارِّيُّ شَرْحٌ صَحِيحٌ البُخَارِيُّ. لِلعَلَامَةِ بِدُرِّ الدِّينِ العَيْنِيِّ: 6/115، بَابٌ كَيْفَ فَرَضْتَ الصَّلَوَاتِ فِي الإِسْرَاءِ.

ചുരുക്കത്തിൽ ഇസ്‌റാ‌ഉം-മിഅ്‌റാജും എന്നാണ് സംഭവിച്ചത് എന്നു പോലും കൃത്യമായ രേഖകൾ ഇല്ലാത്ത സ്ഥിതിക്ക് റജബ് മാസം 27ന് പ്രത്യേകമായ പോരിശയും പുണ്യവുമൊക്കെയുണ്ട് എന്ന് അടിസ്ഥാനത്തിൽ അന്നേദിവസം പ്രത്യേകമായ നോമ്പനുഷ്ഠിക്കുന്നതിനോ ആ രാവിൽ പ്രത്യേകമായി പ്രാർഥിക്കുന്നതിനോ യാതൊരടിസ്ഥാനവുമില്ല എന്നു മനസ്സിലാക്കാം.

#Isra #Mi’raj #Malayalam

Материалы по теме:

ദിവ്യജ്ഞാനം ഇക്കാലത്തുമുണ്ടാവില്ലേ?
ചോദ്യം- "ദീർഘകാലത്തെ മനനത്തിലൂടെ മഹാമനീഷികൾക്ക് ലഭിക്കുന്നതല്ലേ ദിവ്യജ്ഞാനം? ഇക്കാലത്തും ഇത് സാധ്യമല്ലേ?'' ഉത്തരം- ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ സാധിക്കുന്നതോ മനനത്തിലൂടെ മനസ്സുകൾക്ക് ആർജിക്കാൻ കഴിയുന്നതോ അല്ല ദിവ്യസന്ദേശം. ആഗ്രഹിച്ചോ ശ്രമിച്ചോ ലഭിക്കുന്നതുമല്ല ദിവ്യബോധനം. എല്ലാവിധ ഭൗതിക ...
റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഹദീസുകൾ സ്വഹീഹാണോ?
ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. 'റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ ...
ശഅ്ബാനിലെ പ്രാര്‍ഥനകള്‍
ചോദ്യം-  ശഅ്ബാന്‍ (Shaʻban) പകുതിക്കു നടത്താറുള്ള വിശേഷ പ്രാര്‍ഥനയുടെ വിധിയെന്താണ്? അതും അതിനുണ്ടെന്ന് പറയപ്പെടുന്ന പ്രാധാന്യവും സംബന്ധിച്ച് വല്ല തിരുവചനവുമുണ്ടോ?
Also Read  മുസ്‌ലിം നാമം നിര്‍ബന്ധമോ?
ഉത്തരം-  ശഅ്ബാന്‍ (Shaʻban) പതിനഞ്ചിലെ രാത്രിയുടെ സവിശേഷത സംബന്ധിച്ചു സ്വീകാര്യതയുടെ പദവിയുള്ള ഒറ്റ ...
പരലോകമുണ്ടെന്നതിന് തെളിവുണ്ടോ?
ചോദ്യം-  ''മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് (after death we are resurrected) വല്ല തെളിവുമുണ്ടോ?'' ഉത്തരം-  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൗതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ ...
കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ
ചോദ്യം: നാട്ടിൽ ഇന്ന് കൂട്ടൂകച്ചവടം (Joint venture) പൊടിപൊടിക്കുന്നു. ഒരാളുടെ പക്കൽ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ നൽകി മാസത്തിൽ ലാഭവിഹിത വരുമാനം സ്വീകരിക്കുന്നു! പണം ലാഭ ...
ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

Материалы по теме:

ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?
ചോദ്യം: ഒരു യുവാവ് എന്നെ വിവാഹാലോചന നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, വിവാഹോലചന വേണ്ട വിധത്തിൽ പുരോഗമിക്കുന്നില്ല. ഞാൻ അല്ലാഹുവിനോട് ഞങ്ങളെ നന്മയിൽ ഒരുമിപ്പിക്കാൻ പ്രാർഥിക്കാറുണ്ടായിരുന്നു. ആ യുവാവ് വിവാഹലോചന നടത്താൻ എന്റെ സഹോദരി ...
കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ
ചോദ്യം: നാട്ടിൽ ഇന്ന് കൂട്ടൂകച്ചവടം (Joint venture) പൊടിപൊടിക്കുന്നു. ഒരാളുടെ പക്കൽ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ നൽകി മാസത്തിൽ ലാഭവിഹിത വരുമാനം സ്വീകരിക്കുന്നു! പണം ലാഭ ...
റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഹദീസുകൾ സ്വഹീഹാണോ?
ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. 'റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ ...
പരലോകമുണ്ടെന്നതിന് തെളിവുണ്ടോ?
ചോദ്യം-  ''മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് (after death we are resurrected) വല്ല തെളിവുമുണ്ടോ?'' ഉത്തരം-  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൗതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ ...
ശഅ്ബാനിലെ പ്രാര്‍ഥനകള്‍
ചോദ്യം-  ശഅ്ബാന്‍ (Shaʻban) പകുതിക്കു നടത്താറുള്ള വിശേഷ പ്രാര്‍ഥനയുടെ വിധിയെന്താണ്? അതും അതിനുണ്ടെന്ന് പറയപ്പെടുന്ന പ്രാധാന്യവും സംബന്ധിച്ച് വല്ല തിരുവചനവുമുണ്ടോ? ഉത്തരം-  ശഅ്ബാന്‍ (Shaʻban) പതിനഞ്ചിലെ രാത്രിയുടെ സവിശേഷത സംബന്ധിച്ചു സ്വീകാര്യതയുടെ പദവിയുള്ള ഒറ്റ ...

ചോദ്യം: ഇസ്‌റാഉം മിഅ്‌റാജും  സംഭവിച്ചത് റജബ് 27-ാം രാവിലാണെന്നതിന് വല്ല തെളിവും ഉണ്ടോ?

മറുപടി: ഇസ്‌റാഉം മിഅ്‌റാജും (Isra and Mi’raj) റജബ് മാസത്തിലാണ്, വിശിഷ്യ 27-ാം രാവിലാണ് എന്ന് പൊതുവെ ഒരു ധാരണയുണ്ട്. എന്നാൽ ചരിത്ര പരമായി തെളിവില്ലാത്തതും ഹദീസുകൾ കൊണ്ടോ മറ്റു ആധികാരിക പ്രമാണങ്ങൾ കൊണ്ടോ സ്ഥിരപ്പെടാത്തതുമായ ഒരു അബദ്ധ ധാരണയാണിത്.
ഇസ്‌റാഉം മിഅ്‌റാജും (Isra and Mi’raj) നടന്നത് എന്നാണെന്നു തീർച്ചപ്പെടുത്താവുന്ന വിശ്വാസയോഗ്യമായ ഒരു തെളിവുമില്ല എന്നതാണ് യാഥാർത്ഥ്യം. ഇതു സംബന്ധമായി ഇമാം ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. വർഷത്തിന്റെ കാര്യത്തിലെന്നപോലെ ഏത് മാസത്തിലാണെന്നതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണുള്ളത്. ഇമാം ഇബ്‌നു കസീറും ഇമാം ഖുർത്വുബിയുമെല്ലാം അക്കാര്യം വിശദീകരിച്ചിട്ടുണ്ട് (അൽ ബിദായവന്നിഹായ: 3/107, തഫ്‌സീർ ഖുർത്വുബി 10/210). ഇമാം ഇബ്നു അബ്ദിൽ ബർറ് പറയുന്നു: അബൂ ഇസ്ഹാഖുൽ ഹർബി പറഞ്ഞു: ഹിജ്റക്ക് ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ മാസം 27ാം രാവായപ്പോൾ നബി (സ) രാപ്രയാണം സംഭവിക്കുകയുണ്ടായി. തുടർന്ന് നമസ്ക്കാരം നിർബന്ധമാക്കപ്പെട്ടതിനെപ്പറ്റി വിശദീകരിക്കുന്നുണ്ട്.- അത്തംഹീദ്: 8/57). ഇമാം ഇബ്നു സഅദിന്റെ ഒരു നിവേദന പ്രകാരം ഹിജ്റക്കു 18 മാസം മുമ്പ് റമദാൻ 17 ന് ശനിയാഴ്ച രാവിൽ എന്ന് കാണാം. മറ്റൊരു നിവേദനത്തിൽ ഹിജ്റക്കു ഒരു വർഷം മുമ്പ് റബീഉൽ അവ്വൽ 17ാം രാവിൽ എന്നാണുള്ളത്. -(അത്ത്വബഖാതുൽ കുബ്റാ: 499, 500).

