ചോദ്യം: ഒരാള്‍ മസ്ജിദില്‍ ഖുത്വുബ നിര്‍വഹിക്കുന്നതിന് വേതനം കൈപറ്റുന്നതിന്റെ വിധിയെന്താണ്? അതോടൊപ്പം, വഖ്ഫിനുകീഴില്‍ പ്രവര്‍ത്തിച്ചികൊണ്ടിരിക്കുന്ന പ്രഭാഷകര്‍ക്ക് നിശ്ചിത ശമ്പളം വഖ്ഫില്‍നിന്ന് ലഭിക്കുന്നു. പിന്നീട് പള്ളി പരിപാലകര്‍ ഇമാമിന് വഖ്ഫില്‍ നിന്ന് ലഭിക്കുന്നതിന് പുറമെ ശമ്പളം നല്‍കുന്നു. ഇത്തരത്തില്‍ പള്ളിയില്‍ നിന്ന് ഇമാമുമാര്‍ അധികമായി പണം സ്വീകരിക്കുന്നതിന്റെ വിധിയെന്താണ്?
ഉത്തരം: ഖുത്വുബ നിര്‍വഹിക്കുന്നതിന് മസ്ജിദുകളില്‍ നിന്ന് വേതനം സ്വീകരിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. കാരണം, വേതനം നല്‍തകാതിരിക്കുകയാണെങ്കില്‍ ഇസ് ലാമിക പ്രബോധനം സജീവമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഈ പ്രവര്‍ത്തനത്തില്‍ വിട്ടുനില്‍ക്കേണ്ടി വരും. ഇത് അവരുടെ വീട്ടിലെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ളതാണ്. പൂര്‍വികരായ കര്‍മശാസ്ത്ര പണ്ഡിതര്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേതനം സ്വീകരിക്കുന്നത് അനുവദനീയമല്ലെന്ന അഭിപ്രായമാണ് മുന്നോട്ടുവെക്കുന്നത്. കാരണം, ഭരണകൂടം അവര്‍ക്ക് വേതനം നല്‍കിയിരുന്നു.
എന്നാല്‍, ഭരണകൂടം ഇത്തരത്തില്‍ വേതനം നല്‍കാതെ വന്നപ്പോള്‍ ഈ കര്‍മശാസ്ത്ര പണ്ഡിതര്‍ തന്നെ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിന് വേതനം സ്വീകരിക്കുന്നത് അനുവദനീയമാണെന്ന് അഭിപ്രായപ്പെട്ടു. ഇത്, ജീവിതത്തിലെ അനിവാര്യമായ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്ന കാര്യത്തില്‍ വ്യാപൃതരായി, അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ നിന്ന് ആളുകള്‍ അശ്രദ്ധമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു.
രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടി, ഇമാമുമാര്‍ക്ക് അനുയോജ്യമായ ശമ്പളം നല്‍കുന്നില്ലെങ്കില്‍ ഇക്കാലത്ത് അധികമായി സ്വീകരിക്കുന്നത് അനുവദീനയമാണെന്നതാണ് അതിന്റെ അടിസ്ഥാനം. ചില രാഷ്ട്രങ്ങളിലെ വഖ്ഫ് മന്ത്രാലയം ഇമാമുമാര്‍ക്ക് അനുയോജ്യമായ ശമ്പളം നല്‍കുന്നില്ല. ഇസ്‌ലാമിക പ്രബോധനം നടത്തുന്നവര്‍ക്ക് അനുയോജ്യമായ ശമ്പളം നല്‍കല്‍ വഖ്ഫ് മന്ത്രാലയത്തിന്റെ ബാധ്യതയാണ്. മതപ്രബോധനം നടത്തുന്നവരെ വില കുറച്ച് കാണരുത്. വഖ്ഫ് മന്ത്രാലയം ഇവര്‍ക്ക് തുച്ചമായ വേതനമാണ് നല്‍കുന്നതെങ്കില്‍, അത് കൂടുതല്‍ ധനസഹായങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്.
അവലംബം: islamonline.net