ചോദ്യം: എനിക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണ്. ആ കുഞ്ഞിന് മനോഹരവും ഏറ്റവും നല്ല അര്‍ഥവുമുള്ള പേരിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ആദ്യത്തെ മാതൃക പ്രവാചകന്‍(സ)യില്‍ നിന്നാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രവാചകന്‍(സ) പേരിടുന്ന കാര്യത്തില്‍ പ്രാധാന്യം നല്‍കണമെന്ന് നമ്മോട് ഉപദേശിച്ചിരിക്കുന്നു. പെണ്‍കുട്ടിയാണെങ്കില്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയ ‘യാറാ’ എന്ന പേരിടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, ആ പദത്തിന്റെ അര്‍ഥമെന്തെന്ന് എനിക്കറയില്ല; അത് അറബിയാണോ അതല്ലാ മറ്റുഭാഷയാണോ എന്നുമറിയില്ല. ഇവ്വിഷയകമായ ഇസ്‌ലാമിക വീക്ഷണമെന്താണ്?
Also read: ഡല്‍ഹിയിലെ തലയോട്ടി നഗരം
ഉത്തരം: അല്ലാഹു കുട്ടിക്ക് ഏറ്റവും നല്ല പേര് കണ്ടെത്തുന്നതിന് താങ്കളെ സഹായിക്കട്ടെ. പൂര്‍വികരായ മഹത്തുക്കള്‍ ഇപ്രകാരമാണ് ചെയ്തിരുന്നത്. പ്രവാചകന്‍(സ) ഇതുപോലെയാണ് പേര് വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ നല്ല പേരിടണമെന്ന് താങ്കള്‍ ആഗ്രഹിക്കുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. താങ്കളുടെ കുട്ടിക്ക് ‘യാറാ’ എന്ന് പേരിടുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, അറബി ഭാഷയില്‍ അതിനര്‍ഥമുള്ളതായി അറിവില്ല. ഇപ്രകാരം പേര് വിളിക്കുന്നതിലൂടെ താങ്കളുടെ കുട്ടിക്ക് ലഭിക്കുന്ന പേരിന്റെ അര്‍ഥമെന്തായിരിക്കും? ആയതിനാല്‍ താങ്കള്‍ നന്മയെ എപ്പോഴും അനുസ്മരിപ്പിക്കുന്ന പേരായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. അതാണ് ഉത്തമമായിട്ടുള്ളത്. ഉദാഹരണം; ഫാത്വിമ. പ്രവാചക പുത്രി ഫാത്വിമ(റ)യുടെ ചരിത്രം ഓര്‍മിക്കുന്നതിന് ഇത് ഗുണമായിരിക്കും. അതുപോലെ സച്ചരിതരായ മഹതികളുടെ പേരുകള്‍ കുട്ടികളെ വിളിച്ചുകൊണ്ട് അവര്‍ക്ക് സന്മാര്‍ഗത്തിന്റെ വഴി കണ്ടെത്തുകയാണ് വേണ്ടത്. താങ്കള്‍ക്ക് ശരിയായ മാര്‍ഗം അല്ലാഹു കാണിച്ചുതരട്ടെ. താങ്കളുടെ കുട്ടിയുടെ ജനനം അല്ലാഹു എളുപ്പമാക്കിതരട്ടെ. സദ്‌വൃത്തരായ സന്താനത്തെ അല്ലാഹു താങ്കള്‍ക്ക് പ്രദാനം ചെയ്യട്ടെ.
അവലംബം: islamonline