ഇതേ അഭിപ്രായം മഖ്രീസി ” ഇംതാഉൽ അസ്മാഇ ” ലും, ഇമാം സുയൂത്വി ” അൽ ഖസ്വാഇസ്വുൽ കുബ്റാ ” യിലും, ഇബ്നു സയ്യിദിന്നാസ് ” ഉയൂനുൽ അസറി ” ലും, അല്ലാമാ ഇബ്നുൽ അസീർ ” ഉസ്ദുൽ ഗാബ ” യിലും, ഇമാം ദഹബി ” താരീഖുൽ ഇസ്ലാമി ” ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു സയ്യിദിന്നാസ് പറയുന്നത് ഇതാണ് പ്രസിദ്ധമെന്നാണ്.

അല്ലാമാ അബൂശാമ പറഞ്ഞു:” കെട്ടുകഥകൾ ചമയ്ക്കുന്ന ചിലർ റജബിലാണ് ഇസ്‌റാഅ് (Isra) ഉണ്ടായത് എന്ന് തട്ടിവിട്ടിട്ടുണ്ട്. അത് കളവാണ് ”.-(അൽ ബാഇസ്ഫിൽ ബിദഇവൽ ഹവാദിസ്, പേജ് 116).
قَالَ اِبْنُ حَجَرٍ عَنْ اِبْنِ دِحْيَةَ: “وَذَكَرَ بَعْضُ القَصَّاصِ أَنَّ الإِسْرَاءَ كَانَ فِي رَجَبِ، قَالَ: وَذَلِكَ كِذْبٌ”
ഇമാം ഇബ്‌നുൽ ഖയ്യിം അദ്ദേഹത്തിന്റെ ‘സാദുൽ മആദ്’ എന്നഗ്രന്ഥത്തിൽ ഇസ്രാഅ്-മിഅ്‌റാജിനെ കുറിച്ച് പറയുന്നത് കാണുക:

