ചോദ്യം- ഭാര്യയുടെയും പെണ്‍മക്കളുടെയും ആഭരണങ്ങളുടെ സകാത്ത് ആരാണ് നല്‍കേണ്ടത്? എങ്ങിനെയാണ് കണക്കാക്കുക?
ഉത്തരം– • ഏത് കാര്യത്തിലും ഉടമസ്ഥാവകാശം പ്രധാനപ്പെട്ട ഒരു അടിസ്ഥാന വിഷയമാണ്.
• ഉടമ ആരാണോ അയാളാണ് അക്കാര്യത്തില്‍ ഉത്തരവാദി ആവുക.
• ഈ അടിസ്ഥാനത്തില്‍, ഭാര്യയുടെ കൈവശം ഉള്ള സ്വര്‍ണ്ണം അവരുടെയും, മകളുടെ കൈവശം ഉള്ളതിന്‍റെ ഉടമസ്ഥാവകാശം അവള്‍ക്കുമാണ്.
• ഭര്‍ത്താവ് ഭാര്യക്ക് വാങ്ങി നല്‍കുന്ന സമ്മാനങ്ങള്‍ ഒക്കെയും ഭാര്യക്ക് കൈമാറുന്നതോടെ അവരുടേതാണ്.
• അതുപോലെ തന്നെ മകളുടെയും.
• അപ്പോള്‍, ഭാര്യയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ക്ക് സകാത്ത് നല്‍കേണ്ട ബാധ്യത അവര്‍ക്കാണ്.
• ഓരോരുത്തരും സ്വന്തമായി സകാത്ത് നല്‍കുവാനുള്ള നിസ്വാബ് ഉണ്ടെങ്കിലേ സകാത്ത് നല്‍കേണ്ടതുള്ളൂ.
• അവരെ സകാത്ത് നല്കുവാന്‍ പ്രേരിപ്പിക്കുകയും അതിന് കല്‍പ്പിക്കുകയും ഭര്‍ത്താവിന്‍റെ / പിതാവിന്‍റെ ഉത്തരവാദിത്തമാണ്.
• എന്നാല്‍ ഭര്‍ത്താവ് / പിതാവ് അവര്‍ക്ക് വേണ്ടി സകാത്ത് നല്കിയാല്‍ ആ ബാധ്യത വീട്ടിക്കഴിഞ്ഞു.
• ഉടമസ്ഥാവകാശം സംബന്ധമായി മറ്റൊരു കാര്യവും കൂടി മനസ്സിലാക്കണം.
• ഒരു വീട്ടില്‍ ഭര്‍ത്താവ് തന്നെയാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ എല്ലാ സ്വത്തുക്കളും (ഭാര്യയൂടെയും മക്കളുടെയും ഉള്‍പ്പടെ) കൈകാര്യം ചെയ്യുന്നത് എങ്കില്‍, (അയാള്‍ക്ക് ആവശ്യമുള്ളപ്പോള്‍ എടുക്കാനും വില്‍ക്കാനും കൈമാറ്റം നടത്താനുമൊക്കെ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍) ആ വീട്ടിലെ മൊത്തം സ്വത്ത് ഒറ്റ കണക്കില്‍ സകാത്ത് നല്‍കുന്നതാണ് കൂടുതല്‍ കരണീയം.
• അതല്ല, മുകളില്‍ പറഞ്ഞ സ്വാതന്ത്ര്യം ഭര്‍ത്താവിന് / പിതാവിന് വീട്ടില്‍ ഇല്ല എങ്കില്‍, ഓരോ ഉടമസ്ഥനും അവരുടെ സകാത്ത് സ്വയം കണക്കാക്കി നല്കണം. അതിന് പിതാവ് / ഭര്‍ത്താവ് അവരെ പ്രേരിപ്പിക്കണം.
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1