Home അനുഷ്ഠാനം നഷ്ടപ്പെട്ട നോമ്പ്

നഷ്ടപ്പെട്ട നോമ്പ്

ചോദ്യം- വല്ല കാരണവശാലും റമദാനിൽ ചില ദിവസങ്ങളിൽ നോമ്പ് ഒഴിവാക്കേണ്ടിവരുകയും അടുത്ത റമദാനുമുമ്പ് അതു നോറ്റുവീട്ടാൻ കഴിയാതെ വരുകയും ചെയ്താൽ എന്ത് ചെയ്യണം? നോമ്പൊഴിവാക്കിയ ദിവസങ്ങളുടെ എണ്ണത്തിൽ സംശയം ജനിച്ചാൽ എന്താണ് പോംവഴി?

ഉത്തരം- ശാഫിഈ, ഹമ്പലീ മദ്ഹബുകൾ പ്രകാരം അയാൾ നോമ്പു നോറ്റു വീട്ടുന്നതോടൊപ്പം തെണ്ടം നല്കുകയും വേണം. ഒരു നോമ്പിന്ന് ഒരു അഗതിക്ക് ഒരു മുദ്ദ് ആഹാരം. ഒരു മുദ്ദ് ഏകദേശം 500 ഗ്രാമിൽ അല്പം കൂടുതൽ തൂക്കം വരും. സഹാബികളിൽ പലരും ഇങ്ങനെ ചെയ്തിരുന്നതിനെ ആസ്പദമാക്കിയാണീ വിധി. മറ്റു മദ്ഹബുകൾ പ്രകാരം തെണ്ടം നല്കേണ്ടതില്ല. ഏതായാലും ഇങ്ങനെ സംഭവിച്ചാൽ നോമ്പ് നോറ്റു വീട്ടുക തന്നെ വേണം. ഭക്ഷണം നല്കുന്നത് നല്ല കാര്യം. നല്കിയില്ലെന്ന് വെച്ച് കുറ്റമില്ല. കാരണം, പ്രസ്തുത വിഷയത്തിൽ സ്വീകാര്യമായ ഹദീസുകളൊന്നുമില്ല.

എണ്ണത്തിന്റെ കാര്യത്തിൽ സംശയം ജനിക്കുന്നപക്ഷം ഓരോരുത്തരുടെയും ഉറപ്പനുസരിച്ച് പ്രവർത്തിക്കുകയേ നിവൃത്തിയുള്ളൂ. തന്റെ അനുഷ്ഠാനത്തിൽ മനഃസംതൃപ്തി ലഭിക്കുന്നതിന് സംശയത്തിന്റെ പരിധിയിലൊരെണ്ണം കൂടുതൽ നോല്ക്കുകയാണ് നല്ലത്. അതിന് പ്രതിഫലം കൂടുതലായി ലഭിക്കുകയും ചെയ്യും.

Previous articleസകാതുല്‍ ഫിത്വ്‌ര്‍ പണമായി നൽകാമോ?
Next articleറമദാനിൽ വിട്ട നോമ്പ് ശഅ്ബാനിൽ
യൂസുഫ് അബ്ദുല്ല അല്‍ ഖറദാവി 1926 സെപ്റ്റംബര്‍ 9 ഈജിപ്തിലെ അല്‍ഗര്‍ബിയ്യ ജില്ലയിലെ സിഫ്ത തുറാബ് ഗ്രാമത്തില്‍ ജനനം. ചെറുപ്പത്തില്‍ തന്നെ പഠനകാര്യങ്ങളില്‍ വൈഭവം കാട്ടിയ ഒമ്പതാം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. അല്‍അസ്ഹര്‍ സര്‍വകലാശാലയിലെ ഉപരിപഠനത്തിന് ചേര്‍ന്ന യൂസുഫ് 1953 ല്‍ ഒന്നാം റാങ്കോടെ പാസായി. 1954ല്‍ അറബി ഭാഷാ കോളജില്‍ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958 ല്‍ അറബി സാഹിത്യത്തില്‍ ഡിപ്ലോമയും 1960 ല്‍ ഖുര്‍ആനിലും നബിചര്യയിലും മാസ്റ്റര്‍ ബിരുദവും 1973 ല്‍ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സകാത്തിന്റെ പങ്ക് എന്ന തീസിസില്‍ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി. 2004ല്‍ ഇസ്‌ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകള്‍ക്ക് കിംഗ് ഫൈസല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ച അദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
error: Content is protected !!