ലൈലത്തുൽ ഖദ്റിനേക്കാൾ ശ്രേഷ്ഠമാണ് ഇസ്റാഇന്റെ രാവ് എന്ന് മുസ്‌ലിംകളിലാരും തന്നെ പറഞ്ഞിട്ടില്ല. ദീനുൽ ഇസ്ലാമിൽ പെട്ടതല്ല എന്നത് സർവസമ്മതവും അബദ്ധമാണെന്നത് എല്ലാവർക്കുമറിയാവുന്നതുമാണ്. ഇസ്റാഇന്റെ രാവ് എന്നാണെന്ന് കൃത്യമായി അറിയുമെങ്കിലാണിത്. എന്നാൽ അത് ഏത് മാസത്തിലാണെന്നോ, ഏതു പത്തിലാണെന്നോ, ഏതു രാവിലാണെന്നോ അറിയിക്കുന്ന ഒരു തെളിവും നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ പറയണോ?! കൂടാതെ, തദ്വിഷയകമായി ഉദ്ധരിക്കപ്പെടുന്നത് കണ്ണി മുറിഞ്ഞതും, പരസ്പര വൈരുദ്ധ്യമുള്ളതുമാണ്. ഖണ്ഡിതമായി പറയാവുന്നതൊന്നും അവയിലില്ല. ലൈലത്തുൽ ഖദ്റിൽ നിന്നു വ്യത്യസ്ഥമായി ലൈലത്തുൽ ഇസ്റാഅ് ആണെന്നു അനുമാനിക്കപ്പെടുന്ന രാവിൽ പ്രത്യേകമായി ഒരു നമസ്ക്കാരമോ മറ്റെന്തെങ്കിലുമോ മുസ്‌ലിംകൾക്ക് ശറആക്കപ്പെട്ടിട്ടില്ല…….. ഇത്തരം കാര്യങ്ങളിൽ സംസാരിക്കണമെങ്കിൽ കാര്യങ്ങളുടെ യാഥാർഥ്യങ്ങളെക്കുറിച്ചും, അനുഗ്രഹങ്ങളുടെ തോതിനെക്കുറിച്ചുമെല്ലാമുള്ള അറിവ് ആവശ്യമാണ്. അതാകട്ടെ വഹ്‌യിലൂടെയല്ലാതെ അറിയുകയുമില്ല. അതിനാൽ അറിവില്ലാതെ അതെക്കുറിച്ച് സംസാരിക്കാൻ ആർക്കും പാടുള്ളതല്ല. മുസ്‌ലിംകളിൽ പെട്ട ആരെങ്കിലും ഇസ്റാഇന്റെ രാവിന് മറ്റുളള രാവുകളേക്കാൾ എന്തെങ്കിലും ശ്രേഷഠത കൽപ്പിച്ചതായി ആർക്കും അറിഞ്ഞുകൂടാ. വിശിഷ്യാ സ്വഹാബത്തോ, അവരെ ഏറ്റവും നല്ല നിലയിൽ പിൻപറ്റിയ താബിഉകളോ, എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൊണ്ട് ഇസ്റാഇന്റെ രാവിനെ സവിശേഷമാക്കാൻ തുനിഞ്ഞതായും അറിയപ്പെട്ടിട്ടില്ല. അവരതിനെ ഓർക്കാറു മുണ്ടായിരുന്നില്ല.
ഇസ്റാഅ് എന്നത് നബി (സ) യുടെ ഏറ്റവും മഹത്തായ ശ്രേഷ്ഠതകളിൽ പെട്ടതായിട്ടു കൂടി, ആ സന്ദർഭത്തിൽ എന്തെങ്കിലും പ്രത്യേക ആരാധാനാകർമങ്ങൾ നിശ്ചയിക്കപ്പെടുകയുണ്ടായിട്ടില്ല. ഇക്കാരണത്താലാണ് ഏത് രാവിലാണ് അത് എന്ന കാര്യം അറിയാതെ പോയത്. അതിലെല്ലാമുപരി വഹ്‌യ് ഇറങ്ങാൻ ആരംഭം കുറിച്ച ഹിറാ ഗുഹ, നുബുവ്വത്തിനു മുമ്പേ പോകാറുണ്ടായിരുന്നതു കൂടിയായ അത് നുബുവ്വത്തിനു ശേഷം നബിയോ അവിടുത്തെ അനുചരന്മാരോ മക്കയിൽ കഴിച്ചു കൂട്ടിയ കാലമത്രയും ലക്ഷ്യം വക്കുകയുണ്ടായിട്ടില്ല.-(സാദുൽ മആദ്).

Also Read  മുസ്‌ലിം നാമം നിര്‍ബന്ധമോ?

