ചോദ്യം – പിതാവ് മരിച്ചപ്പോൾ അനന്തരവകാശികളായി ഭാര്യ ( ഉമ്മ ) 3 ആൺമക്കൾ, 2 പെൺമക്കൾ എന്നിവരാണുള്ളത്. ഇവരുടെ അനന്തരസ്വത്ത് വീതം വെക്കുന്നതിന്റെ രീതി എങ്ങിനെ ആയിരിക്കും?
ഉത്തരം – പരേതന് മക്കള്‍ ഉള്ളതിനാല്‍, മൊത്തം സ്വത്തിന്‍റെ എട്ടിലൊന്നാണ് ഭാര്യക്ക് ലഭിക്കുക. ബാക്കിയുള്ളത് മക്കള്‍ക്കാണ് ലഭിക്കുക. അവര്‍ 3 ആണും 2 പെണ്ണും ഉള്ളതിനാല്‍, 2 പെണ്ണിന് കിട്ടുന്ന ഓഹരി ഒരു ആണിന് കിട്ടുന്ന അനുപാതത്തില്‍ അത് അവര്‍ക്കിടയില്‍ വീതിക്കണം.
മൊത്തം സ്വത്തിനെ, 64 ഭാഗമാക്കുക. അതില്‍ നിന്ന് എട്ടിലൊന്നായ 8 ഓഹരികള്‍ ഭാര്യക്കും, 7 ഓഹരികള്‍ മകള്‍ക്കും, 14 ഓഹരികള്‍ വീതം ഓരോ മകനും നല്കുക.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL