ചോദ്യം: സിനിമയിലും നാടകത്തിലും മറ്റും അഭിനയിക്കുന്നത് ഇസ്ലാം അനുവദിക്കുന്നുണ്ടോ?
ഉത്തരം: ഒരു കലാരൂപമെന്ന നിലയിൽ അഭിനയത്തെ ഇസ്ലാം നിരോധിക്കുന്നില്ല. ആളുകളെ തെറ്റുധരിപ്പിക്കാനും വഞ്ചിക്കാനുമുള്ള അഭിനയത്തെയാണ് നിരോധിച്ചിട്ടുള്ളത്. അത് സിനിമയിലായാലും പുറത്തായാലും നിഷിദ്ധമാണ്. കലാകാരന്മാരെയും സഹൃദയരെയും സംസ്കരിക്കുകയും നന്മയിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്ന കലകളെ ഇസ്ലാം അനുവദിക്കുകയും മറിച്ചുള്ളവയെ നിരോധിക്കുകയും ചെയ്യുന്നു. അഭിനയകലയെ സംബന്ധിച്ചേടത്തോളം അഭിനേതാക്കളുടെ വ്യക്തിത്വം നശിപ്പിക്കുകയോ പ്രേക്ഷകരിൽ ദുഷ്പ്രവണതകൾ വളർത്തുകയോ ചെയ്യുന്ന സിനിമകളിലും നാടകങ്ങളിലും അഭിനയിക്കുന്നതു നിഷിദ്ധമാണ്; സദ്ഫലമുളവാക്കുന്നവ അനുവദനീയവും.
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5