أَمّا الْقَائِلُ: بِأَنّ لَيْلَةَ الْإِسْرَاءِ أَفْضَلُ مِنْ لَيْلَةِ الْقَدْرِ، فَإِنْ أَرَادَ بِهِ أَنْ تَكُونَ اللّيْلَةُ الّتِي أُسْرِيَ فِيهَا بِالنّبِيّ صَلّى اللّهُ عَلَيْهِ وَسَلّمَ وَنَظَائِرُهَا مِنْ كُلّ عَامٍ أَفْضَلَ لِأُمّةِ مُحَمّدٍ صَلّى اللّهُ عَلَيْهِ وَسَلّمَ مِنْ لَيْلَةِ الْقَدْرِ، بِحَيْثُ يَكُونُ قِيَامُهَا وَالدّعَاءُ فِيهَا أَفْضَلَ مِنْهُ فِي ليلةِ الْقَدْر، فَهَذَا بَاطِلٌ، لَمْ يَقُلْهُ أَحَدٌ مِنَ الْمُسْلِمِينَ، وَهُوَ مَعْلُومُ الْفَسَادِ بِالِاطّرَادِ مِنْ دِينِ الْإِسْلَامِ. هَذَا إذَا كَانَتْ لَيْلَةُ الْإِسْرَاءِ تُعْرَفُ عَيْنُهَا، فَكَيْفَ وَلَمْ يَقُمْ دَلِيلٌ مَعْلُومٌ لَا عَلَى شَهْرِهَا وَلَا عَلَى عَشْرِهَا وَلَا عَلَى عَيْنِهَا، بَلْ النّقُولُ فِي ذَلِكَ مُنْقَطِعَةٌ مُخْتَلِفَةٌ لَيْسَ فِيهَا مَا يُقْطَعُ بِهِ وَلَا شُرِعَ لِلْمُسْلِمِينَ تَخْصِيصُ اللّيْلَةِ الّتِي يُظَنّ أَنّهَا لَيْلَةُ الْإِسْرَاءِ بِقِيَامِ وَلَا غَيْرِهِ بِخِلَافِ لَيْلَةِ الْقَدْرِ………… وَالْكَلَامُ فِي مِثْلِ هَذَا يَحْتَاجُ إلَى عِلْمٍ بِحَقَائِقِ الْأُمُورِ وَمَقَادِيرِ النّعَمِ الّتِي لَا تُعْرَفُ إلّا بِوَحْيِ، وَلَا يَجُوزُ لِأَحَدِ أَنْ يَتَكَلّمَ فِيهَا بِلَا عِلْمٍ، وَلَا يُعْرَفُ عَنْ أَحَدٍ مِنْ الْمُسْلِمِينَ أَنّهُ جَعَلَ لِلَيْلَةِ الْإِسْرَاءِ فَضِيلَةً عَلَى غَيْرِهَا، لَا سِيّمَا كَانَ الصّحَابَةُ وَالتّابِعُونَ لَهُمْ بِإِحْسَانِ يَقْصِدُونَ تَخْصِيصَ لَيْلَةَ الْإِسْرَاءِ بِأَمْرِ مِنْ الْأُمُورِ وَلَا يَذْكُرُونَهَا. وَلِهَذَا لَا يُعْرَفُ أَيّ لَيْلَةٍ كَانَتْ، وَإِنْ كَانَ الْإِسْرَاءُ مِنْ أَعْظَمِ فَضَائِلِهِ صَلّى اللّهُ عَلَيْهِ وَسَلّمَ، وَمَعَ هَذَا فَلَمْ يُشْرَعْ تَخْصِيصُ ذَلِكَ الزّمَانِ وَلَا ذَلِكَ الْمَكَانِ بِعِبَادَةِ شَرْعِيّةٍ. بَلْ غَارُ حِرَاءٍ الّذِي اُبْتُدِئَ فِيهِ بِنُزُولِ الْوَحْيِ وَكَانَ يَتَحَرّاهُ قَبْلَ النّبُوّةِ لَمْ يَقْصِدْهُ هُوَ وَلَا أَحَدٌ مِنْ أَصْحَابِهِ بَعْدَ النّبُوّةِ مُدّةَ مُقَامِهِ بِمَكّةَ.-زَادُ المُعَادِ لِابْنِ القِيِّمِ:
٥٧/١
ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം ഇബ്‌നു ഹജർ അൽ അസ്ഖലാനി പറയുന്നു: “ഇസ്‌റാ‌അ്-മിഅ്‌റാജ് ദീനം നിർണയിക്കുന്നതിൽ പത്തിലധികം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അത് റമദാനിൽ ആണെന്നും അല്ലെങ്കിൽ ശവ്വാലിലാണെന്നും, റജബിലാണെന്നും, റബീഉൽ അവ്വലിലാണെന്നും, റബീഉൽ ആഖറിലാണെന്നും അഭിപ്രായമുണ്ട് “.-(നോക്കുക: ഫത്‌ഹുൽബാരി: മിഅ്‌റാജിന്റെ അധ്യായം).

