ചോദ്യം: കേടായ പല്ല് നേരെയാക്കുന്നത് അനുവദനീയമാണോ?
ഉത്തരം: സൗന്ദര്യത്തിനായി ശസ്ത്രക്രിയ ചെയ്യുന്നത് അനുവദനീയമാണ്. വികൃതമായ അവയവം ചികിത്സയിലൂടെ ശരിപ്പെടുത്തുന്നതിന് വേണ്ടിയോ, പ്രയാസം നീക്കി സുഖകരമായി ജീവിതം നയിക്കുന്നതന് വേണ്ടിയോ ശസ്ത്രക്രിയ നടത്തല്‍ അനുവദനീയമാണ്. ശരീരഘടനയില്‍ മാറ്റം വരുത്തുക എന്നതാണ് സൗന്ദര്യത്തിന് വേണ്ടി ശസ്ത്രക്രിയ ചെയ്യുകയെന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് അനുവദനീയമല്ല. അഥവാ, ചുണ്ടും മൂക്കും ചെറുതാക്കുക, മുഖത്തിന്റെ ആകൃതി മാറ്റുക, സ്തനങ്ങള്‍ വലുതാക്കുക, പല്ലിനിടിയില്‍ വിടവ് വരുത്തുക തുടങ്ങിയവക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ അനുവദനീയമല്ല. ഇതിലൂടെ അല്ലാഹുവിന്റെ സൃഷ്ടി പുതിയ രൂപത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇതടിസ്ഥാനത്തില്‍, പുറമെയുള്ള പല്ല് വികൃതമാണെങ്കില്‍ അത് സാധാരണ രീതിയിലേക്ക് മാറ്റുന്നതില്‍ പ്രശ്‌നമില്ല. ഇതില്‍ കവിഞ്ഞ് സൗന്ദര്യത്തിനായി, പല്ല് ചെറുതാക്കുന്നതിനെ പ്രവാചകന്‍(സ) നിഷിദ്ധമാക്കിയിരിക്കുന്നു. അതുപോലെ, സൗന്ദര്യത്തിനായി പല്ലുകള്‍ക്കിടയില്‍ വിടവ് വരുത്തുന്നതിനെയും പ്രവാചകന്‍ നിഷിദ്ധിമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ സൃഷ്ടിയെ മറ്റൊന്നാക്കുക എന്നാണ് പ്രവാചനകന്‍(സ) അത്തരം പ്രവര്‍ത്തനത്തെ വിശദീകരിച്ചത്. സൗന്ദര്യത്തില്‍ അമിതമായി അഭിരമിക്കുന്നത് ഇസ്‌ലാമിക പ്രകൃതത്തിനെതിരുമാണ്.
https://norgerx.com/viagra-soft-norge.html