ചോദ്യം- മരണപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് ഡെപ്പോസിറ്റ് തുകക്ക് സക്കാത്ത് നിർബന്ധമാണോ?
ഉത്തരം – സകാത്ത് ബാധകമാവുന്നത് സമ്പത്തിന്മേലാണ്; വ്യക്തിയുടെ മേല്‍ അല്ല. സമ്പത്തിന്‍റെ ഉടമ വൃദ്ധനോ, അനാഥയോ, കുട്ടിയോ, ബുദ്ധിഭ്രമം സംഭവിച്ചയാളോ ആരായാലും ആ സ്വത്തില്‍ സകാത്ത് ബാധകമാണ്. മരണപ്പെട്ട വ്യക്തിയുടെ പേരില്‍ ഭാഗം വെക്കാതെ കിടക്കുന്ന സ്വത്തിലും സകാത്ത് ബാധകമാണ്. ബാങ്കില്‍ കിടക്കുന്ന പണത്തിനും, സ്വത്തില്‍ നിന്നുള്ള വരുമാനത്തിനും ഒക്കെ സാധാരണ എന്താണോ സകാത്ത് ബാധകാവുന്നത് അതേ പരിഗണനയില്‍ ഭാഗം ചെയ്തിട്ടില്ലാത്ത അനന്തരസ്വത്തിലും സകാത്ത് ബാധകമാണ്. ആരാണോ ആ സ്വത്ത് കൈകാര്യം ചെയ്യുന്നത് അയാള്‍ അതില്‍ നിന്ന് കൊല്ലം തോറും സകാത്ത് കൊടുത്തുകൊണ്ടിരിക്കണം.
ഒരാള്‍ മരണപ്പെട്ടാല്‍ ദുഖാചരണം കഴിഞ്ഞാല്‍ ആദ്യം നടക്കേണ്ട നടപടി ആ സ്വത്ത് അവകാശികള്‍ക്കിടയില്‍ വീതം വെക്കലാണ്. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക.
• ഒരാള്‍ മരണപ്പെട്ടുകഴിഞ്ഞാല്‍, അയാളുടെ സ്വത്ത് അനന്തരാവകാശികളുടെ അവകാശമാണ്.
• അത് ഒട്ടും കാലതാമസമില്ലാതെ വീതിച്ചുകിട്ടേണ്ടതാണ്.
• എന്തെങ്കിലും നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെങ്കിലല്ലാതെ കാലവിളംബം വരുത്താന്‍ പാടില്ല.
• സ്വത്തില്‍ വരുന്ന സകാത്ത് പോലെയുള്ള ബാധ്യതകള്‍ നിര്‍വഹിക്കപ്പെടാന്‍ അത് ആവശ്യമാണ്.
• സ്വത്ത് വീതിക്കപ്പെടാതെ കിടക്കുമ്പോള്‍ സകാത്ത് ബാധകമാവുന്ന ചില സ്വത്തുക്കളെങ്കിലും, അവകാശികള്‍ക്കിടയില്‍ വീതിക്കുന്നതോടെ സകാത്ത് കൊടുക്കാന്‍ ബാധകമല്ലാത്തതാകാനും സാധ്യതയുണ്ട്.
• ഓരോരുത്തര്‍ക്കും അവരുടെ അവകാശം വീതം വെച്ചു കൈവശം കിട്ടുമ്പോഴാണ് അതിനെ പ്രയോജനപ്പെടുത്താന്‍ കഴിയുക.
• കൂട്ടുസ്വത്തായി കിടക്കുമ്പോള്‍ പലപ്പോഴും സംഭവിക്കാറുള്ളത്, കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ അത് മാനേജ് ചെയ്യുകയും അനുഭവിക്കുകയും ചെയ്യുകയും മറ്റുള്ളവര്‍ക്ക് ആദായത്തില്‍ ഓഹരി ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്.
• അതുകൊണ്ടുതന്നെ, സ്വത്ത് വീതിക്കാന്‍ തടസ്സം നില്‍ക്കുന്നവരാണ് അതിന്റെ കുറ്റത്തിന് ഉത്തരവാദികള്‍ ആവുക.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL