ചോദ്യം- റമദാനിലെ ചില ദിവസങ്ങളിൽ മാത്രം നോമ്പെടുക്കുകയും മറ്റു ദിവസങ്ങളിൽ കാരണമില്ലാതെ നോമ്പൊഴിവാക്കുകയും ചെയ്ത ഒരാൾക്ക് നോറ്റ നോമ്പുകളുടെ പ്രതിഫലം ലഭിക്കുമോ?
ഉത്തരം- ചെയ്ത കാര്യങ്ങൾ പരിഗണിക്കപ്പെടും. പക്ഷേ, പ്രശ്നം നോറ്റ നോമ്പുകൾ പരിഗണിക്കപ്പെടുമോ എന്നതല്ല. വിട്ടുകളഞ്ഞ ദിവസങ്ങൾക്ക് പകരം നോമ്പ് നോറ്റുവീട്ടാനാവുമോ എന്നുള്ളതാണ്. റമദാനിലെ ഒരു നോമ്പിന് അതുപോലുള്ള മറ്റൊരു റമദാനിലെ നോമ്പ് മാത്രമേ യഥാർഥ പകരമാകുന്നുള്ളൂ. പക്ഷേ, എല്ലാ ഓരോ റമദാനും അതാതു വർഷത്തെ നിർബന്ധ നോമ്പ് നോൽക്കാനുള്ളതാണല്ലോ. ഇതുകൊണ്ടാണ് “റമദാനിലെ ഒരു നോമ്പ് വിട്ടുകളഞ്ഞവന് ഇഹലോകത്തെ മറ്റൊരു ദിവസവും പകരം നിൽക്കുകയില്ല’ എന്ന് അബൂഹുറയ്റ(റ) പറയുകയുണ്ടായത്. റമദാനിൽ നോമ്പൊഴിവാക്കിയ ഒരാളെക്കുറിച്ച് “അയാളിൽ നിന്ന് ഒരു വർഷത്തെ നോമ്പ് സ്വീകരിക്കപ്പെടുകയില്ല’ എന്നും അബൂഹുറയ്റ പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. ഇബ്നു മസ്ഊദ് പറയുന്നു: “”റമദാനിലെ ഒരു നോമ്പ് കാരണമില്ലാതെ വിട്ടുകളഞ്ഞവൻ കാലം മുഴുവൻ നോമ്പു നോറ്റാലും മതിയാവുകയില്ല.” അബൂബക്റി(റ)ൽനിന്നും ഈ അർഥത്തിൽ ഒരു വചനം നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഒരു മുസ്ലിം റമദാനിലെ വ്രതാനുഷ്ഠാനത്തിന്റെ കാര്യത്തിൽ അല്ലാഹുവെ സൂക്ഷിച്ചുകൊള്ളട്ടെ!
https://norgerx.com/propecia-norge.html