وَقَالَ الْحَافِظُ ابْنُ حَجَرٍ:
وَقَدْ اُخْتُلِفَ فِي وَقْت الْمِعْرَاج فَقِيلَ كَانَ قَبْل الْمَبْعَث، وَهُوَ شَاذّ ….وَذَهَبَ الْأَكْثَر إِلَى أَنَّهُ كَانَ بَعْد الْمَبْعَث. ثُمَّ اِخْتَلَفُوا فَقِيلَ قَبْل الْهِجْرَة بِسَنَةٍ قَالَهُ اِبْن سَعْد وَغَيْره وَبِهِ جَزَمَ النَّوَوِيّ، وَبَالَغَ اِبْن حَزْم فَنَقَلَ الْإِجْمَاع فِيهِ، وَهُوَ مَرْدُود فَإِنَّ فِي ذَلِكَ اِخْتِلَافًا كَثِيرًا يَزِيد عَلَى عَشَرَة أَقْوَال، … وَحَكَى اِبْن حَزْم مُقْتَضَى الَّذِي قَبْله لِأَنَّهُ قَالَ: كَانَ فِي رَجَب سَنَة اِثْنَتَيْ عَشْرَة مِنْ النُّبُوَّة ، وَقِيلَ بِأَحَدَ عَشَرَ شَهْرًا جَزَمَ بِهِ إِبْرَاهِيم الْحَرْبِيّ حَيْثُ قَالَ: كَانَ فِي رَبِيع الْآخِر قَبْل الْهِجْرَة بِسَنَةٍ، … وَقِيلَ بِسَنَةٍ وَخَمْسَة أَشْهُر قَالَهُ السُّدِّيّ وَأَخْرَجَهُ مِنْ طَرِيقه الطَّبَرِيُّ وَالْبَيْهَقِيُّ ، فَعَلَى هَذَا كَانَ فِي شَوَّال، أَوْ فِي رَمَضَان عَلَى إِلْغَاء الْكَسْرَيْنِ مِنْهُ وَمِنْ رَبِيع الْأَوَّل وَبِهِ جَزَمَ الْوَاقِدِيّ، … عَنْ اِبْن أَبِي سَبْرَة أَنَّهُ كَانَ فِي رَمَضَان قَبْل الْهِجْرَة بِثَمَانِيَةَ عَشَرَ شَهْرًا، وَقِيلَ كَانَ فِي رَجَب حَكَاهُ اِبْن عَبْد الْبَرّ وَجَزَمَ بِهِ النَّوَوِيّ فِي الرَّوْضَة، …….. قُلْت: فِي جَمِيع مَا نَفَاهُ مِنْ الْخِلَاف نَظَر …..- فَتْحُ الْبَارِي: بَابُ الْمِعْرَاج.

Also Read  മുഹമ്മദ് നബിയുടെ ഫോട്ടോ?

സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാന ഗ്രന്ഥമായ ‘ഉംദത്തുൽഖാരി’ യിൽ’ ഇമാം ബദ്റുദ്ദീനുൽ ഐനി’ (റ) യുടെ പ്രസ്താവന ശ്രദ്ധിക്കുക:
ഇസ്റാഇന്റെയും മിഅ്റാജിന്റെയും കാര്യത്തിൽ വ്യത്യസ്ഥ വീക്ഷണങ്ങളാണുളളത്. സുദ്ദിയുടെ വീക്ഷണത്തിൽ ദിൽ ഖഅദയിലാണ്, സുഹ്‌രിയുടെ വീക്ഷണത്തിൽ റബീഉൽ അവ്വലിലാണ്, റജബ് 27ാം രാവിലാണെന്നും അഭിപ്രായമുണ്ട്…… ഹിജ്റക്കു ഒരു വർഷം മുമ്പ് നുബുവ്വത്തിന്റെ 13ാം വർഷം റമദാൻ 17 നാണെന്നും, റജബിലാണെന്നുമൊക്കെ അഭിപ്രായമുണ്ട്.-(ഉംദത്തുൽ ഖാരി: 6/115).

