1 POSTS
ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസിലെ മെത്തഡോളജി ആന്റ് എത്തിക്‌സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഇസ്ലാമിക് ലെജിസ്ലേഷന്‍ ആന്റ് എത്തിക്‌സിലെ ഇസ്ലാം, മെത്തഡോളജി ആന്റ് എത്തിക്‌സ് എന്ന ഗവേഷണ യൂണിറ്റിന്റെ സൂപ്പര്‍വൈസറുമാണ് മുഅ്തസ്സുല്‍ ഖത്തീബ്. ഇസ്ലാമിക നൈതികത, ധാര്‍മ്മിക തത്ത്വചിന്ത, ഇസ്ലാമിക കര്‍മ്മശാസ്ത്രം, ഹദീസ് വിമര്‍ശനപഠനം, മഖാസിദുശ്ശരീഅ, ഇസ്ലാമിക ചിന്തയുടെ ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നു. ബെര്‍ലിനിലെ സെന്റര്‍ ഫോര്‍ ഓറിയന്റല്‍ സ്റ്റഡീസ്(2006), ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ബയ്‌റൂത്ത്(2010), ഖത്തര്‍ യൂണിവേഴ്‌സിറ്റി(2010-11), ബെര്‍ലിനിലെത്തന്നെ സെന്റര്‍ ഫോര്‍ ട്രാന്‍സ്‌നാഷണല്‍ സ്റ്റഡീസ്(2012-13), അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബയ്‌റൂത്ത്(2019) എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായി പ്രവര്‍ത്തിച്ചിരുന്നു.