ചോദ്യം: പഠന കാലത്ത് ഒരേ സ്ഥാപനത്തിലുള്ള യുവാവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് വിദഗ്ധാഭിപ്രായം തേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ആ യുവാവിന്റെ സ്വഭാവത്തില്‍ ആകൃഷ്ടയാവുകയും, ഞങ്ങള്‍ പരസ്പരം അറിയുകയും, അങ്ങനെ വിവാഹ വാഗ്ദാനം നടത്തുകയും ചെയ്തു. പഠന കാലത്തെ അവന്റെ കൂട്ടുകാരുമായുള്ള വിനയത്തോടെയുള്ള പെരുമാറ്റവും, സത്യസന്ധതയും, വിശ്വസ്തതയും, വിശ്വാസകാര്യങ്ങള്‍ മുറുകെ പിടിക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് വിവാഹം വാഗ്ദാനം നടത്തുന്നത്. അവന്‍ വിദ്യാര്‍ഥിയായിരിക്കെയാണ് എന്നോട് വിവാഹം വാഗ്ദാനം നടത്തിയത്. ഒന്നര വര്‍ഷം ജോലിയൊന്നുമില്ലാതെ അങ്ങനെ കഴിഞ്ഞുപോയി. തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചു. ഇത്രയും കാലം എന്റെ കുടുംബത്തിനും അവന്റെ കുടുംബത്തിനും ഞങ്ങളുടെ ഈ ബന്ധം അറിയുമായിരുന്നില്ല. ശേഷമാണ് ഞങ്ങള്‍ കുടുംബത്തെ കാര്യം അറിയിച്ചത്. ഇപ്പോള്‍ അവന് താമസിക്കാന്‍ വീടുണ്ട്. അതിനാല്‍ ഈയൊരു വര്‍ഷം അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, ഞങ്ങള്‍ വിവാഹം ചെയ്യാന്‍ പോവുകയാണ്. അവനെ ഇത്തരത്തില്‍ തെരഞ്ഞെടുത്തത് ശരിയായ മാര്‍ഗമാണോ അതോ തെറ്റാണോ എന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പൊതുവികാരങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. എന്നാല്‍, കുറച്ച് കഴിഞ്ഞപ്പോള്‍ കുടുംബത്തെയും അവസ്ഥകളെയും കുറിച്ച് മാത്രമായിരുന്നു ഞങ്ങളുടെ സംസാരം. ഞങ്ങളുടെ ഈ ബന്ധത്തെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നു.
Also read: അമുസ്ലിം യുവാവുമായുള്ള മുസ്ലിം സ്ത്രീയുടെ വിവാഹം
മറുപടി: ദീനും സ്വഭാവവുമാണ് ഇണയെ തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനമെന്നത് നിസ്സംശയമായ കാര്യമാണ്. അത് പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടതുമാണ്. ‘നിങ്ങളോട് വിവാഹലോചന നടത്തുന്നവരില്‍ ദീനും സ്വഭാവവും ഇഷ്ടപ്പെടുന്നവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുക.’ (തുര്‍മുദി) പക്ഷേ, ഈയൊരു യുവാവുമായി സ്‌നേഹബന്ധം സ്ഥാപിച്ചതിലൂടെ ചോദ്യം ചോദിച്ച സഹോദരി വലിയ തെറ്റാണ് ചെയ്തിരിക്കുന്നത്. ആ ബന്ധം വ്യത്യസ്തമായ കൂടിക്കാഴ്ചക്കും, വൈകാരിക നോട്ടങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴിവെക്കുന്നതാണ്. ഇതെല്ലാം വിശ്വാസിയായ സ്ത്രീക്ക് അന്യപുരുഷന്മാരുമായി അനുവദനീയമല്ലാത്ത കാര്യങ്ങളാണ്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക.’ (അന്നൂര്‍: 31) ‘മനസ്സില്‍ വൃത്തികേടുള്ളവര്‍ പ്രലോഭിതരാകുംവണ്ണം കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്.’ (അല്‍അഹ്‌സാബ്: 32) പ്രവാചകന്‍(സ) പറയുന്നു: ‘മഹ്‌റമിനൊപ്പമല്ലാതെ (വിവാഹ ബന്ധം നിഷിദ്ധമായവര്‍) ഒരു പുരുഷനും സ്ത്രീയുമായി തനിച്ചാവരുത്.’ (ബുഖാരി, മുസ്‌ലിം) പ്രവാചകന്‍(സ) പറയുന്നു: ‘സ്ത്രീയും പുരുഷനും തനിച്ചാകുമ്പോള്‍ മൂന്നാമതായി പിശാചാണ് കൂടെയുണ്ടാവുക.’ (തുര്‍മുദി) അതിനാല്‍ തന്നെ, വിവാഹത്തിന് മുമ്പുള്ള പ്രണയം നിഷിദ്ധമാണ്. വിവാഹത്തിന് മുമ്പ് പ്രണയിക്കുകയും, തുടര്‍ന്ന് വിവാഹത്തിലെത്തുകയും ചെയ്യുന്ന അധിക ബന്ധങ്ങളും പരാജയമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അപ്രകാരം വിവാഹ ശേഷം അവര്‍ക്കിടിയിലെ ബന്ധത്തില്‍ വിള്ളല്‍ സംഭവിക്കുന്നതുമാണ്. അതിനാല്‍, ഈ യുവാവുമായി നീ കാത്തുസൂക്ഷിക്കുന്ന ബന്ധം അവസാനിപ്പിക്കേണ്ടതാണ്. അവനുമായി കൂടിക്കാഴ്ച നടത്തുന്നതിനും സംസാരിക്കുന്നതിനും നിനക്ക് അനുവാദമില്ല. അവന്‍ സത്യസന്ധമായിട്ടാണെങ്കില്‍ കുടുംബവുമായി ബന്ധപ്പെട്ട് വിവാഹലോചന നടത്താവുന്നാണ്. അങ്ങനെ അത് വിവാഹത്തിലവസാനിക്കുകയുമാണ് വേണ്ടത്; തെറ്റില്‍ തുടര്‍ന്നുപോവുകയെന്നത് അനുവദനീയമല്ല.
അവലംബം: islamweb.net