ചോദ്യം- ഉദ്ഹിയ്യത്ത് അറുക്കുന്നവർക്ക് മുടിയും നഖവും നീക്കാമോ?
ഉത്തരം- ഉള്ഹിയ്യത്ത് ഉദ്ദേശിച്ച വ്യക്തി ദുൽഹിജ്ജ ഒന്ന് മുതൽ ബലിയറുക്കുന്നതുവരെ തങ്ങളുടെ മുടിയും നഖവും മുറിക്കാതിരിക്കൽ സുന്നത്താണ്. മുറിക്കുന്നത് കറാഹത്തുമാണ്. ഇതാണ് ശാഫിഈ മദ്ഹബ്. എന്നാൽ ഹറാമാണെന്ന് ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. ഉമ്മു സലമ (റ) നബി (സ) യിൽ നിന്ന് നിവേദനം ചെയ്യുന്നു: ഉദുഹിയ്യത്ത് ഉദ്ദേശിച്ച ഒരാൾ ദുൽഹിജ്ജ ആദ്യ പത്ത് ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഒരു മുടിയും വെട്ടരുത്, ഒരു നഘവും മുറിക്കുകയുമരുത്. ഉമ്മു സലമയിൽ നിന്നുതന്നെയുള്ള മറ്റൊരു നിവേദനത്തിൽ ” ഒരാൾക്ക് അറുക്കുവാനുള്ള ഉരു ഉണ്ടെങ്കിൽ ദുൽഹിജ്ജ മാസം പിറന്നു കഴിഞ്ഞാൽ പിന്നെ അതിനെ ബലിയറുക്കും വരെ തന്റെ മുടിയിൽ നിന്നോ, നഘത്തിൽ നിന്നോ ഒന്നും നീക്കം ചെയ്യാതിരിക്കട്ടെ “. – (മുസ്‌ലിം : 5236).
عَنْ أُمِّ سَلَمَةَ تَرْفَعُهُ قَالَ: « إِذَا دَخَلَ الْعَشْرُ وَعِنْدَهُ أُضْحِيَّةٌ يُرِيدُ أَنْ يُضَحِّىَ فَلاَ يَأْخُذَنَّ شَعْرًا وَلاَ يَقْلِمَنَّ ظُفُرًا ». رَوَاهُ مُسْلِمٌ: 5233.
عَنْ أُمِّ سَلَمَةَ تَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ كَانَ لَهُ ذِبْحٌ يَذْبَحُهُ فَإِذَا أُهِلَّ هِلاَلُ ذِى الْحِجَّةِ فَلاَ يَأْخُذَنَّ مِنْ شَعْرِهِ وَلاَ مِنْ أَظْفَارِهِ شَيْئًا حَتَّى يُضَحِّىَ ».-رَوَاهُ مُسْلِمٌ: 5236.
ഇമാം നവവി പറയുന്നു:
ഉളുഹിയ്യത്തറുക്കാൻ ഉദ്ദേശിച്ചവർ ദുൽഹിജ്ജ പത്തുവരെ മുടി നിക്കുന്നതും, നഘം വെട്ടുന്നതും സാരമില്ലാത്ത മക്റൂഹാണ് എന്നതാണ് നമ്മുടെ മദ്ഹബ്. എന്നാൽ മാലിക്കും അബൂ ഹനീഫയും പറയുന്നത് അത് കറാഹത്തൊന്നുമല്ല എന്നാണ്. അതേസമയം ഹറാമാണ് എന്നാണ് സഈദ്ബ്നു മുസയ്യബ്, റബീഅ, അഹ്മദ്, ഇസ്ഹാഖ്, ദാവൂദ് എന്നീ മാമുമാരുടെ പക്ഷം. ഐഛികമാമായ ഉളുഹിയ്യത്താണെങ്കിൽ ഹറാമാണെന്നും വാജിബാണെങ്കിൽ ഹറാമല്ലെന്നും ഇമാം മാലിക്കിൽ നിന്ന് ദാരിമി ഉദ്ധരിക്കുന്നു. ഉമ്മു സലമയുടെ ഹദീസാണ് ഹറാമാണ് എന്ന് പറയുന്നവരുടെ തെളിവ്, എന്നാൽ ഇമാം ശാഫിഈയും കൂട്ടരും ആഇശയുടെ ഹദീസാണ് തെളിവാക്കുന്നത്.-(ശർഹുൽ മുഹദ്ദബ്).