وَاخْتَلَفُوا فِي المِعْرَاجِ وَالإِسْرَاءِ: …. أُسْرِيَ بِهِ قَبْلَ خُرُوجِهِ إِلَى المَدِينَةِ بِسَنَةٍ، وَعَنِ السُّدِّي قَبْلَ مُهَاجَرَتِهِ بِسِتَّةَ عَشْرَ شَهْرًا، فَعَلَى قَوْلِهِ يَكُونُ الإِسْرَاءُ فِي شَهْرٍ ذِي القَعْدَةِ وَعَلَى قَوْلِ الزُّهْرِيِّ يَكُونُ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ الإِسْرَاءُ لَيْلَةً السَّابِعِ وَالعِشْرِينَ مِنْ رَجَبٍ، وَقَدْ اِخْتَارَهُ الحَافِظُ عَبْدُ الغَنِيِّ بْنُ سَرْوِ المَقْدِسِيِّ فِي سِيرَتِهِ، وَمِنْهِمْ مَنْ يَزْعُمُ أَنَّهُ كَانَ فِي أَوَّلِ لَيْلَةِ جُمْعَةٍ مِنْ شَهْرٍ رَجَبٍ، وَهِيَ لَيْلَةَ الرَّغَائِبِ الَّتِي أُحْدِثَتْ فِيهَا الصَّلَاةُ المَشْهُورَةُ، وَلَا أَصْلَ لَهَا، ثُمَّ قِيلَ كَانَ قَبْلَ مَوْتِ أَبِي طَالِبٍ، وَذَكَرَ اِبْنُ الْجَوْزِيِّ أَنَّهُ كَانَ بَعْدَ مَوْتِهِ فِي سَنَةِ اِثْنَتَيْ عَشْرَةَ لِلنُّبُوَّةِ، ثُمَّ قِيلَ كَانَ فِي لَيْلَةَ السَّبْتِ لَسَبْعَ عَشْرَةَ لَيْلَةً خَلَتْ مِنْ رَمَضَانَ فِي السَّنَةِ الثَّالِثَةِ عَشْرَةَ لِلنُّبُوَّةِ، وَقِيلَ كَانَ فِي رَبِيعٍ الأَوَّلِ، وَقِيلَ كَانَ فِي رَجَبٍ وَاللّهُ أَعْلَمُ.-عُمْدَةٌ القَارِّيُّ شَرْحٌ صَحِيحٌ البُخَارِيُّ. لِلعَلَامَةِ بِدُرِّ الدِّينِ العَيْنِيِّ: 6/115، بَابٌ كَيْفَ فَرَضْتَ الصَّلَوَاتِ فِي الإِسْرَاءِ.

ചുരുക്കത്തിൽ ഇസ്‌റാ‌ഉം-മിഅ്‌റാജും എന്നാണ് സംഭവിച്ചത് എന്നു പോലും കൃത്യമായ രേഖകൾ ഇല്ലാത്ത സ്ഥിതിക്ക് റജബ് മാസം 27ന് പ്രത്യേകമായ പോരിശയും പുണ്യവുമൊക്കെയുണ്ട് എന്ന് അടിസ്ഥാനത്തിൽ അന്നേദിവസം പ്രത്യേകമായ നോമ്പനുഷ്ഠിക്കുന്നതിനോ ആ രാവിൽ പ്രത്യേകമായി പ്രാർഥിക്കുന്നതിനോ യാതൊരടിസ്ഥാനവുമില്ല എന്നു മനസ്സിലാക്കാം.

