ചോദ്യം- വീട്ടിലോ പള്ളിയിലോ വച്ച് സ്തീകൾ മയ്യിത്ത് നമസ്കരിക്കാൻ പാടുണ്ടോ?
ഉത്തരം- ഉണ്ട്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും ഒറ്റക്കോ കൂട്ടായോ മയ്യിത്ത്ന മസ്കരിക്കാവുന്നതാണ്. അന്യ വീട്ടിലോ പള്ളിയിലോ മൈതാനത്തോ എവിടെ വച്ചായാലും തരക്കേടില്ല. ആയിശ (റ), ഉമ്മു അബ് ദുല്ലാഹ് തുടങ്ങിയ സഹാബി വനിതകൾ മയ്യിത്ത് നമസ്കാരം നിർവഹിച്ചിരുന്നതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉമറി(റ)നെപ്പോലുള്ളവർ അത് അംഗീകരിക്കുകയും ചെയ്തിരുന്നു. സ്തീകൾ ഇതര നമസ്കാരങ്ങളെ പോലെ മയ്യിത്ത് നമസ്കാരവും ജമാഅത്തായി നമസ്കരിക്കുന്നത് സുന്നത്താണെന്ന് ഭൂരിപക്ഷം പണ്ഡിതന്മാർ നിർദേശിച്ചിരിക്കുന്നു. എന്നാൽ ഒറ്റയായി നമസ് ക രിക്കുന്നതാണ് ഉത്തമം എന്നത്രെ മാലിക്കികളുടെ പക്ഷം. ഭൂരിപക്ഷ നിർദേശമാണ് കൂടുതൽ അനുകരണീയമായിട്ടുള്ളത്.