وَقَالَ الإِمَامُ النَّوَوِيُّ: مَذْهَبُنَا أَنَّ إِزَالَةَ الشَّعْرِ وَالظّفْرِ فِي الْعَشْرِ لِمَنْ أَرَادَ التَّضْحِيَةَ مَكْرُوهٌ كَرَاهَةَ تَنْزِيهٍ حَتَّى يُضَحِّي، وَقَالَ مَالِكٌ وَأَبُو حَنِيفَةَ لَا يُكْرَهُ، وَقَالَ سَعِيدُ بْنُ الْمُسَيِّبِ وَرَبِيعَةُ وَأَحْمَدُ وَإِسْحَاقُ وَدَاوُد يَحْرُمُ، وَعَنْ مَالِكٍ أَنَّهُ يُكْرَهُ، وَحَكَى عَنْهُ الدَّارِمِيُّ يَحْرُمُ فِي التَّطَوُّعِ وَلَا يَحْرُمُ فِي الْوَاجِبِ.
وَاحْتَجّ الْقَائِلُون بِالتَّحْرِيمِ بِحَدِيثِ أُمِّ سَلَمَةَ وَاحْتَجَّ الشَّافِعِيُّ وَالْأَصْحَابُ عَلَيْهِم بِحَدِيثِ عَائِشَةَ. -شَرْحُ الْمُهَذَّبِ: بَاب التَّضْحِيَة.
ആഇശ പറയുന്നു: റസൂലിന്റെ ബലി മൃഗത്തിന്റെ കഴുത്തിൽ ഞാൻ പട്ട കെട്ടിക്കൊടുക്കുകയും അങ്ങനെ റസൂൽ അതിനെ കഅബയുടെ അടുത്തേക്ക് അയക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെ ആളുകൾ ഹജെജാക്കെക്കഴിഞ്ഞ് തിരിച്ചു വരുന്നതുവരെ പുരുഷന്മാർക്ക് അനുവദനീയമായ യാതൊന്നും അവിടുത്തേക്ക് നിഷിദ്ധമായിരുന്നില്ല.- (ബുഖാരി: 5566).
മറ്റൊരു നിവേദനത്തിൽ ” ബലിമൃഗത്തെ അയച്ചു കഴിഞ്ഞാൽ ഇഹ്റാമിൽ പ്രവേശിച്ചയാൾ വിട്ടു നിൽക്കാറുള്ള യാതൊന്നിൽ നിന്നും നബി (സ) വിട്ടു നിൽക്കാറുണ്ടായിരുന്നില്ല.- (മുസ്‌ലിം: 3269).
عَائِشَةَ قَالَتْ: « كُنْتُ أَفْتِلُ قَلَائِدَ هَدْيِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَيَبْعَثُ هَدْيَهُ إِلَى الْكَعْبَةِ، فَمَا يَحْرُمُ عَلَيْهِ مِمَّا حَلَّ لِلرِّجَالِ مِنْ أَهْلِهِ حَتَّى يَرْجِعَ النَّاسُ ».-رَوَاهُ الْبُخَارِيُّ: 5566، « كُنْتُ أَفْتِلُ قَلاَئِدَ هَدْىِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدَىَّ ثُمَّ يَبْعَثُ بِهَا وَمَا يُمْسِكُ عَنْ شَىْءٍ مِمَّا يُمْسِكُ عَنْهُ الْمُحْرِمُ حَتَّى يُنْحَرَ هَدْيُهُ ».- رَوَاهُ مُسْلِمٌ: 3269.
ഇമാം ശാഫിഈ പറയുന്നു:
ബലിയറുക്കാനായി ഉരുവിനെ കൊടുത്തയക്കുക എന്നു പറയുന്നത് കേവലം ബലിയറുക്കാൻ ഉദ്ദേശിക്കുന്നതിനേക്കാളും അപ്പുറമാണ്, ആ നിലക്ക് ബലിയറുക്കാൻ ഉദ്ദേശിക്കുന്ന വർക്ക് മുടിയും നഘവും എടുക്കുന്നത് നിക്ഷിദ്ധമല്ല എന്ന് വന്നു. – (ശർഹുൽ മുഹദ്ദബ്).
قَالَ الشَّافِعِيُّ: الْبَعْثُ بِالْهَدْي أَكْثَرَ مِنْ إِرَادَةِ التَّضْحِيَةِ، فَدَلَّ عَلَى أَنَّهُ لَا يَحْرُمُ ذَلِكَ وَاللَّهُ أَعْلَمُ.-شَرْحُ الْمُهَذَّبِ: بَاب التَّضْحِيَة.
.
