Friday, July 19, 2024
Homeവിശേഷദിനം- ആഘോഷംഉദ്ഹിയ്യത്ത് മഹത്തായ പുണ്യകർമ്മം

ഉദ്ഹിയ്യത്ത് മഹത്തായ പുണ്യകർമ്മം

ചോദ്യം: ബലിയറുക്കുന്നതിൻറെ വിധി എന്താണ്? സാമ്പത്തിക ശേഷിയുള്ള എല്ലാവർക്കും അത് നിർബന്ധമാണോ?

മറുപടി: ശാഫിഈ മദ്ഹബിൻറെ വീക്ഷണത്തിൽ പെരുന്നാൾ ദിവസം തൻറെ ആവശ്യങ്ങൾ കഴിച്ച്, ബലി കൊടുക്കാനുള്ളത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂർത്തിയും പക്വതയുമുള്ള ഒരു സത്യവിശ്വാസിക്ക് ഉദ്ഹിയ്യത്ത് (ബലികർമ്മം) വളരെ പ്രബലമായ സുന്നത്താണ്. എന്നാൽ പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരാൾ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നത് മൂലം ബാക്കിയുള്ളവരിൽ നിന്നും ആ ബാധ്യത ഒഴിവാകുന്നതാണ്. ഇതിന് ഉപോൽബലകമായ ആയി ഒരു ഹദീസ് ഇങ്ങനെ കാണാം:

അത്വാഇബ്നു യസാർ (റ) വിവരിക്കുന്നു. ഞാൻ അബൂ അയ്യൂബുൽ അൻസ്വാരി (റ) യോട് ചോദിച്ചു: റസൂലുല്ലാഹി (സ) യുടെ കാലത്ത് ഉദ്ഹിയ്യത്ത് എപ്രകാരമായിരുന്നു.? മഹാനവർകൾ പറഞ്ഞു: ഒരാൾ തനിക്കും തൻറെ കുടുംബാദികൾക്കുമായി ഒരു ആടിനെ അറുത്ത്, അവർ കഴിക്കുകയും, മറ്റുള്ളവരെ കഴിപ്പിക്കുകയും ചെയ്തിരുന്നു. നീ കാണുന്ന പ്രകാരം ജനങ്ങൾ പരസ്പരം പിന്നീട് പൊങ്ങച്ചക്കാരായി മാറി. (തിർമിദി: 1587).
عَطَاءَ بْنَ يَسَارٍ يَقُولُ سَأَلْتُ أَبَا أَيُّوبَ الأَنْصَارِىَّ كَيْفَ كَانَتِ الضَّحَايَا عَلَى عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ كَانَ الرَّجُلُ يُضَحِّى بِالشَّاةِ عَنْهُ وَعَنْ أَهْلِ بَيْتِهِ فَيَأْكُلُونَ وَيُطْعِمُونَ حَتَّى تَبَاهَى النَّاسُ فَصَارَتْ كَمَا تَرَى.-رَوَاهُ التِّرْمِذِيُّ: 1587، وَصَحَّحَهُ الأَلْبَانِيُّ.
ബലി പെരുന്നാളിൽ മഹത്തായ പുണ്യകർമമാണ് ബലി എന്നത്. മഹത്ത്വമേറിയ ഒരു മതചിഹ്നംകൂടിയാണത്.
നബി(സ്വ) എല്ലാ വർഷവും ബലിയറുക്കുമായിരുന്നു. ഇബ്‌നു ഉമർ(റ) പറയുന്നു: ” നബി(സ്വ) മദീനയിൽ ജീവിച്ച പത്ത് വർഷവും അവിടുന്ന് ബലിയറുക്കുമായിരുന്നു” (തുർമുദി: 1589).
عَنِ ابْنِ عُمَرَ قَالَ أَقَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْمَدِينَةِ عَشْرَ سِنِينَ يُضَحِّى.-رَوَاهُ التِّرْمِذِيُّ: 1589، وَقَالَ: هَذَا حَدِيثٌ حَسَنٌ.

ഇൽയാസ് മൗലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

Recent Posts

Related Posts

error: Content is protected !!