Friday, April 26, 2024
Homeവിശ്വാസം'ഇമാം മഹ്ദി': ഭൂമിയിലെ മൂന്നിൽ രണ്ട് മരിക്കുമോ?

‘ഇമാം മഹ്ദി’: ഭൂമിയിലെ മൂന്നിൽ രണ്ട് മരിക്കുമോ?

ചോദ്യം: ഇമാം ജഅ്ഫർ അസ്സ്വാദിഖ് പറഞ്ഞതായി ഇപ്രകാരം ഞാൻ ഇന്റർനെറ്റിൽ വായിക്കുകയുണ്ടായി. അദ്ദേഹം പറയുന്നു: ‘ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഭൂമിയിലെ നിവാസികളിൽ മൂന്നിൽ രണ്ട് മരിക്കുന്നതാണ്. മൂന്നിലൊന്ന് രോഗം കൊണ്ടും മറ്റൊരു മൂന്നിലൊന്ന് യുദ്ധം കൊണ്ടും മരണപ്പെടുന്നതാണ്.’ അത് ശരിയാണോ അല്ലയോ എന്നതിൽ വിശദീകരണം തേടുന്നു.

മറുപടി: ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് ഭൂമിയിലെ നിവാസികളിൽ മൂന്നിൽ രണ്ട് മരണപ്പെടുമെന്ന ഹദീസ് ശീഈകളിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നതാണ്. ഉദ്ധരിക്കുന്നതിലെ ലാഘവത്വവും, അതിലൂടെ കളവ് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ഉദ്ധരണികളെ ആരും പരിഗണിക്കാറില്ല; അവർ മാത്രമാണ് അത് റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ച്, ജഅ്ഫർ അസ്സ്വാദിഖിലേക്ക് അവർ ചേർത്തു പറയുന്നത്. അദ്ദേഹത്തിലേക്ക് ചേർത്ത് അവർ ഒരുപാട് നുണകൾ പ്രചരിപ്പിക്കുന്നുണ്ട്.

ശൈഖുൽ ഇസ്‌ലാം ഇബ്‌നുതൈമിയ പറയുന്നു: ‘മറ്റുള്ള ആരുടെ മേലും പറയാത്ത കള്ളങ്ങൾ അവർ ജഅ്ഫർ അസ്സ്വാദിഖിന്റെ മേൽ കെട്ടിച്ചമക്കുന്നു. അപ്രകാരം, അലി(റ)വിന്റെയും മറ്റു നബി കുടുംബത്തിലെ ആളുകളുടെ മേലും അവർ കള്ളങ്ങൾ കെട്ടിച്ചമക്കുന്നു. മറ്റൊരു സ്ഥലത്ത് അത് വിശദീകരിക്കപ്പെട്ടതാണ്.’ (മജ്മൂഉൾ ഫതാവ: 217/2)

നുഅയ്മ് ബിൻ ഹമ്മാദ് ‘അൽഫിത്തനി’ൽ (959) റിപ്പോർട്ട് ചെയ്യുന്നു: അദ്ദേഹം പറയുന്നു: കയ്‌സാൻ അർറുവാസിയ്യുൽ ഖസ്സാറിൽ നിന്ന് യഹ്‌യ ബിനുൽ യമാൻ റിപ്പോർട്ട് ചെയ്യുന്നു, അദ്ദേഹം വിശ്വസ്തനാണ്. അദ്ദേഹം പറയുന്നു: അലി(റ) പറയുന്നതായി ഞാൻ കേട്ടു. ‘മൂന്നിലൊന്ന് കൊല്ലപ്പെട്ടിട്ടല്ലാതെ ഇമാം മഹ്ദി പുറപ്പെടുകയില്ല. മൂന്നിലൊന്ന് മരിക്കുകയും മൂന്നിലൊന്ന് ബാക്കിയാവുകയും ചെയ്യുന്നതാണ്.’ എന്നാൽ, ഈ ഹദീസിന്റെ പരമ്പര ദഈഫാണ്-ദുർബലമാണ്.

അവസാന കാലത്ത് അറബികൾ കുറയുമെന്നത് ശരിയാണ്; മൊത്തം ജനങ്ങളല്ല. അത് ദജ്ജാൽ പുറപ്പെടുന്ന സമയത്താണ്; മഹ്ദി പുറപ്പെടുന്ന സമയത്തല്ല. ഉമ്മു ശരീക്കിൽ നിന്ന് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്യുന്നു: ‘അല്ലാഹുവിന്റെ റസൂൽ പറയുന്നതായി അവർ കേട്ടു: ജനങ്ങൾ ദജ്ജാലിൽ നിന്ന് ഓടിയകലുന്നതാണ്, മലയിൽ നിലയുറപ്പിക്കുന്നതുമാണ്. ഉമ്മു ശരീക്ക് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അന്നേരം അറബികൾ കുറവായിരിക്കുമോ? പ്രവാചൻ പറഞ്ഞു: അവർ കുറവായിരിക്കും.’

ഇബ്‌നു മാജയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പടുന്നു (4077): ഉമ്മു ശരീക്ക് ബിൻത്ത് അബീ അക്കർ പറയുന്നു: ‘അല്ലാഹുവിന്റെ ദൂതരേ, അന്നേരം അറബികൾ എവിടെയായിരിക്കും? അദ്ദേഹം പറഞ്ഞു: അന്നേരം അവർ കുറവായിരിക്കും. അധികപേരും ബൈത്തുൽ മഖ്ദിസിലായിരിക്കും. അവരുടെ നേതാവ് സദ്ഗുണസമ്പന്നനായിരിക്കും.’

വിവ- അർശദ് കാരക്കാട്
അവലംബം: islamqa.info

Recent Posts

Related Posts

error: Content is protected !!