ചോദ്യം- മയ്യിത്ത് നമസ്‌കാരത്തിന് വേണ്ടി സാധാരണ നമസ്‌കാരങ്ങള്‍ക്ക് നില്‍ക്കുന്നതിനപ്പുറം സ്വഫ്ഫുകള്‍ അടുപ്പിച്ച് നിര്‍ത്തേണ്ടത് നിര്‍ബന്ധമാണോ ?
ഉത്തരം- സാധാരണ നമസ്‌കാരങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നത് പോലെത്തന്നെയാണ് മയ്യിത്ത് നമസ്‌കാരത്തിനും അണിനില്‍ക്കേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാന്‍ ചെറിയ പള്ളികളില്‍ സ്ഥലം കുറവാകുമ്പോള്‍, തിരക്ക് കണക്കിലെടുത്ത് അണികള്‍ (സ്വഫ്ഫുകള്‍) തമ്മിലുള്ള അകലം കുറക്കുന്നത് സാഹചര്യത്തിന്റെ അനിവാര്യത മാത്രമാണ്. സുജൂദും റുകൂഉം ഇല്ലാത്ത നമസ്‌കാരമായതുകൊണ്ട് മാത്രം സ്വഫ്ഫുകള്‍ അടുത്തടുത്ത് നില്‍ക്കുക എന്നത് മയ്യിത്ത് നമസ്‌കാരത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത മര്യാദകളില്‍ പെട്ടതൊന്നുമല്ല. വിശാലമായ സൗകര്യമുള്ള ഇടങ്ങളില്‍, വിശിഷ്യാ ചൂടുള്ള കാലാവസ്ഥയില്‍ അങ്ങനെ നിന്നുകൊള്ളണമെന്ന് ശഠിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല.