ചോദ്യം: എന്റെടുക്കൽ ഒരു വിവാഹാലോചന വന്നു. അദ്ദേഹം നമസ്കരിക്കാറില്ല. എന്നാൽ, സംസാരിച്ചപ്പോൾ അദ്ദേഹത്തെ സ്വാധീനിക്കാനും നമസ്കാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും കഴിയുമെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയെങ്കിൽ അദ്ദേഹത്തെ വിവാഹം ചെയ്യാമോ?
ഉത്തരം : അല്ലാഹുവിന്റെ റസൂൽ പറയുന്നു: ‘നിങ്ങളുടെ അടുക്കലേക്ക് വിവാഹാലോചന വരികയും, അവന്റെ ദീനും സ്വഭാവവും നിങ്ങൾ ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾ അവന് വിവാഹം കഴിച്ചുകൊടുക്കുക. നിങ്ങൾ വിവാഹം കഴിച്ചുകൊടുക്കുന്നില്ലെങ്കിൽ, ഭൂമിയിൽ നാശമുണ്ടാവുകയും, ധാരാളം തിന്മകളുണ്ടാകുന്നതുമാണ്.’ (തുർമുദി) നമസ്കാരം ദീനിന്റെ നെടുംതൂണാണ്. ആർ അത് നഷ്ടപ്പെടുത്തുന്നുവോ അവൻ ദീനിനെ പൊളിക്കുന്നു. ആർ അതിനെ നിലനിർത്തുന്നുവോ അവൻ ദീനിനെ നിലനിർത്തുന്നു. ഉമർ(റ) തന്റെ അനുയായികൾക്ക് അയച്ച സന്ദേശത്തിൽ ഉപദേശപൂർവം പറയുന്നു: ‘എന്റെടുക്കൽ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് നമസ്കാരമാണ്. ആർ നമസ്കാരം കാത്തുസൂക്ഷിക്കുന്നുവോ അവൻ അത് നിലനിർത്തി, അവൻ ബാക്കിയുള്ളതെല്ലാം നിലനിർത്തുന്നു. ആർ അതിനെ നഷ്ടപ്പെടുത്തിയോ അവൻ ബാക്കിയുള്ളതെല്ലാം നഷ്ടപ്പെടുത്തി.’
Also read: ഉറക്കത്തിൽ പ്രവാചകനെ കാണാൻ പ്രത്യേക നമസ്കാരമുണ്ടോ?
പ്രവാചക വചനങ്ങളും വിശുദ്ധ ഖുർആനും നമസ്ക്കാരം ഉപേക്ഷിക്കുകയെന്നത് വലിയ കുറ്റമായിട്ടാണ് കാണുന്നത്. വിശുദ്ധ ഖുർആൻ നമസ്കാരം ഉപേക്ഷിക്കുന്നവനെ മുജ്‌രിമെന്നാണ് (കുറ്റവാളി) അഭിസംബോധന ചെയ്യുന്നത്. ‘വലതുപക്ഷക്കാരൊഴികെ. ചില സ്വർഗത്തോപ്പുകളിലായിരിക്കും അവർ. കുറ്റവാളികളെപ്പറ്റി അവർ അന്വേഷിക്കും. നിങ്ങളെ നരകത്തിൽ പ്രവേശിപ്പിച്ചതെന്താണെന്ന്. അവർ മറുപടി പറയും: ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല.’ (അൽമുദ്ദസിർ: 39-43)
ശ്രേഷ്ഠ സ്വഹാബി വനിത ഉമ്മു സുലൈമിന്റെ മഹർ പോലെ നിങ്ങളുടെ മഹർ മൂല്യമേറിയതാകേണ്ടതുണ്ട്. ഉമ്മു സുലൈം(റ)വിന്റെ മഹറെന്നത് ഇണയുടെ ഇസ്‌ലാം സ്വീകരണായിരുന്നു.
https://norgerx.com/viagra-gold-norge.html
അതിനാൽ വിവാഹത്തിന് മുമ്പ് അദ്ദേഹത്തിന് മേൽ നമസ്കാരം നിലനിർത്തണമെന്ന് നിബന്ധനവെക്കുക. നമസ്കാരം നിലനിർത്തുന്നതിലും അതിന് തയാറാടെക്കുന്നതിലും താൽപര്യം കാണിക്കുന്നില്ലെങ്കിൽ അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ആരെങ്കിലും അല്ലാഹുവിന് വേണ്ടി വല്ലതും ഉപേക്ഷിക്കുകയാണെങ്കിൽ അല്ലാഹു അതിനെക്കാൾ ശ്രേഷ്ഠമായത് പകരം നൽകുന്നതാണ്. നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ അടുക്കൽ വിചാരണ ചെയ്യുക. അല്ലാഹുവിലേക്ക് മടങ്ങുകയും ചെയ്യുക. അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ, നിങ്ങളുടെ ഇണ നിങ്ങൾ കത്തിൽ എഴുതിയതുപോലെ ആയിത്തീരട്ടെ.
അവലംബം: islamonline.net