Sunday, July 21, 2024
Homeജനാസ സംസ്കരണംജുമുഅ ദിവസം രാവോ പകലോ മരിക്കുകയാണെങ്കിൽ?

ജുമുഅ ദിവസം രാവോ പകലോ മരിക്കുകയാണെങ്കിൽ?

ചോദ്യം: വെള്ളിയാഴ്ച ജുമുഅ ദിവസം രാവോ പകലോ മരിക്കുകയാണെങ്കിൽ ഖബർ ശിക്ഷയിൽനിന്ന് മുക്തി ലഭിക്കുമോ?

ഉത്തരം: ജുമുഅ ദിവസം അല്ലെങ്കിൽ ജുമുഅ രാത്രി വിശ്വാസി മരിക്കുകയാണെങ്കിൽ ഖബർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും, മുക്തി ലഭിക്കുകയും ചെയ്യുന്നതായ ഹദീസ് കാണാൻ കഴിയുന്നു. തുർമുദി ‘സുനനി’ൽ അബ്ദുല്ലാഹിബിൻ അംറിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ പറയുന്നു; ‘അല്ലാഹു ഖബർ ശിക്ഷയിൽ നിന്ന് സംരക്ഷിച്ചുകൊണ്ടല്ലാതെ ഒരു മുസ്‌ലിമും ജുമുഅ ദിവസം അല്ലെങ്കിൽ ജുമുഅ രാത്രി മരിക്കുകയില്ല.’

തുർമുദി പറയുന്നു: ‘ഹദീസിന്റെ പരമ്പര പൂർണമല്ല, ഹദീസ് ഗരീബാണ് (ഒരാൾ മാത്രം റിപ്പോർട്ട് ചെയ്തത്).’ അൽ ഹാഫിദ് ബിൻ ഹജർ  പറയുന്നു: ‘ഹദീസ് ദുർബലമാണ്.’ അബൂ ഈസ പറയുന്നു: ‘ഇത് ഒരാൾ മാത്രം റിപ്പോർട്ട് ചെയ്ത ഹദീസാണ്.’ അദ്ദേഹം പറയുന്നു: ‘ഈ ഹദീസിന്റെ പരമ്പര പൂർണമല്ല.’

പ്രവാചകൻ(സ) പറഞ്ഞ ‘ഖബർ ശിക്ഷയിൽ നിന്ന് രക്ഷിച്ചുകൊണ്ടല്ലാതെ’ എന്നതിനെ വിശദീകരിച്ച് മുബാറക്ഫൂരി തുർമുദിക്കെഴുതിയ ശറഹിൽ പറയുന്നു: ‘ഖബർ ശിക്ഷയിൽ നിന്ന് അല്ലാഹു രക്ഷിക്കുമെന്നതിന്റെ ഉദ്ദേശം ഖബർ ശിക്ഷയും, ഖബറിലെ ചോദ്യംചെയ്യലുമാണ് (അതിൽനിന്ന് രക്ഷപ്പെടുത്തുമെന്നാണ്). പൊതുവായ(ഇത്‌ലാഖ്)-പരിമിതപ്പെടുത്തിയ(മുഖയ്യദ്) അർഥത്തിന് സാധ്യതയുള്ളതാണത്. യജമാനന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ട ഒന്നാമത്തേതാണ് പരിഗണിനീയമായിട്ടുള്ളത്.’

എന്നാൽ, ‘അഹ്കാമിൽ ജനാഇസി’ൽ ശൈഖ് അൽബാനി പറയുന്നു: ‘ഹദീസ് വന്ന മുഴുവൻ വഴികളും പരിശോധിക്കുമ്പോൾ ഹസന്റെയോ സ്വഹീഹിന്റെയോ (ശരിയായ) പരിധിയിലെത്തുന്നു.’ അതിനാൽ, ജുമുഅ ദിവസം മരിക്കുന്നതിന് ശ്രേഷ്ഠതയുണ്ടെന്നും, അത് നല്ല പര്യവസാനത്തിന്റെ അടയാളമെന്നും ഹദീസ് സൂചിപ്പിക്കുന്നു.

വിവ- അർശദ് കാരക്കാട്
അവലംബം: islamweb.nte

Recent Posts

Related Posts

error: Content is protected !!