Home Q&A ബാങ്ക് ബാലന്‍സിന് സകാത്ത്

ബാങ്ക് ബാലന്‍സിന് സകാത്ത്

ചോദ്യം- ബാങ്ക് ബാലന്‍സിന് എങ്ങിനെയാണ് സകാത്ത് കൊടുക്കേണ്ടത്?

ഉത്തരം –
• പണത്തിന്‍റെ നിസ്വാബ് കണക്കാക്കേണ്ട മാനദണ്ഡം സംബന്ധമായി സ്വര്‍ണ്ണമാണ് എന്നും വെള്ളി ആണെന്നും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട്.
• സ്വര്‍ണ്ണമാണ് മാനദണ്ഡം ആക്കുന്നതെങ്കില്‍, 85 ഗ്രാം തങ്കത്തിന്‍റെ (24 കാരറ്റ് സ്വര്‍ണ്ണം) സകാത്ത് കണക്കാക്കുന്ന ദിവസത്തെ മാര്‍ക്കറ്റ് വിലക്ക് തുല്യമായ സംഖ്യ കൈവശമുള്ള ആളാണ് സകാത്ത് നല്കാന്‍ ബാദ്ധ്യസ്ഥനാവുക.
• വെള്ളിയാണ് മാനദണ്ഡം ആക്കുന്നതെങ്കില്‍, 595 ഗ്രാം വെള്ളിക്ക് തുല്യമായ സംഖ്യ കൈവശമുള്ള ആളാണ് സകാത്ത് നല്കാന്‍ ബാദ്ധ്യസ്ഥനാവുക.
• രണ്ട് അഭിപ്രായത്തിനും അടിസ്ഥാനങ്ങളും തെളിവുകളും ഉണ്ട് എങ്കിലും കുറിപ്പുകാരന്‍ മുന്‍തൂക്കം നല്‍കുന്നത് സ്വര്‍ണ്ണം അടിസ്ഥാനമാക്കുന്നതിനാണ്. ലോകടിസ്ഥാനത്തില്‍ കറന്‍സിയുടെ മൂല്യമായി സൂക്ഷിക്കുന്നത് സ്വര്‍ണ്ണമാണ് എന്നുള്ളതാണ് അതിനുള്ള ന്യായം.
• ഓരോരുത്തര്‍ക്കും അവരുടെ നിലപാട് സ്വീകരിക്കാം.
• മൊത്തം കൈവശമുള്ള സംഖ്യ, കയ്യില്‍ സൂക്ഷിച്ചിരിക്കുന്നതും ബാങ്കില്‍ ഉള്ളതും, കണക്കാക്കി അത് നിസ്വാബ് (85 ഗ്രാം തങ്കത്തിന് തുല്യമായത്) എത്തുന്നുണ്ടെങ്കില്‍, അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്കണം.

📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Previous articleഭാര്യയുടെയും പെണ്‍മക്കളുടെയും ആഭരണങ്ങളുടെ സകാത്ത് ആരാണ് നല്‍കേണ്ടത്?
Next articleഡയമണ്ട് പോലെ വിലപിടിച്ച ആഭരണങ്ങളുടെ സകാത്ത്
അബ്ദുസ്സലാം അഹ്മദ്, ആലപ്പുഴ ജില്ലയില്‍ നീര്‍ക്കുന്നം സ്വദേശി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശാന്തപുരം ഇസ്ലാമിയ കോളേജില്‍ നിന്ന് “ഫഖീഹ് ഫിദ്ദീന്‍” ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് അറബി, വേള്‍ഡ് ഹിസ്റ്ററി ബിരുദം. 1991 മുതല്‍ 95 വരെ സൌദി അറേബ്യയില്‍ ജോലി ചെയ്തു. 1997 മുതല്‍ യു. ഏ. ഇ യില്‍ ജോലി ചെയ്യുന്നു. ഭാര്യയും 3 പെണ്‍കുട്ടികളും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ സിലബസ് കമ്മിറ്റി അംഗം, പരീക്ഷാ കണ്ട്രോളര്‍, അദ്ധ്യാപക പരിശീലനം, അദ്ധ്യാപനം, മദ്രസാ പ്രിന്‍സിപ്പല്‍, അദ്ധ്യാപകന്‍, എന്നിങ്ങനെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിലെ അനന്തരാവകാശം, സകാത്ത്, ഫിഖ്ഹ് വിഷയങ്ങളില്‍ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്യുന്നു. ഇസ്ലാമിക വിജ്ഞാനകോശത്തില്‍ ലേഖനങ്ങള്‍ എഴുതുന്നു.
error: Content is protected !!