മറ്റൊരു നിവേദനത്തിൽ ആഇശ തന്നെ പറയുന്നു: റസൂലിന്റെ ബലി മൃഗത്തിന്റെ കഴുത്തിൽ ഞാൻ പട്ട കെട്ടിക്കൊടുക്കുകയും അങ്ങനെ *റസൂൽ
അതിനെ കൊടുത്തയക്കുകയും അവിടുന്ന് ഞങ്ങളുടെ അടുത്തു തന്നെ കൂടുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും ഇഹ്റാമിൽ പ്രവേശിച്ചയാൾ വിട്ടു ഒഴിവാക്കാറുള്ള യാതൊന്നും നബി (സ) ഒഴിവാക്കാറുണ്ടായിരുന്നില്ല.* -( അഹ്‌മദ്: 25580).
عَنْ عَائِشَةَ، قَالَتْ: « كُنْتُ أَفْتِلُ الْقَلَائِدَ لِهَدْيِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَيَبْعَثُ بِهَا ثُمَّ يُقِيمُ عِنْدَنَا، وَلَا يَجْتَنِبُ شَيْئًا مِمَّا يَجْتَنِبُ الْمُحْرِمُ ».- رَوَاهُ أَحْمَدُ: 25580، وَقَالَ مُحَقِّقُو الْمُسْنَدِ: إِسْنَادُهُ صَحِيحٌ عَلَى شَرْطِ الشَّيْخَيْنِ.
മഹാനായ സ്വഹാബി ഇബ്നു അബ്ബാസിന് ഈ വിഷയത്തിൽ കർശന നിലപാടായിരുന്നു ഉണ്ടായിരുന്നത്, എന്നാൽ ആയിശ ആധാരണ തിരുത്തി കൊടുക്കുന്നത് കാണാം.
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു:
അംറ ബിൻതു അബ്ദിർ റഹ്മാനിൽനിന്ന് നിവേദനം. ഒരിക്കൽ സിയാദ് (ഇബ്നു അബീസുഫ്യാൻ) ആ ഇശക്ക് എഴുതി: (ഹജ്ജോ ഉംറയോ ചെയ്യാനുദ്ദേശിക്കാത്ത ഒരാൾ ബലിമൃഗത്തെ കൊടുത്തയച്ചാൽ ബലിയറുക്കുന്നതുവരെഹാജിമാർക്ക് നിഷിദ്ധമായ കാര്യങ്ങളെല്ലാം അവനും നിഷിദ്ധമാകുന്നുവെന്ന് ഇബ്നു അബ്ബാസ് പറയുന്നു. ഞാനെന്റെ ബലിമൃഗത്തെ കൊടുത്തയച്ചിരിക്കുന്നു. എന്റെ വിഷയത്തിൽ താങ്കളുടെ നിർദേശം എഴുതിയറിയിച്ചാലും. അംറ പറയുന്നു: ആഇശ പറഞ്ഞു: ഇബ്നു അബ്ബാസ് പറഞ്ഞപോലെയല്ല കാര്യം. റസൂലിന്റെ ബലിമൃഗത്തിനുള്ള കഴുത്തുപട്ട ഞാനെന്റെ കൈകൊണ്ട് പിരിച്ചുകൊടുത്തു. പിന്നെ റസൂൽ (സ) സ്വന്തം കൈകൊണ്ടത് കെട്ടി. തുടർന്ന് ആ ബലിമൃഗത്തെ എന്റെ പിതാവിന്റെ കൂടെ കൊടുത്തയച്ചു. ബലിമൃഗം അറുക്കപ്പെ ടുന്നതുവരെ, അല്ലാഹു അനുവദിച്ച ഒരു കാര്യവും അദ്ദേഹത്തിന് നിഷിദ്ധമായിരുന്നില്ല.
– (മുസ്‌ലിം: 3298, ബുഖാരി: 1700).
عَنْ عَمْرَةَ بِنْتِ عَبْدِ الرَّحْمَنِ أَنَّهَا أَخْبَرَتْهُ أَنَّ ابْنَ زِيَادٍ كَتَبَ إِلَى عَائِشَةَ أَنَّ عَبْدَ اللَّهِ بْنَ عَبَّاسٍ قَالَ: « مَنْ أَهْدَى هَدْيًا حَرُمَ عَلَيْهِ مَا يَحْرُمُ عَلَى الْحَاجِّ حَتَّى يُنْحَرَ الْهَدْىُ وَقَدْ بَعَثْتُ بِهَدْيِى فَاكْتُبِى إِلَىَّ بِأَمْرِكِ ». قَالَتْ عَمْرَةُ قَالَتْ عَائِشَةُ: « لَيْسَ كَمَا قَالَ ابْنُ عَبَّاسٍ أَنَا فَتَلْتُ قَلاَئِدَ هَدْىِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدَىَّ، ثُمَّ قَلَّدَهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِهِ، ثُمَّ بَعَثَ بِهَا مَعَ أَبِى، فَلَمْ يَحْرُمْ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَىْءٌ أَحَلَّهُ اللَّهُ لَهُ حَتَّى نُحِرَ الْهَدْىُ ».- رَوَاهُ مُسْلِمٌ: 3268. وَرَوَاهُ الْبُخَارِيُّ: 1700.
ഇതേ ആശയം ഒന്നുകൂടി വ്യക്തമായി മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം:
عَنْ عَائِشَةَ قَالَتْ: « إِنْ كُنْتُ لأَفْتِلُ قَلاَئِدَ بُدْنِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ يَبْعَثُ بِالْهَدْيِ وَهُوَ مُقِيمٌ عِنْدَنَا لاَ يَجْتَنِبُ شَيْئًا مِمَّا يَجْتَنِبُ الْمُحْرِمُ ». بَلَغَنَا أَنَّ زِيَادًا بَعَثَ بِهَدْيٍ، وَتَجَرَّدَ، فَقَالَتْ: « وَهَلْ كَانَتْ لَهُ كَعْبَةٌ يَطُوفُ بِهَا حِينَ لَبِسَ الثِّيَابَ؟ فَإِنَّا لاَ نَعْلَمُ أَحَدًا تَحْرُمُ عَلَيْهِ الثِّيَابُ ثُمَّ تَحِلُّ لَهُ حَتَّى يَطُوفَ بِالْكَعْبَةِ ».-رَوَاهُ أَبُو يَعْلَى فِي مُسْنَدِهِ: 4394، قَالَ حُسَيْنُ سَلَيْم أَسَد: إِسْنَادُهُ صَحِيحٌ.
ഇമാം ഇബ്നു ഹജർ രേഖപ്പെടുത്തുന്നു:
ഈ വിഷയത്തിലുള്ള അവ്യക്തത ആദ്യമായി നീക്കി ജനങ്ങൾക്ക് സുന്നത്ത് വ്യക്തമാക്കിക്കൊടുത്തത് ആഇശയാണ്. ഈ ഹദീസ് ഉദ്ധരിച്ചു കൊണ്ട് തുടർന്നു പറയുന്നു: അങ്ങനെ ജനങ്ങൾക്ക് ആഇശയുടെ വിശദീകരണം കിട്ടിയപ്പോൾ അവർ അത് സ്വീകരിക്കുകയും ഇബ്നു അബ്ബാസിന്റെ ഫത്‌വ അവർ ഒഴിവാക്കുകയും ചെയ്തു. – (ഫത്ഹുൽ ബാരി: 1585).
وَقَالَ الْحَافِظُ ابْنُ حَجَرٍ: عَنْ شُعَيْب عَنْهُ وَأَخْرَجَهُ الْبَيْهَقِيّ مِنْ طَرِيقِهِ قَالَ « أَوَّل مَنْ كَشَفَ الْعَمَى عَنْ النَّاسِ وَبَيَّنَ لَهُمْ السُّنَّةَ فِي ذَلِكَ عَائِشَة ». فَذَكَرَ الْحَدِيث عَنْ عُرْوَة وَعَمْرَة عَنْهَا قَالَ: « فَلَمَّا بَلَغَ النَّاسَ قَوْلُ عَائِشَة أَخَذُوا بِهِ وَتَرَكُوا فَتْوَى اِبْن عَبَّاس ».-فَتْحُ الْبَارِي: 1585.
ചുരുക്കത്തിൽ ഉള്ഹിയ്യത്ത് ഉദ്ദേശിച്ച വ്യക്തി ദുൽഹിജ്ജ ഒന്ന് മുതൽ ബലിയറുക്കുന്നതുവരെ തങ്ങളുടെ മുടിയും നഖവും മുറിക്കാതിരിക്കലാണ് അഭികാമ്യം. ഇനിയാരെങ്കിലും അങ്ങനെ ചെയ്തില്ലെന്ന് വച്ച് എന്തോ അപരാധം പ്രവർത്തിച്ചു എന്നൊന്നും മുദ്രകുത്തി ആക്ഷേപിക്കേണ്ട കാര്യമൊന്നും ഇല്ല. കാരണം ഇവിഷയകമായി വന്നിട്ടുള്ള ഹദീഥുകൾ മൊത്തം പരിശോധിക്കുമ്പോൾ മുടിയും നഖവും മുറിക്കാതിരിക്കൽ വാജിബാണെന്നോ, മുറിക്കൽ ഹറാമാണെന്നോ ഖണ്ഡിതമായി പറയാൻ കഴിയില്ല. ഒരു വിഭാഗം പണ്ഡിതന്മാർക്ക് അങ്ങനെ അഭിപ്രായം ഉണ്ടെങ്കിലും.