#Isra #Mi’raj #Malayalam

Материалы по теме:

കൂട്ടൂകച്ചവടത്തിലെ ലാഭം പലിശയാകാതിരിക്കാൻ
ചോദ്യം: നാട്ടിൽ ഇന്ന് കൂട്ടൂകച്ചവടം (Joint venture) പൊടിപൊടിക്കുന്നു. ഒരാളുടെ പക്കൽ അഞ്ചോ പത്തോ ലക്ഷം രൂപയുണ്ടെങ്കിൽ അത് ഏതെങ്കിലും വ്യക്തിയിലോ സ്ഥാപനത്തിലോ നൽകി മാസത്തിൽ ലാഭവിഹിത വരുമാനം സ്വീകരിക്കുന്നു! പണം ലാഭ ...
പരലോകമുണ്ടെന്നതിന് തെളിവുണ്ടോ?
ചോദ്യം-  ''മരണശേഷം നാം വീണ്ടും പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരലോകമുണ്ടെന്നതിന് (after death we are resurrected) വല്ല തെളിവുമുണ്ടോ?''
Also Read  ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?
ഉത്തരം-  അറിവ് ആര്‍ജിക്കാന്‍ നമുക്കുള്ളത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇവിടെ ഭൗതിക വിദ്യതന്നെ വിവിധയിനമാണ്. അവയോരോന്നിന്റെയും വാതില്‍ ...
ദിവ്യജ്ഞാനം ഇക്കാലത്തുമുണ്ടാവില്ലേ?
ചോദ്യം- "ദീർഘകാലത്തെ മനനത്തിലൂടെ മഹാമനീഷികൾക്ക് ലഭിക്കുന്നതല്ലേ ദിവ്യജ്ഞാനം? ഇക്കാലത്തും ഇത് സാധ്യമല്ലേ?'' ഉത്തരം- ഇന്ദ്രിയങ്ങളാൽ ഗ്രഹിക്കാൻ സാധിക്കുന്നതോ മനനത്തിലൂടെ മനസ്സുകൾക്ക് ആർജിക്കാൻ കഴിയുന്നതോ അല്ല ദിവ്യസന്ദേശം. ആഗ്രഹിച്ചോ ശ്രമിച്ചോ ലഭിക്കുന്നതുമല്ല ദിവ്യബോധനം. എല്ലാവിധ ഭൗതിക ...
റജബ് മാസത്തിന്റെ ശ്രേഷ്ഠതകൾ പരാമർശിക്കുന്ന ഹദീസുകൾ സ്വഹീഹാണോ?
ചോദ്യം- റജബ് മാസത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചും പ്രസ്തുത മാസത്തിലൊരു ദിവസമെങ്കിലും നോമ്പെടുക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലത്തെക്കുറിച്ചുമുള്ള തിരുവചനങ്ങൾ ഉദ്ധരിച്ച് പല ജുമുഅ പ്രസംഗങ്ങളും കേൾക്കാറുണ്ട്. 'റജബ് അല്ലാഹുവിന്റെ മാസമാണ്; ശഅ്ബാൻ എന്റെ മാസമാണ്; റമദാൻ ...
ഒരാളെ വിവാഹം കഴിക്കാൻ രണ്ടുപേർ പ്രാർഥിക്കുന്നത്?
ചോദ്യം: ഒരു യുവാവ് എന്നെ വിവാഹാലോചന നടത്താൻ ആഗ്രഹിക്കുന്നു. എന്നാൽ, വിവാഹോലചന വേണ്ട വിധത്തിൽ പുരോഗമിക്കുന്നില്ല. ഞാൻ അല്ലാഹുവിനോട് ഞങ്ങളെ നന്മയിൽ ഒരുമിപ്പിക്കാൻ പ്രാർഥിക്കാറുണ്ടായിരുന്നു. ആ യുവാവ് വിവാഹലോചന നടത്താൻ എന്റെ സഹോദരി ...
error: Content is protected !!