Sunday, May 12, 2024
Homeപെരുമാറ്റ മര്യാദകൾഅന്യരുടെ വീട്ടില്‍ അനുവാദമില്ലാതെ താമസം

അന്യരുടെ വീട്ടില്‍ അനുവാദമില്ലാതെ താമസം

ചോദ്യം: തങ്ങളുടെ വീടുകളില്‍ നിന്നും പട്ടണത്തിലെ തന്നെ മറ്റ് പ്രദേശങ്ങളിലേക്കോ, അല്ലെങ്കില്‍ മറ്റ് പട്ടണങ്ങളിലേക്കോ പലായനം ചെയ്യുകയും അവരുടെ കയ്യില്‍ കാശോ മറ്റ് അവശ്യ വസ്തുക്കളോ ഇല്ല താമസിക്കാന്‍ സങ്കേതം ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് മറ്റുള്ളവര്‍ ഉപേക്ഷിച്ച് പോയ വീടുകളില്‍ താമസിക്കാമോ? സ്വന്തം വീടുകള്‍ സുരക്ഷിതമാവുന്നത് വരെ ഉടമസ്ഥരുടെ അനുവാദമില്ലാതെ അവയില്‍ താമസിക്കാമോ? വൈദ്യുതി, വെള്ളം തുടങ്ങിയവ അത്യാവശ്യം മാത്രം ഉപയോഗിച്ച് ഞങ്ങള്‍ക്ക് അവിടെ ജീവിക്കാമോ ?

മറുപടി: പാര്‍പ്പിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണെന്നതില്‍ സംശയമില്ല. മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ അവ അനിവാര്യവുമാണ്. അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ ഔദാര്യമായി താമസസ്ഥലത്തെ വിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. (നഹ്‌ല്-80). ആത്മാവിനെ വധിക്കുന്നതിനോടാണ് വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നത് വിശുദ്ധ ഖുര്‍ആന്‍ ചേര്‍ത്ത് പറയുന്നത്. (നിസാഅ് -66)

സിറിയന്‍ ജനത അവര്‍ക്കിടയില്‍ ത്യാഗവും മാന്യതയും വ്യാപിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് സ്വന്തത്തെക്കാള്‍ മുന്‍ഗണന നല്‍കുകയും പരസ്പരം ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം മുസ്‌ലിം സമൂഹം അപകടാവസ്ഥയിലും പ്രതിസന്ധിയിലുമാണ് മുന്നോട്ട് പോകുന്നത്.
ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ ഉടമസ്ഥര്‍ തങ്ങളുടെ സഹോദരന്‍മാര്‍ക്ക് വേണ്ടി വീടുകളില്‍ ഇടം നല്‍കേണ്ടതാണ്. അവരെ ഭയത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും നിര്‍ഭയരാക്കലും അക്രമികളില്‍ നിന്ന് സംരക്ഷിക്കലും സുപ്രധാനകാര്യവുമാണ്.

മദ്രസകള്‍, ടെന്റുകള്‍ തുടങ്ങിയ പൊതു താമസസ്ഥലങ്ങള്‍ ലഭ്യമായിട്ടുള്ളവര്‍ വീടുകളില്‍ കയറി താസിക്കാവതല്ല.
മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ ഉടമസ്ഥരുമായി ബന്ധപ്പെട്ടതിന് ശേഷം അവരുടെ വീടുകളില്‍ താമസിക്കാവുന്നതാണ്. ബന്ധപ്പെടാന്‍ സാധിക്കാത്തവരെ സംബന്ധിച്ചിടത്തോളം അവര്‍ നിര്‍ബന്ധിതാവസ്ഥയിലാണ്. നിര്‍ബന്ധിതാവസ്ഥ നിശിദ്ധമായതിനെ അനുവദനീയമാക്കുന്നുവെന്നതാണല്ലോ തത്വം.
ഈ നിര്‍ബന്ധിതാവസ്ഥക്കും ചില നിബന്ധനകളുണ്ട്.
സമൂഹത്തിലെ ഉത്തരവാദികളായ ആളുകളെ വിവരമറിയിക്കുകയും ഇവര്‍ അത്യാവശ്യക്കാരാണെന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യണം.
വിപ്ലവത്തില്‍ പങ്കെടുക്കുന്ന ആളുകള്‍ക്ക് കൂടെ താമസിക്കാന്‍ അനുവാദം നല്‍കേണ്ടതാണ്.
ഇവയൊക്കെ പാലിക്കുന്ന പക്ഷം ഒരു റൂമില്‍ അവന് താമസിക്കാവുന്നതാണ്. രണ്ട് മുറികളോ അതില്‍ കൂടുതലോ ഉപയോഗപ്പെടുത്താവതല്ല. തങ്ങളുടെ ആവശ്യാനുസാരണം മാത്രമെ വീട്ടിലുള്ള സാമഗ്രികള്‍ ഉപയോഗിക്കാവൂ. എന്നല്ല വില പിടിച്ച വസ്തുക്കള്‍ വളരെ സൂക്ഷ്മതയോടെ തന്നെ സംരക്ഷിക്കണം. തങ്ങള്‍ക്ക് അനിവാര്യമായ കാലയളവ് മാത്രമെ അവിടെ താമസിക്കാവൂ.
ഈ സന്ദര്‍ഭത്തെ ദുരുപയോഗപ്പെടുത്തി താമസ വാടക ലാഭകരമായി സമ്പാദിക്കുന്ന ചിലരുണ്ട്. വാടക വീടുകളും മറ്റും നല്‍കിയാണ് അത്. യഥാര്‍ത്ഥത്തില്‍ ഇത് സഹോദരന്‍മാരോട് ചെയ്യുന്ന വഞ്ചനയാണ്.
ജനസേവനങ്ങള്‍ സൗജന്യമായി ചെയ്യുകയാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഇങ്ങനെ സഹായിക്കുന്നവന് സമ്പത്ത് അനിവാര്യമാണെങ്കില്‍ ആവശ്യത്തിന് മാത്രം സമ്പാദിക്കുക. നില നില്‍ക്കുന്ന സാഹചര്യം ചൂഷണം ചെയ്യാന്‍ ശ്രമിക്കരുത്.
അല്ലാഹു സിറിയയിലെ നമ്മുടെ സഹോദരന്‍മാരെ സഹായിക്കുമാറാവട്ടെ. ആമീന്‍

വിവ:അബ്ദുല്‍ വാസിഅ് ധര്‍മഗിരി

1 COMMENT

Recent Posts

Related Posts

error: Content is protected !!