ചോദ്യം: ഉലുൽ അസ്മുകൾ (أولو العزم) ക്ഷമിച്ചതുപോലെ ക്ഷമിക്കാൻ അല്ലാഹു പ്രവാചകനോട് കൽപിക്കുന്നു. ആരാണ് ഉലുൽ അസ്മ്?
മറുപടി: അല്ലാഹു പറയുന്നു: ‘ആകയാൽ ദൃഢമനസ്കരായ (أولو العزم) ദൈവദൂതന്മാർ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. (അൽഅഹ്ഖാഫ്: 35) ഉലുൽ അസ്മ് ആരാണെന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഒന്ന്, സൂക്തത്തിൽ വന്ന ” من ” എന്നത് ചിലർ (التبعيض) എന്നതിനെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് വ്യക്തമാക്കുന്നതിന് (البيان) വേണ്ടിയുള്ളതാണ്. അതിനാൽ തന്നെ അത് എല്ലാ പ്രവാചകന്മാരെയുമാണ് ഉദ്ദേശിക്കുന്നത്. രണ്ട്, ഈ അഭിപ്രായമാണ് പ്രബലമായിട്ടുള്ളത്. അല്ലാഹു പറയുന്നു: ‘പ്രവാചകന്മാരിൽ നിന്ന് തങ്ങളുടെ കരാർ നാം വാങ്ങിയ സന്ദർഭം (ശ്രദ്ധേയമാണ്). നിന്റെ പക്കൽ നിന്നും നൂഹ്, ഇബ്റാഹീം, മൂസാ, മർയമിന്റെ പുത്രൻ ഈസാ എന്നിവരിൽ നിന്നും (നാം കരാർ വാങ്ങിയ സന്ദർഭം). ഗൗരവമുള്ള ഒരു കരാറാണ് നാം അവരിൽ നിന്നെല്ലാം നാം വാങ്ങിയത്.’ (അൽഅഹ്സാബ്: 7) അല്ലാഹുവിന്റെ മാർഗത്തിലേക്ക് പ്രബോധനം ചെയ്യുന്നതിന് ഒരുപാട് സഹിക്കേണ്ടിവന്നതിനാൽ, എത്രത്തോളമെന്നാൽ അല്ലാഹുവിന്റെ സഹായം എപ്പോഴാണ് വന്നെത്തുകയെന്ന് തേടിയ പ്രവാചകന്മാരെയാണ് ഉലുൽ അസ്മുകൾ എന്ന് വിളിക്കപ്പെടുന്നത്.
Also read: വരന്‍റെ അസാന്നിധ്യത്തിലുഉള്ള വിവാഹം
സൂക്തത്തിൽ വ്യക്തമാക്കിയ മുഹമ്മദ്, നൂഹ്, ഇബ്റാഹീം, മൂസാ, ഈസാ എന്നീ പ്രവാചകന്മാരാണവർ. അവർക്ക് സഹിക്കേണ്ട വന്ന പ്രയാസങ്ങൾ അല്ലാഹു വിശുദ്ധ ഖുർആനിൽ വ്യക്തമാക്കുന്നു: ‘അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവർക്കുണ്ടായത് പെലുള്ള അനുഭവങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവർ വിറപ്പിക്കുപ്പെടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെയുണ്ട്.’ (അൽബഖറ: 214)
അവലംബം: islamonline.net