ചോദ്യം: സർക്കാറിന്റെ തൊഴിലില്ലായ്മാ വേതനം പറ്റുന്നത് അനുവദനീയമാണോ?
ഉത്തരം: തൊഴിലില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് സർക്കാർ നൽകുന്ന ഒരാനുകൂല്യമാണ് തൊഴിലില്ലായ്മ വേതനം. അർഹതയുള്ളവർ അത് വാങ്ങുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ തൊഴിലില്ലാതെ തന്നെ ഭംഗിയായി ജീവിക്കാൻ വകയുള്ളവർ അത് പറ്റുന്നത് നന്നല്ല. കാരണം സർക്കാർ നൽകുന്ന ഏതാനുകൂല്യവും ജനങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന നികുതിയാണ്. സർക്കാറിന്റെ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവർ അത് പറ്റുന്നത് ജനങ്ങളുടെ മുതൽ അന്യായമായി ഭുജിക്കലാകുന്നു. അതുകൊണ്ട് തൊഴിലില്ലാതെ തന്നെ സുഖമായി ജീവിക്കുന്നവരും താെഴിലെടുക്കാൻ തയ്യാറില്ലാത്തവരും തൊഴിലുണ്ടായിട്ടും സർക്കാറിന്റെ ദൃഷ്ടിയിൽ താഴിൽ രഹിതരായി കഴിയുന്നവരും തൊഴിലില്ലായ്മ വേതനം പറ്റുന്നത് അനുവദനീയമല്ല.